x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മറ്റത്തൂരില്‍ ജാ​തി​ക്ക​മോ​ഷ​ണം പ​തി​വാ​കു​ന്നു

വെബ് ഡെസ്ക്
Published: July 27, 2026 04:05 AM IST | Updated: July 27, 2026 04:05 AM IST

വെ​ള്ളി​ക്കു​ള​ങ്ങ​ര: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ജാ​തി​ക്ക മോ​ഷ​ണം പോ​കു​ന്ന​തു വ്യാ​പ​ക​മാ​കു​ന്നു. വീ​ടു​ക​ളി​ൽ ഉ​ണ​ങ്ങാ​നി​ട്ട​തും ഉ​ണ​ക്കി സൂ​ക്ഷി​ച്ച​തു​മാ​യ ജാ​തി​ക്ക, ജാ​തി​പ​ത്രി എ​ന്നി​വ​യാ​ണ് മോ​ഷ​ണം​പോ​കു​ന്ന​ത്.

സാ​ധ​ന​ങ്ങ​ൾ വി​റ്റ​ഴി​ക്കു​ന്ന​വ​രെ​ന്ന വ്യാ​ജേ​ന പ​ക​ൽ തോ​ളി​ൽ ബാ​ഗു​മാ​യി വീ​ടു​ക​ളി​ലെ​ത്തു​ന്ന​വ​ർ വീ​ട്ടു​കാ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് ജാ​തി​ക്ക ബാ​ഗി​ൽ വാ​രി​നി​റ​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​ണെ​ന്നു വീ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ച്ചാ​ണു മോ​ഷ്ടാ​ക്ക​ൾ എ​ത്തു​ന്ന​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് കൊ​ടു​ങ്ങ​യി​ലെ ഗോ​പാ​ല​കൃ​ഷ്ണ​ൻ മ​ട​പ്പാ​ട്ടി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ആ​ൾ സി​റ്റൗ​ട്ടി​ൽ വാ​തി​ലി​നോ​ടു​ചേ​ർ​ന്ന് സൂ​ക്ഷി​ച്ച ഉ​ണ​ങ്ങി​യ ജാ​തി​പ​ത്രി ബാ​ഗി​ൽ നി​റ​ച്ച് ക​ട​ന്നു​ക​ള​ഞ്ഞി​രു​ന്നു. ഇ​യാ​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

കൊ​ടു​ങ്ങ​യി​ലെ ആ​ൻ​ഡ്രൂ​സി​ന്‍റെ വീ​ട്ടു​വ​രാ​ന്ത​യി​ൽ ഉ​ണ​ങ്ങാ​നി​ട്ടി​രു​ന്ന ജാ​തി​ക്ക​യും ക​ഴി​ഞ്ഞ​ദി​വ​സം മോ​ഷ്ടി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും വീ​ട്ടു​ട​മ വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലീ​സി​നു കൈ​മാ​റി​യി​ട്ടു​ണ്ട്. കോ​ട​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ജാ​തി​ക്ക​മോ​ഷ​ണം പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.

 

Tags : Nattuvishesham DistrictNews DeepikaNews Nutmeg theft

Recent News

Corehub Up