District News
നെടുമങ്ങാട് : സിഐടിയു ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നെടുമങ്ങാട് തൊഴിലാളി പ്രകടനം. താളമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയിൽ നൂറുകണക്കിന് തൊഴിലാളികൾ സിഐടിയുവിന്റെ പതാകയേന്തി പ്രകടനത്തിൽ അണിനിരന്നു.പഴകുറ്റിയിൽ നിന്നും ആരംഭിച്ച പ്രകടനം സത്രംമുക്ക്, സൂര്യറോഡ്, ചന്തമുക്ക് വഴി കല്ലിംഗൽ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ എസ്.എസ് പോറ്റി നഗറിൽ എത്തിച്ചേർന്നു.നിരത്തുകൾ കേന്ദ്രീകരിച്ച് വിവിധ വർഗബഹുജന സംഘടനകളിലെ പ്രവർത്തകർ അഭിവാദ്യങ്ങൾ അർപ്പിച്ചു.പൊതുസമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ.എൻ ഗോപിനാഥൻ,വി.ശിവൻകുട്ടി,ആർ.രാമു,ജി.സ്റ്റീഫൻ,ബി.സത്യൻ,ചെറ്റച്ചൽ സഹദേവൻ,കെ.പി.പ്രമോഷ്,ഇ.ജി.മോഹനൻ,എസ്.പുഷ്പലത,രാജേന്ദ്രകുമാർ എന്നിവർ പങ്കെടുത്തു.
സിഐടിയു തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികളായി കെ.എസ് സുനിൽകുമാർ-പ്രസിഡന്റ്, ആർ.രാമു-സെക്രട്ടറി, ഇ.ജി മോഹനൻ-ട്രഷർ എന്നിവരെ തെരഞ്ഞെടുത്തു. സി.ജയൻബാബു,പുല്ലുവിള സ്റ്റാൻലി, ബി.സത്യൻ,ആർ.സുഭാഷ്,മടവൂർ അനിൽ,ജി.രാജു,വി.ആർ വിജയകുമാർ,ചെറ്റച്ചൽ സഹദേവൻ,പി.രാജേന്ദ്രകുമാർ, വി.ശാന്തകുമാർ,എസ്.പുഷ്പലത,ടി.മല്ലിക,കെ.ജയമോഹൻ,കെ.ശ്രീകുമാർ,സി.ലെനിൻ,കല്ലറ മധു,വി.കെ ഷീജ,ഡി.ആർ അനിൽ -വൈസ് പ്രസിഡന്റുമാർ, വി.കേശവൻകുട്ടി,അഡ്വ.എൻ.സായികുമാർ,മണ്ണാറം രാമചന്ദ്രൻ,അഞ്ചുതെങ്ങ് സുരേന്ദ്രൻ,ഇ.കെന്നടി,ജി.പി വൃന്ദാറാണി,എ.ജെ സുക്കാർണോ,എൻ.സുന്ദരംപിള്ള,എസ്.പി ദീപക്,പി.എസ് ഹരികുമാർ,പി.എസ് ജയചന്ദ്രൻ,നാലാഞ്ചിറ ഹരി,എസ്.എ സുന്ദർ,ഡോ.കെ.എസ് പ്രദീപ്കുമാർ,ക്ലൈനസ് റൊസാരിയോ,കെ.സി കൃഷ്ണൻകുട്ടി,ബി.ബിജു,പൂവച്ചൽ വിജയൻ -ജോയിന്റ് സെക്രട്ടറിമാർ എന്നിവർ സഹഭാരവാഹികളും.117 അംഗ ജില്ലാ കമ്മിറ്റിയേയും 62 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും നെടുമങ്ങാട് നടന്ന 17-ാമത് ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു.
District News
തൃക്കാക്കര: തൃക്കാക്കര ഭാരത മാതാ കോളജ് ഗണിതശാസ്ത്ര വകുപ്പിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിക്കുന്ന കംപ്യൂട്ടേഷണല് മാത്തമാറ്റിക്സ്, മോഡലിംഗ് ആന്ഡ് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് എന്നിവയെക്കുറിച്ചുള്ള ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം. ടിസിഎസ് മുന് കേരള വൈസ് പ്രസിഡന്റ് ദിനേശ് പി. തമ്പി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഭാരതമാതാ കോളജ് പ്രിന്സിപ്പല് ഡോ. സൗമ്യ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില് ചെയര്മാന് ഡോ. ആശിഷ് അവസ്തി, ഡോ. എസ്.സുന്ദര്, ഡോ. എ.കെ. നന്ദകുമാരന്, അസിസ്റ്റന്റ് മാനേജര് ഫാ. സെന് കല്ലുങ്കല്, അക്കാഡമിക് ഡയറക്ടര് ഡോ. കെ.എം. ജോണ്സന്, പ്രഫ. അമ്പാട്ട് വിജയകുമാര്, കണ്വീനര് ഡോ. സി. ലക്ഷ്മി, ഡിപ്പാര്ട്ടുമെന്റ് അധ്യക്ഷന് ഡോ. നവിന് ടോമി, കോ കണ്വീനര് ഡോ. അങ്കിത് റൂഹി എന്നിവര് പ്രസംഗിച്ചു.
ഇന്റര്നാഷണല് കൗണ്സില് ഫോര് ഇന്ഡസ്ട്രിയല് ആന്ഡ് അപ്ലൈഡ് മാത്തമാറ്റിക്സ്, കൗണ്സില് ഓഫ് സയന്റിഫിക് ആന്ഡ് ഇന്ഡസ്ട്രിയല് റിസര്ച്ച് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളനം നാളെ സമാപിക്കും.
District News
വെള്ളറട: സീനിയര് സിറ്റിസണ്സ് ഫ്രണ്ട്സ് വെല്ഫെയര് അസോസിയേഷന് വെള്ളറട മേഖലാ സമ്മേളനം വെള്ളറട ജെ.എം. ഹാളില് സംഘടിപ്പിച്ചു. ഷിഹാബുദ്ധീന് അധ്യക്ഷത വഹിച്ചു. സി.കെ. ഹരീന്ദ്രന് എംഎല്എ മുഖ്യ പ്രഭാഷണം നടത്തി. ജോസ്, റവ. ജെസയ്യാ, പി. മുരളീധരന്, കെ. സുകുമാരന് ആശാരി, ഡോ. കാവേരി, ഡോ. പ്രമോദ്, അഡ്വ. വേലായുധന് നായര്, പനച്ചമൂട് ഉദയന്, വി. സനാതനന്, ഷീജ വില്സന്റ്, എച്ച്.എസ്. അരുണ്, ഡി. അജയകുമാര്, അജിത, ടി.കെ. ശശി, കെ.എസ്. മോഹനന്, എസ്. പ്രദീപ്, നിര്മല, പങ്കിരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കോട്ടയം: കേരള നിയമസഭ ലോകമെങ്ങുമുള്ള നിയമനിര്മാണ സഭകള്ക്കു മാതൃകയാണെന്ന് നിയമസഭാ സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന്.
ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില് നടക്കുന്ന 69-ാമതു കോമണ്വെല്ത്ത് പാര്ലമെന്ററി കോണ്ഫറന്സില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയമനിര്മാണത്തിലും പാര്ലമെന്ററി നടപടിക്രമങ്ങളിലും ജനാധിപത്യ ക്രമങ്ങളിലും നവീനമായ ഒട്ടേറെ സംവിധാനങ്ങള് ആദ്യമായി നടപ്പിലാക്കിയത് കേരള നിയമസഭയിലാണ്.
ഭരണപരവും നിയമപരവുമായ വിശദമായ പരിശോധന ഉറപ്പുവരുത്തുന്ന സബ്ജക്ട് കമ്മിറ്റി സംവിധാനം ഇന്ത്യയില് ആദ്യമായി നടപ്പിലാക്കിയതു കേരള നിയമസഭയിലാണ്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്ണമായും ഡിജിറ്റലൈസ് ചെയ്യപ്പെട്ട സഭയായി കേരള നിയമസഭ മാറുകയാണ്.
ജനങ്ങളും നിയമനിര്മാണ സഭകളും തമ്മിലുള്ള ബന്ധം കൂടുതല് ശക്തമാക്കുന്നതിനുവേണ്ടിയുള്ള നടപടികളെക്കുറിച്ചുള്ള ചര്ച്ചകള് നടന്നുവരികയാണെന്നും സ്പീക്കര് പറഞ്ഞു.
പൊതുജനങ്ങള്ക്ക് നിയമസഭയില് നേരിട്ട് ചോദ്യം ഉന്നയിക്കാന് കഴിയുന്ന സംവിധാനം നടപ്പിലാക്കാനുള്ള നടപടികള് ആരംഭിച്ചു കഴിഞ്ഞു. 2016-ലെ ഭിന്നശേഷിക്കാരുടെ അവകാശനിയമത്തിന്റെ ചട്ടക്കൂടില് ഉള്പ്പെടുത്തി സമഗ്രമായ നിയമസംവിധാനങ്ങള് കേരളം ഉറപ്പുവരുത്തിയിട്ടുണ്ട്.
ഈ നിയമത്തെ അടിസ്ഥാനപ്പെടുത്തി ഭിന്നശേഷിക്കാര്ക്ക് വിദ്യാഭ്യാസവും ആരോഗ്യസുരക്ഷയും തൊഴിലും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുന്ന നയം കേരളം ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. ജനാധിപത്യ സ്ഥാപനങ്ങളെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്ക്കൊള്ളാന് കഴിയുന്ന, പ്രാതിനിധ്യ സ്വഭാവമുള്ള, സംവേദനക്ഷമതയുള്ള സംവിധാനങ്ങളാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് കേരളത്തില് നടക്കുന്നതെന്നും തിരുവഞ്ചൂര് രാധാകൃഷ്ണന് പറഞ്ഞു.
Kerala
തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിനായി രുപരേഖ തയാറാക്കുന്നതിന് സംഘടിപ്പിക്കുന്ന ‘റീഇമാജിനിംഗ് കേരളം’ ത്രിദിന റൗണ്ട് ടേബിൾ കോൺഫറൻസിന് ഇന്ന് തുടക്കം.
തിരുവനന്തപുരം ലെമൺ ട്രീ ഹോട്ടലിൽ രാവിലെ 11ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവർ പങ്കെടുക്കും.
ബജറ്റ് പ്രഖ്യാപനങ്ങൾ വിവിധ കാരണങ്ങളാൽ നടപ്പാകാതെ പോകുന്ന സാഹചര്യം ഒഴിവാക്കി പദ്ധതി നിർവഹണത്തിൽ ജനങ്ങൾക്ക് വിശ്വാസ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.
വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവ് മൂലമുള്ള കാലതാമസം ഒഴിവാക്കുന്നതിന് പദ്ധതികളെ വിവിധ ക്ലസ്റ്ററുകളായി തിരിച്ചാണ് ചർച്ച. പദ്ധതികളുടെ നിർവഹണം, ആസൂത്രണം, വകുപ്പുതല ഏകോപനം എന്നിവ വിശദമായി പരിശോധിക്കും.
ഓരോ പദ്ധതിയുടെയും വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കും. പദ്ധതികളുടെ വ്യാപ്തി, തന്ത്രപരമായ ലക്ഷ്യങ്ങൾ, സാമ്പത്തിക മാതൃക, നിർവഹണ രീതി, സമയപരിധി എന്നിവയും കോൺഫറൻസിൽ തീരുമാനിക്കും.
Business
കൊച്ചി: ടൈപ്പോഗ്രഫി, ടൈപ്പ് ഡിസൈൻ, കാലിഗ്രഫി, വിഷ്വൽ കമ്യൂണിക്കേഷൻ എന്നീ മേഖലകൾക്കു പ്രാധാന്യം നൽകി സംഘടിപ്പിക്കുന്ന 18-ാമത് അന്താരാഷ്ട്ര ടൈപ്പോഗ്രഫി കോൺഫറൻസ് (ടൈപ്പോഡേ 2026) 28 മുതൽ 30 വരെ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ നടക്കും.
യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഡിസൈൻ, മീഡിയ ആൻഡ് ക്രിയേറ്റീവ് ആർട്സും ഐഐടി ബോംബെയിലെ ഐഡിസി സ്കൂൾ ഓഫ് ഡിസൈനും സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുന്നത്.
പ്രബന്ധ അവതരണങ്ങൾ, അന്താരാഷ്ട്ര പോസ്റ്റർ എക്സിബിഷൻ, ഇൻസ്റ്റലേഷനുകൾ എന്നിവയുണ്ടാകും.
NRI
ന്യൂഡൽഹി: അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷക സംഘം (AMOSS) ഡൽഹി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന സമ്മേളനം സംഘടിപ്പിച്ചു. രാവിലെ 6.30ന് പ്രഭാത പ്രാർഥനയോടെ സമ്മേളനത്തിന് തുടക്കമായി.
തുടർന്ന് വിശുദ്ധ കുർബാനയും ശേഷം രാവിലെ 10ന് ഉദ്ഘാടനം സമ്മേളനവും നടന്നു. സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡൻ വികാരി റവ. ഫാ. ജോയ്സൺ തോമസ് സ്വാഗതപ്രസംഗം നടത്തി.
ഡൽഹി ഭദ്രാസനാധിപൻ ഡോ. യോഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. രാവിലെ 10.30 മുതൽ 11.45 വരെ റവ. ഫാ. ജോൺ സാമുവൽ (മാർ കുര്യാക്കോസ് ആശ്രമം, മൈലപ്ര) വിഷയാവതരണം (തീയെല്ലോ ഈ മദ്ബഹാ, ഈ ബലിപീഠം തീയാകുന്നു) നടത്തി.
തുടർന്ന് ഉച്ചയ്ക്ക് 12 മുതൽ 12.30 വരെയും 1.30 മുതൽ 3.15 വരെയും റവ. ഫാ. ജോൺ സാമുവലിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നടത്തി.
വൈകുന്നേരം 3.15 മുതൽ 3.50 വരെ ചോദ്യോത്തരവേള, റിപ്പോർട്ട് അവതരണം, ബിസിനസ് സെഷൻ, ഭാവി പ്രവർത്തനങ്ങളുടെ ആസൂത്രണം എന്നിവ ഉണ്ടായിരുന്നു.
തുടർന്ന് AMOSS ഡൽഹി ഭദ്രാസന സെക്രട്ടറി കുര്യാക്കോസ് ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.
District News
ശ്രീകണ്ഠപുരം: എഐവൈഎഫ് കണ്ണൂർ ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണയോഗം ശ്രീകണ്ഠപുരത്ത് സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. സിപിഐ ഇരിക്കൂർ മണ്ഡലം സെക്രട്ടറി സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ: സി. രവീന്ദ്രൻ - ചെയർമാൻ, പി.വി. ഷൈജു -ജനറൽ കൺവീനർ, കെ.പി. സജീഷ് -ട്രഷറർ. സമ്മേളനം ഒകടോബർ 11, 12,13 തീയതികളിലായി ശ്രീകണ്ഠപുരം കമ്യൂണിറ്റി ഹാളിലാണ് നടക്കുക. പൊതുസമ്മേളനം ഒക്ടോബർ 11 ന് ശ്രീകണ്ഠപുരം ടൗൺ സ്ക്വയറിൽ നടക്കും. സമ്മേളനത്തിൽ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നന്നായി 300 ഓളം പ്രതിനിധികൾ പങ്കെടുക്കും.
District News
ഉദുമ: സിഐടിയു ജില്ലാസമ്മേളനത്തിഴന്റെ പ്രതിനിധി സമ്മേളനം ഐശ്വര്യ ഓഡിറ്റോറിയത്തില് സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വി.പി.പി.മുസ്തഫ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.പി.ചിത്തരഞ്ജന്, ടി.കെ.രാജന് എന്നിവര് സംസാരിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം. രാജഗോപാലന്, കര്ഷകസംഘം സംസ്ഥാന വൈസ്പ്രസിഡന്റ് സി.എച്ച്.കുഞ്ഞമ്പു എന്നിവര് പങ്കെടുത്തു. കെ.വി.കുഞ്ഞിരാമന് സ്വാഗതം പറഞ്ഞു. ഇന്നു വൈകുന്നേരം നാലിന് ഉദുമ ടൗണില് നടക്കുന്ന പൊതുസമ്മേളനം ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
International
ന്യൂഡല്ഹി: നാലാമത് ഇന്തോ-ജര്മന് പരിസ്ഥിതി ഫോറം സമ്മേളനത്തിന് ഇന്നു ഡല്ഹിയില് തുടക്കമാകും.
പരിസ്ഥിതിനയവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും ഉയര്ന്ന തലത്തിലുള്ള ഉഭയകക്ഷി വേദിയാണ് ഇന്തോ-ജര്മന് പരിസ്ഥിതി ഫോറം. 2008 മുതല് സമ്മേളനം സംഘടിപ്പിച്ചുവരുന്നു.
വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര് യാദവും ജര്മൻ പരിസ്ഥിതി മന്ത്രി കാര്സ്റ്റന് ഷ്നൈഡറും ചേര്ന്ന് പരിസ്ഥിതി ഫോറത്തിന് സഹ അധ്യക്ഷത വഹിക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള പരിസ്ഥിതി, കാലാവസ്ഥാ സഹകരണത്തില് നയരൂപകര്ത്താക്കള്, സ്വകാര്യമേഖല പ്രതിനിധികള്, തിങ്ക് ടാങ്കുകള്, മറ്റു പ്രധാന പങ്കാളികള് എന്നിവര്ക്കിടയില് ഉഭയകക്ഷി കൈമാറ്റങ്ങള്ക്കുള്ള വേദിയായിരിക്കും ഫോറം.
മന്ത്രാലയങ്ങള്, ബിസിനസുകള്, വിദഗ്ധ ഗ്രൂപ്പുകള്, സര്ക്കാരിതര സംഘടനകള് എന്നിവയില്നിന്നുള്ള പ്രതിനിധികള് ഫോറത്തില് പങ്കെടുക്കും.
Business
തിരുവനന്തപുരം: പ്രമുഖ എഐ, ടെക്നോളജി ട്രാന്സ്ഫോര്മേഷന് സൊല്യൂഷന്സ് കമ്പനിയായ യുഎസ്ടി സംഘടിപ്പിക്കുന്ന ജെന്സിസ് 2026 ആഗോള എഐ, സൈബര് സുരക്ഷാ കോണ്ഫറന്സ് സെപ്റ്റംബര് അഞ്ച്, ആറ് തീയതികളില് കമ്പനിയുടെ തിരുവനന്തപുരം കാമ്പസില് നടക്കും.
2025 ല് നടന്ന ഉദ്ഘാടന പതിപ്പിന്റെ തുടര്ച്ചയായി സംഘടിപ്പിക്കുന്ന ഈ വര്ഷത്തെ സമ്മേളനത്തില് സാങ്കേതിക രംഗത്തെ പ്രമുഖര്, എഐ വിദഗ്ധര്, സുരക്ഷാ വിദഗ്ധര്, ഗവേഷകര്, ഡെവലപ്പര്മാര്, വിദ്യാര്ഥികള് എന്നിവര് പങ്കെടുക്കും.
NRI
ഡാളസ് (ടെക്സസ്): വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യുഎംസി) 15-ാമത് ആഗോള സമ്മേളനത്തിനും 30-ാം വാർഷിക ആഘോഷങ്ങൾക്കും ഡാളസ് വിൻധാം എയർപോർട്ട് ഹോട്ടലിൽ ആവേശം വാനോളമുയർത്തി പരിപാടികൾ പൂർത്തിയായി.
ലോകമെമ്പാടുമുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുത്ത ഔദ്യോഗിക ചർച്ചകൾക്കും പൊതുസമ്മേളനങ്ങൾക്കും കലാസന്ധ്യകൾക്കുമാണ് ഇരുദിവസങ്ങളിലും ഡാളസ് സാക്ഷ്യം വഹിച്ചത്.
വെള്ളിയാഴ്ച കോട്ടയം എംപി അഡ്വ. ഫ്രാൻസിസ് ജോർജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തതും ഗ്ലോബൽ നേതാക്കൾ ചേർന്ന് കൗൺസിൽ പതാക ഉയർത്തി വിളംബര റാലി നടത്തിയതുമായ തുടർച്ചയ്ക്ക് പിന്നാലെയാണ് തുടർന്നുള്ള ദിനങ്ങളിലും പരിപാടികൾ അരങ്ങേറിയത്.
നാലു ദിവസം നീണ്ടുനിന്ന ഈ ആഗോള മലയാളി സംഗമത്തിന് തിങ്കളാഴ്ച തിരശീല വീണു.
ആവേശമായി ഗ്ലോബൽ കാബിനറ്റ്-എക്സിക്യൂട്ടീവ് യോഗങ്ങളും പൊതുസമ്മേളനവും
ശനിയാഴ്ച രാവിലെ റീജൻസി ഹാളിൽ നടന്ന ഗ്ലോബൽ കാബിനറ്റ്, ഗ്ലോബൽ എക്സിക്യൂട്ടീവ് യോഗങ്ങളോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മൗനപ്രാർഥനയ്ക്ക് ശേഷം ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ് സ്വാഗതം ആശംസിച്ചു.
ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി പ്രസിഡൻഷ്യൽ അഡ്രസും ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള മുഖ്യപ്രഭാഷണവും നടത്തി. ഗ്ലോബൽ ട്രഷറർ നന്ദി പറഞ്ഞു. ഉച്ചകഴിഞ്ഞ് നടന്ന വിമൻസ് ഫോറം മീറ്റിംഗ് മുഖ്യാതിഥി ഡോ. ലിസി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.
വൈകുന്നേരം ആറിന് ആരംഭിച്ച ഗംഭീരമായ പൊതുസമ്മേളനം ഡബ്ല്യുഎംസി അമേരിക്ക റീജിയൺ സെക്രട്ടറി അനീഷ് ജെയിംസിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഇർവിംഗ് സിറ്റി മേയർ അൽ സാപന്റ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
യോഗത്തിൽ എംപി ഫ്രാൻസിസ് ജോർജ് മുഖ്യാതിഥിയായിരുന്നു. സണ്ണി വെയ്ൽ സിറ്റി മേയർ സജി ജോർജ്, കോപ്പൽ സിറ്റി മേയർ പ്രോ ടെം ബിജു മാത്യു, സണ്ണി വെയ്ൽ സിറ്റി കൗൺസിൽ മെമ്പർ മനു ഡാനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ബിസിനസ് രംഗത്തെ മികവിന് മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി. അഹമ്മദിനുള്ള ഡബ്ല്യുഎംസി ബിസിനസ് ഐക്കൺ അവാർഡ് അദ്ദേഹത്തിന് വേണ്ടി ജോസഫ് ഈപ്പൻ, എംപി ഫ്രാൻസിസ് ജോർജിൽ നിന്ന് ഏറ്റുവാങ്ങി. കൂടാതെ, ഡബ്ല്യുഎംസി സ്ഥാപക നേതാക്കളായ ആൻഡ്രൂ പപ്പച്ചൻ, ജോർജ് ആൻഡ്രൂസ്, വർഗീസ്, ഗോപാലപിള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് ചലച്ചിത്ര നിർമാതാവും മ്യൂസിക് ഡയറക്ടറുമായ ഡോ. ലിസി ഫെർണാണ്ടസ്, മർഫി സിറ്റി കൗൺസിൽ മെമ്പർ എലിസബത്ത് എബ്രഹാം, ഷീമ ശ്രീധരൻ, യൂറോപ്പ് റീജിയൺ പ്രസിഡന്റ് മേഴ്സി തടത്തിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ഡബ്ല്യുഎംസി ഗ്ലോബൽ കോൺഫറൻസ് കോകൺവീനർ നൈനാൻ മത്തായി നന്ദി രേഖപ്പെടുത്തി. കൃഷ്ണകിരണിന്റെ സോളോ ഡാൻസ്, സീതൾ, സീബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഡാൻസ്, ശങ്കർ (യുഎക്യു പ്രൊവിൻസ്) അവതരിപ്പിച്ച ഗാനം, ഫാഷൻ ഷോ, ഡോ. ജെറോ വർഗീസിന്റെ ഗാനം, ടീം നാട്യയുടെ വുമൺ എംപവർമെന്റ് ഡാൻസ്, കരോക്കെ നൈറ്റ് എന്നിവ സദസിനെ ആവേശത്തിലാക്കി. സണ്ണി വെയ്ൽ മേയർ സജി ജോർജ് ഫാഷൻ ഷോയുടെ സമ്മാനദാനം നിർവഹിച്ചു.
സ്ഥാനാരോഹണവും വാലിഡക്ടറി സമ്മേളനവും
മൂന്നാം ദിനമായ ഞായറാഴ്ച വൈകുന്നേരം അന്ന മേരി അഗസ്റ്റിന്റെ പ്രാർഥനാ ഗാനത്തോടെ വാലിഡക്ടറി സമ്മേളനത്തിന് തുടക്കമായി. ഏലീഷ ഷാജിൻ അമേരിക്കൻ ദേശീയ ഗാനവും ആൻസി തലച്ചല്ലൂർ, സ്മിത സോണി എന്നിവർ ചേര്ന്ന് ഭാരതീയ ദേശീയ ഗാനവും ആലപിച്ചു.
ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ് സ്വാഗതം പറഞ്ഞു. ഇന്ത്യൻ കോണ്സുല് ജനറല് ഡി.സി. മഞ്ജുനാഥ് വീഡിയോ സന്ദേശത്തിലൂടെ ആശംസ കൈമാറി. ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള അധ്യക്ഷ പ്രസംഗവും ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി പ്രസിഡൻഷ്യൽ അഡ്രസും നടത്തി.
ടെക്സസ് സ്റ്റേറ്റ് റെപ്രസെന്റേറ്റീവ് ഓണറബിൾ ആഞ്ചി ചെൻ ദീപം തെളിയിച്ച് വാലിഡക്ടറി സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വരാനിരിക്കുന്ന പുതിയ ഗ്ലോബൽ പ്രസിഡന്റ് ജോളി തടത്തിലിനെയും വേദിയിലേക്ക് ക്ഷണിച്ചു. മംഗള്യം വീഡിയോ പ്രദർശനവും ഫിലാഡൽഫിയ പ്രൊവിൻസിനുള്ള ആദരവും വിതരണവും നടന്നു.
ചലച്ചിത്ര താരം ദിവ്യ ഉണ്ണി പ്രധാന അതിഥിയായി പങ്കെടുത്തു. എൻകോൺസ് ഐടി സർവീസസ് ഫൗണ്ടറും സിഇഒയുമായ മോബി കെ. ബാബുവിന് ഡബ്ല്യുഎംസി ഗ്ലോബൽ ബിസിനസ് എക്സലൻസ് അവാർഡ് ദിവ്യ ഉണ്ണി സമ്മാനിച്ചു. മോബി കെ. ബാബു മറുപടി പ്രസംഗവും തുടർന്ന് എംപി ഫ്രാൻസിസ് ജോർജ് മുഖ്യപ്രഭാഷണവും നടത്തി.
സഹ-സ്പോൺസറായ എസ്പിജെ അഡ്ജസ്റ്റിംഗ് മാനേജിംഗ് ഡയറക്ടർ ശരത് പി. ജെറോമിനുള്ള ഉപഹാരവും ഗ്ലോബൽ കോൺഫറൻസ് ജനറൽ കൺവീനർ ജോൺസൺ തലച്ചല്ലൂരിനുള്ള ഉപഹാരവും ദിവ്യ ഉണ്ണി കൈമാറി.
യുഎസ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ റവ. ഫാ. അലക്സാണ്ടർ ജെ. കുര്യൻ, ഡബ്ല്യുഎംസി അമേരിക്ക റീജിയൺ ചെയർമാൻ ജോണി കുന്നംപുറം, യൂറോപ്പ് റീജിയൺ ചെയർമാൻ ജോളി എം. പടയാറ്റിൽ, വൈസ് പ്രസിഡന്റ് ഡോ. പി. ബി. ബോസ്, ഗ്ലോബൽ വൈസ് ചെയർപേഴ്സൺ ഗ്രിഗറി മേടയിൽ, യൂറോപ്പ് റീജിയൺ പ്രസിഡന്റ് മേഴ്സി തടത്തിൽ, കോ-കൺവീനർ ബാബു തങ്ങളത്തിൽ, രജിസ്ട്രേഷൻ കോർഡിനേറ്റർ സോണി കണ്ണോത്തുതറ എന്നിവരും ആശംസകൾ നേർന്നു.
2026 - 2028 വർഷത്തേക്കുള്ള പുതിയ ഗ്ലോബൽ ഭാരവാഹികളുടെ പ്രഖ്യാപനം ഗ്ലോബൽ എൻഇസി ഫിലിപ്പ് തോമസ് നിർവഹിച്ചു. തുടർന്ന് ആൻഡ്രൂ പാപ്പച്ചന്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സത്യപ്രതിജ്ഞാ ചടങ്ങും നടന്നു.
പുതിയ ചെയർമാനും പ്രസിഡന്റും സ്വീകരണ പ്രസംഗം നടത്തി. അസോസിയേറ്റ് ട്രഷറർ സ്മിത സോണി നന്ദി രേഖപ്പെടുത്തി.
മനംകവർന്ന് സാംസ്കാരിക സന്ധ്യയും ദിവ്യ ഉണ്ണിയുടെ നൃത്തവും
സമ്മേളന നടപടികൾക്ക് ശേഷം അരങ്ങേറിയ സാംസ്കാരിക സന്ധ്യയ്ക്ക് മാറ്റുകൂട്ടി പ്രശസ്ത നടി ദിവ്യ ഉണ്ണിയും സംഘവും അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസും, ദിവ്യ ഉണ്ണിയുടെ സോളോ ഡാൻസും സദസിന്റെ മനം കവർന്നു.
തുടർന്ന് ആൻസി തലച്ചല്ലൂർ, ശങ്കർ, ഡോ. ജെറോ വർഗീസ്, അമ്പിളി ലിസ ടോം, റാണി റോബിൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഓണപ്പാട്ടും ബിജു മാത്യു, ഡോ. ജെറോ വർഗീസ്, ശങ്കർ എന്നിവരുടെ ഗാനമേളയും സമാപന സന്ധ്യയെ അവിസ്മരണീയമാക്കി.
NRI
ഹൂസ്റ്റൺ: ഇന്റർനാഷണൽ പ്രയർലൈനിന്റെ (ഐപിഎൽ) 641-ാമത് ഓൺലൈൻ പ്രാർഥനാ യോഗം വിജയകരമായി നടന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിയാളുകൾ വേദപാഠത്തിലും ധ്യാനത്തിലും സാമൂഹിക പ്രാർഥനയിലുമായി ഈ കൂട്ടായ്മയിൽ പങ്കെടുത്തു.
ഈസ്റ്റേൺ സമയം രാത്രി ഒമ്പതിന് ആരംഭിച്ച യോഗത്തിൽ ഡെട്രോയിറ്റിൽ നിന്നുള്ള സി.വി. സാമുവൽ സ്വാഗതവും ആമുഖ സന്ദേശവും നൽകി. ഡാളസിൽ നിന്നുള്ള പി.വി. ജോൺ ആരംഭ പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
തുടര്ന്ന് ഡാളസിൽ നിന്നുള്ള ലിലി അലക്സ് വേദഭാഗം വായിച്ചു. ഡാളസിൽ നിന്നുള്ള സാം അലക്സ് എഫെസ്യർ 6:18-നെ (എല്ലാ സമയത്തും ആത്മാവിൽ പ്രാർഥിച്ചുകൊണ്ടും...) അടിസ്ഥാനമാക്കി മുഖ്യ ദൈവവചന സന്ദേശം നൽകി.
പ്രാർഥന ഒരു ആത്മീയ ആയുധമാണെന്നും മധ്യസ്ഥപ്രാർഥനയും ആത്മാവിലുള്ള ജാഗ്രതയുമാണ് വിശ്വാസിയുടെ കരുത്തെന്നും അദ്ദേഹം ഓർമിപ്പിച്ചു. പ്രാർഥനയിലൂടെ ദൈവത്തിന് നമ്മുടെ സാഹചര്യങ്ങളെ മാത്രമല്ല, നമ്മെത്തന്നെയും മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം വചനസന്ദേശത്തിൽ വ്യക്തമാക്കി.
തുടർന്ന് നടന്ന മധ്യസ്ഥ പ്രാർഥന വേളയിൽ ഹൂസ്റ്റണിൽ നിന്നുള്ള വത്സ മാത്യു പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളെ മുൻനിർത്തി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
ജാക്സണിൽ നിന്നുള്ള അലക്സ് തോമസ് കൃതജ്ഞത രേഖപ്പെടുത്തുകയും അറിയിപ്പുകൾ നൽകുകയും ചെയ്തു. റവ.ഡോ. ഫിലിപ്പ് യോഹന്നാന്റെ ( ന്യൂയോർക്ക് എപ്പിസ്കോപ്പൽ ഭദ്രാസനം) സമാപന പ്രാർഥനയോടും ആശീർവാദത്തോടും കൂടെ യോഗം അവസാനിച്ചു.
ടെലികോൺഫറൻസിന്റെ സാങ്കേതിക സഹായങ്ങൾ നിർവഹിച്ചത് ഹൂസ്റ്റണിൽ നിന്നുള്ള ഷിജു ജോർജ്, ജോസഫ് ടി. ജോർജ് (രാജു) എന്നിവരായിരുന്നു. ഐപിഎല്ലിന്റെ 642-ാമത് യോഗം അടുത്ത ചൊവ്വാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഹൂസ്റ്റൺ സിഎസ്ഐ ചർച്ചിലെ റവ. ജേക്കബ് ജോർജ് ആയിരിക്കും അടുത്ത ആഴ്ചയിലെ വചനസന്ദേശം നൽകുന്നത്.
Kerala
ആലുവ: അഗതികളുടെ സഹോദരിമാരുടെ സന്യാസിനീ സമൂഹത്തിന്റെ (സിസ്റ്റേഴ്സ് ഓഫ് ദ ഡെസ്റ്റിറ്റ്യൂട്ട്- എസ്ഡി) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഇന്നു നടക്കും. ആലുവ തോട്ടുമുഖം എസ്ഡി ജനറലേറ്റില് രാവിലെ 10.30ന് കൃതജ്ഞതാ ദിവ്യബലി. 2.30ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
സീറോമലബാര് സഭ മേജര് ആര്ച്ച്ബിഷപ് മാര് റാഫേല് തട്ടില് അധ്യക്ഷത വഹിക്കും. മന്ത്രി റോജി എം. ജോണ്, ഡല്ഹി ആര്ച്ച്ബിഷപ് ഡോ. അനില് കൂട്ടോ, വിവിധ രൂപതകളില്നിന്നുള്ള മെത്രാന്മാര്, വൈദികര്, വൈദിക, സമര്പ്പിത സമൂഹങ്ങളില്നിന്നുള്ള പ്രതിനിധികള്, ജനപ്രതിനിധികള്, രാഷ്ട്രീയനേതാക്കള്, അഗതിമന്ദിരങ്ങളുടെ പ്രതിനിധികൾ, അഭ്യുദയകാംക്ഷികള് തുടങ്ങിയവര് പങ്കെടുക്കും.
ശതാബ്ദിവർഷത്തിൽ ആദ്യവ്രതം സ്വീകരിച്ച എസ്ഡി സന്യാസിനിമാർക്കു സ്വീകരണവും സമര്പ്പിതജീവിതത്തിന്റെ 25, 50 വര്ഷങ്ങളിലെത്തിയ എസ്ഡി സന്യാസിനിമാർക്ക് അനുമോദനവും ഇന്നലെ നടന്നു. ശതാബ്ദിയോടനുബന്ധിച്ച് സീറോമലബാര് സഭയിലെ വിവിധ മെത്രാന്മാര് നാളെ എസ്ഡി ജനറലേറ്റില് ഒരുമിച്ചുചേരും. വൈകുന്നേരം 5.30ന് സമൂഹബലി. മുൻ ജനറല് കൗണ്സിലുകളിലെ അംഗങ്ങള് 24ന് ജനറലേറ്റില് ഒത്തുചേരും.
ധന്യൻ ഫാ. വർഗീസ് പയ്യപ്പിള്ളി സ്ഥാപിച്ച എസ്ഡി സന്യാസിനീ സമൂഹത്തിലെ 1400 ലധികം സന്യാസിനിമാര് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെയും 12 വിദേശരാജ്യങ്ങളിലെയും ആറു പ്രോവിന്സുകളിലായി പ്രേഷിതശുശ്രൂഷ ചെയ്യുന്നുണ്ട്.
Kerala
തൃശൂർ: ഡിവൈഎഫ്ഐയുടെ പതിനാറാമത് സംസ്ഥാന സമ്മേളനം തൃശൂരിൽ ആരംഭിച്ചു. സംഘടനയുടെ സംസ്ഥാനസമ്മേളനത്തിന് ആദ്യമായാണു തൃശൂർ ആതിഥേയത്വം വഹിക്കുന്നത്. ബുധനാഴ്ച രാത്രി ഏഴോടെ നഗരത്തിൽ എത്തിച്ചേർന്ന പതാക-കൊടിമരജാഥകൾക്കു പുറമേ, ജില്ലയിലുടനീളമുള്ള ഡിവൈഎഫ്ഐ രക്തസാക്ഷി സ്മാരകങ്ങളിൽനിന്നും 25 അനുബന്ധ ദീപശിഖ- പതാക- കൊടിമരജാഥകളും ശക്തൻ നഗറിൽ സംഗമിച്ചു.
സംസ്ഥാന, ജില്ലാനേതാക്കൾ, സാംസ്കാരിക പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്ന ജാഥകളെ അത്ലറ്റുകളാണു നഗരത്തിലേക്ക് ആനയിച്ചത്. തുടർന്ന് ഇരുചക്രവാഹനങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകന്പടിയോടെ റാലിയായി ഇൻഡോർ സ്റ്റേഡിയത്തിനു സമീപത്തെ രക്തസാക്ഷിമണ്ഡപത്തിലെത്തി.
പതാക സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ. രാധാകൃഷ്ണനും കൊടിമരം സംസ്ഥാന കമ്മിറ്റിയംഗം എം.എം. വർഗീസും ദീപശിഖ സംസ്ഥാനകമ്മിറ്റിയംഗം ആർ. ബിന്ദുവും ഏറ്റുവാങ്ങി. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ പതാക ഉയർത്തി. പതാകമാർച്ച്, കൊടിമര മാർച്ച്, പന്തംകൊളുത്തി ജാഥ എന്നിവയ്ക്കു തൃശൂരിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
ഇന്നു രാവിലെ 10നു റീജണൽ തിയറ്ററിൽ നടക്കുന്ന പ്രതിനിധിസമ്മേളനം നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. നാലു ദിവസത്തെ സമ്മേളനത്തിൽ സംസ്ഥാനത്തെ അഞ്ഞൂറിലധികം പ്രതിനിധികളും ലക്ഷദ്വീപിൽ നിന്നടക്കം 20 സംഘടനാപ്രതിനിധികളും ഉൾപ്പെടെ 620 പ്രതിനിധികൾ പങ്കെടുക്കും. 22നു സമാപന പൊതുസമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
District News
എരുമേലി: ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യംഗ് ഇന്ത്യ സമ്മേളനം എരുമേലിയിൽ നടത്തി. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.ജെ. ഷൈൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ആർ. അനുപമ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അർച്ചന സദാശിവൻ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. രാജേഷ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അസ്ലം മുഹമ്മദ്, സിപിഎം ലോക്കൽ സെക്രട്ടറി പി.എ. ഷാനവാസ്, ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ജിതിൻ എം. ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: ജനതാപ്രസ്ഥാനത്തിന്റെ കേരളത്തിലെ പ്രഥമ സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായിരുന്ന കെ. ചന്ദ്രശേഖരന്റെ 20-ാം ചരമ വാര്ഷിക അനുസ്മരണം ആര്ജെഡി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില് നടത്തി. ആര്ജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് യോഗം ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നി സി ചീരഞ്ചിറ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോണ് മാത്യു, സുരേഷ് പുഞ്ചക്കോട്ടിൽ, ഇ.ഡി. ജോര്ജ്, ലാല് പ്ലാം തോപ്പിൽ, ജിജു കെ തോമസ്, റെജിമാത്യു, സിംസണ് ഒറ്റപ്ലാക്കൽ, വിജയന് കുളങ്ങര എന്നിവര് പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: കാത്സ്യം അടിഞ്ഞുകൂടി പൂർണമായി അടഞ്ഞ ഹൃദയധമനികളുടെ ചികിത്സയ്ക്ക് പുതിയ സാധ്യതകൾ തുറക്കുന്ന നൂതന ഇമേജിംഗ് സംവിധാനങ്ങളും ചികിത്സാ സാങ്കേതിക വിദ്യകളും ചർച്ച ചെയ്ത് ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരളയുടെ (ഐസിസികെ) വാർഷിക സമ്മേളനം തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ തുടങ്ങി.
ഐസിസികെ പ്രസിഡന്റ് ഡോ. കെ. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. ടി. രാജേഷ്, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. എസ്.വി.പ്രവീൺ, ഐസിസികെ സെക്രട്ടറി ഡോ. ലൂയി ഫിഷർ, ട്രഷറർ ഡോ. അരുൺ ഗോപി തുടങ്ങിയവർ പ്രസംഗിച്ചു. രാജ്യത്തെ മന്നൂറിലധികം പ്രമുഖ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകളും ഹൃദ്രോഗ വിദഗ്ധരും ത്രിദിന സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
District News
പാലക്കാട്: ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽനടന്ന ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രതിനിധി സമ്മേളനം ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
പ്രകൃതിക്ഷോഭത്താൽ ദുരിതം അനുഭവിക്കുന്നത വ്യാപാരികളെ സഹായിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയാറാകണം. ഓൺലൈൻവ്യാപാര ശൃംഖലയുടെ കടന്നുകയറ്റത്തോടെ വായ്പ തിരിച്ചടക്കാൻ പോലും കഴിയാതെ വ്യാപാരികൾ കഷ്ടപ്പെടുന്നുണ്ട്.
പലിശയും പിഴപ്പലിശയുമായി കഷ്ടപ്പെടുന്ന വ്യാപാരികളുടെ വായ്പകൾ പുന: ക്രമീകരിച്ച് പുതിയ വായ്പകളായി പരിഗണിച്ച് തിരിച്ചടവിനു സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ.പാളയം അശോകന് അധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ സോണി കല്ലറയ്ക്കൽ, ജില്ലാ പ്രസിഡന്റമാർ, ജില്ലാ സെക്രട്ടറിമാർ, മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു.
NRI
ഷിക്കാഗോ: ഐപിഎല്ലിന്റെ 639-ാമത് ഓൺലൈൻ പ്രാർഥനാ യോഗം പര്യവസാനിച്ചു. കർത്താവിന്റെ രണ്ടാമത്തെ വരവിനായുള്ള ഒരുക്കങ്ങളെയും ആത്മീയ ചൈതന്യത്തെയും കുറിച്ച് ഓർമിപ്പിച്ചുകൊണ്ട് നടന്ന ഈ യോഗത്തിലെ ശുശ്രൂഷകൾക്കും സന്ദേശത്തിനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ പങ്കെടുത്തു.
പ്രാർഥനാ യോഗത്തിന് സി.വി. സാമുവൽ (ഡെട്രോയ്റ്റ്, മിഷിഗൺ) സ്വാഗതവും ആമുഖവും നൽകി. തുടർന്ന് നടന്ന റവ.ഡോ. ജോൺ ടി. മാത്യുവിന്റെ (കാനഡ) പ്രാരംഭ പ്രാർഥനയ്ക്ക് ശേഷം ഡോ. അന്നമ്മ സാധു (ഷിക്കാഗോ, ഇല്ലിനോയിസ്) മത്തായി 24:32-44 വേദഭാഗം വായിച്ചു.
യോഗത്തിൽ ഡോ. മാത്യൂസ് സാധു (ഷിക്കാഗോ, ഇല്ലിനോയിസ്) സന്ദേശം നൽകി. വാക്കുകളേക്കാൾ ഉപരിയായി ഓരോ വിശ്വാസിയുടെയും വ്യക്തിജീവിതം ക്രിസ്തുവിന്റെ ശക്തമായ സാക്ഷ്യമായി മാറേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കാണാത്ത കാര്യങ്ങളെക്കുറിച്ച് ദിവ്യ മുന്നറിയിപ്പ് ലഭിച്ചപ്പോൾ യാതൊരു ആധുനിക സൗകര്യങ്ങളുമില്ലാതെ വർഷങ്ങളോളം പെട്ടകം നിർമിച്ച് നോഹ നൽകിയ മാതൃക പ്രതിസന്ധികളെ വകവയ്ക്കാതെ ദൈവവചനത്തിന് പൂർണമായി കീഴ്പെടാൻ നമ്മെ പ്രേരിപ്പിക്കുന്നു.
ദൈവത്തിന്റെ വാഗ്ദാനങ്ങൾ നിറവേറാൻ വൈകിയാലും സാഹചര്യങ്ങൾ പ്രതികൂലമായാലും ക്ഷമയോടെ വിശ്വാസം കൈവിടാതെ കാത്തിരിക്കേണ്ടതിന്റെ പ്രാധാന്യം അബ്രഹാമിന്റെ മാതൃകയിലൂടെ അദ്ദേഹം വ്യക്തമാക്കി.
ചിന്തകൾ, മനോഭാവങ്ങൾ, കുടുംബജീവിതം, തൊഴിലിടങ്ങളിലെ പെരുമാറ്റം എന്നിവയിലൂടെ ക്രിസ്തുവിന്റെ സ്നേഹം ലോകത്തിന് കാണിച്ചുകൊടുക്കാൻ വിശ്വാസികൾ തയാറാകണമെന്നും കർത്താവ് വീണ്ടും വരും എന്ന വാഗ്ദാനത്തിൽ ഉറച്ചുനിന്ന് ജാഗരൂകരായി വിശുദ്ധിയോടും സ്നേഹത്തോടും കൂടി ഒരുങ്ങണമെന്നും സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
തുടർന്ന് നടന്ന മധ്യസ്ഥ പ്രാർഥനയ്ക്ക് ജോസഫ് ടി. ജോർജ് (രാജു, ടെക്സസ്) നേതൃത്വം നൽകി. ടി.എ. മാത്യു (ടെക്സസ്) കൃതജ്ഞത രേഖപ്പെടുത്തുകയും അറിയിപ്പുകൾ നൽകുകയും ചെയ്തു.
റവ. ജോൺസൺ വർഗീസ് (വാക്കേഗൻ, ഇല്ലിനോയിസ്) സമാപന പ്രാർഥനയും ആശീർവാദവും നിർവഹിച്ചു. ഷിജു ജോർജ് (ഹൂസ്റ്റൺ), ജോസഫ് ടി. ജോർജ് (രാജു, ഹൂസ്റ്റൺ) എന്നിവർ യോഗത്തിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകി.
അടുത്ത ആഴ്ചയിലെ 640-ാമത് സെഷൻ പ്രാർഥനാ യോഗം ഈ മാസം 18, ചൊവ്വാഴ്ച നടക്കും. അന്നത്തെ യോഗത്തിൽ പാസ്റ്റർ അലക്സാണ്ടർ തോമസ് (അറ്റ്ലാന്റ) ദൈവസന്ദേശം നൽകുന്നതും തോമസ് ജോൺ (രാജു) (അറ്റ്ലാന്റ, ജോർജിയ) മധ്യസ്ഥ പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നതുമാണ്.
District News
തൃശൂർ: ജനകീയവും സാമൂഹികപ്രതിദ്ധതയുമുള്ള റേഡിയോ സംസ്കാരം വളർത്താൻ കമ്യൂണിറ്റി റേഡിയോകൾ പരിശ്രമിക്കണമെന്നു കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ.
തൃശൂരിൽ കമ്യൂണിറ്റി റേഡിയോ അസോസിയേഷൻ കേരള ചാപ്റ്റർ വാർഷിക ജനറൽബോഡി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റേഡിയോ സ്റ്റേഷനുകൾക്കുള്ള സാങ്കേതിക സംവിധാനസൗകര്യങ്ങളെക്കുറിച്ചു എയർ മീഡിയ ബ്രോഡ്കാസ്റ്റ് സൊല്യൂഷൻ കണ്സൾട്ടന്റ് പി. വിജയകുമാർ ക്ലാസെടുത്തു.
കമ്യൂണിറ്റി റേഡിയോ അസോസിയേഷൻ കേരള ചാപ്റ്റർ പ്രസിഡന്റായി ഫാ. ബിജോ തോമസിനെയും (റേഡിയോ മാറ്റൊലി, വയനാട്) സെക്രട്ടറിയായി സൂരജ് രാജിനെയും (ഹലോ റേഡിയോ, തൃശൂർ) തെരഞ്ഞെടുത്തു.
District News
പാലക്കാട്: രൂപതയിലെ ഈ വർഷത്തെ കൈക്കാരന്മാരുടെ രൂപതാതല സമ്മേളനം പാസ്റ്ററൽ സെന്ററിൽ നടന്നു. ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു.
സഭയുടെ വിവിധ ശുശ്രൂഷകളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നവരും ഉത്തരവാദിത്തപൂർണമായ കടമ നിർവഹിക്കുന്നവരുമാണ് കൈക്കാരന്മാർ എന്ന് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു.
കൈക്കാരന്മാരുടെ യോഗ്യതകൾ, ഉത്തരവാദിത്തങ്ങൾ എന്നിവയെ കുറിച്ച് സഭാ നിയമത്തിന്റേയും പ്രായോഗിക വശങ്ങളുടേയും അടിസ്ഥാനത്തിൽ ഫാ. ഡോ. അരുണ് കലമറ്റത്തിൽ ക്ലാസെടുത്തു. രൂപത ചാൻസിലർ ഫാ. ഗിൽബർട്ട് എട്ടൊന്നിൽ, പ്രൊക്യുറേറ്റർ ഫാ. റെന്നി കാഞ്ഞിരത്തിങ്കൽ എന്നിവരും വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
വികാരി ജനറാൾ മോണ്. ജിജോ ചാലയ്ക്കൽ സ്വാഗതവും രൂപത പിആർഒ ഫാ.അഡ്വ. റെജി പെരുന്പിള്ളിൽ നന്ദിയും പറഞ്ഞു.
District News
തൃശൂർ: സെന്റ് തോമസ് കോളജിൽ ക്രിമിനോളജി ആൻഡ് പോലീസ് സയൻസ് വിഭാഗവും ദേശീയ മനുഷ്യാവകാശ കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച ഡിജിറ്റൽഭരണവും മനുഷ്യാവകാശങ്ങളും സംബന്ധിച്ച മൂന്നുദിവസത്തെ ദേശീയസമ്മേളനം സമാപിച്ചു.
പ്രിൻസിപ്പൽ ഫാ. ഡോ. കെ.എ. മാർട്ടിൻ അധ്യക്ഷനായി. കേരള പോലീസ് അക്കാദമി ഡയറക്ടറും ഐജിയുമായ കെ. സേതുരാമൻ പ്രസംഗിച്ചു. ക്രിമിനോളജി, നിയമം, സോഷ്യോളജി, ഫോറൻസിക് സയൻസ്, അഡോളസെന്റ് സൈക്യാട്രി തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധർ പങ്കെടുത്തു.
ഡോ. ശേഖർ ശേഷാദ്രി, ഡോ. ഉപമ ഗൗതം, ഡോ. ആർ.എസ്. സന്ധ്യ, ഡോ. സുമിത് കുമാർ ചൗധരി, ഡോ. മുത്തുമാണി സുന്ദരം, ഡോ. സ്രമണ മജുംദാർ എന്നിവർ പ്രഭാഷണം നടത്തി. അക്കാദമികമികവിനുള്ള അംഗീകാരം കെ. സേതുരാമൻ വിതരണം ചെയ്തു. കോളജ് വൈസ് പ്രിൻസിപ്പലും ക്രിമിനോളജി വിഭാഗം മേധാവിയും കോണ്ഫറൻസ് കോഓർഡിനേറ്ററുമായ ഡോ. ഫെബിൻ ബേബി നേതൃത്വം നല്കി. അസിസ്റ്റന്റ് പ്രഫസർമാരായ ക്രിസ്റ്റോ കുര്യൻ, ബിഷ ബാബു, ഇന്റർനാഷണൽ റിലേഷൻസ് ഡീൻ ഡോ. ഫ്ലെർജിൻ ആന്റണി, അതിഥി പ്രഭാഷകൻ, ഫ്രാൻസിസ് വർഗീസ് എന്നിവർ പങ്കെടുത്തു.
District News
നെല്ലിയാമ്പതി: തോട്ടം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, ബോണസ് നിയമത്തിൽ മാറ്റം വരുത്തണമെന്ന് നെല്ലിയാമ്പതി എസ്റ്റേറ്റ് ആൻഡ് ഫാം വർക്കേഴ്സ് യൂണിയൻ- എഐടിയുസി വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ താമസസൗകര്യത്തിനായി ഒറ്റവീടുകൾ നിർമിക്കണമെന്നും, പിഎഫ് വിഹിതം തോട്ടം ഉടമകൾ കൃത്യമായി അടയ്ക്കുന്നതിനു നടപടിയുണ്ടാകണമെന്നും ആവശ്യമുന്നയിച്ചു.
പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ- എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്. രാജീവൻ ഉദ്ഘാടനം ചെയ്തു. എം. ഷിബു അധ്യക്ഷനായി. എൻ.ജി. മുരളീധരൻ നായർ, പി. രാമദാസ്, കെ.സി. ജയപാലൻ, എം.ആർ. സുകുമാരൻ, ഹരിദാസ്, ജി. പരമൻ, കെ. ഗിരിജ പ്രസംഗിച്ചു.
ഭാരവാഹികളായി എൻ.ജി. മുരളീധരൻ- പ്രസിഡന്റ്, എം.ആർ. സുകുമാരൻ, ബിന്ദു ഭാസ്കർ. വി. മോഹനൻ- വൈസ് പ്രസിഡന്റുമാർ, പി. രാമദാസ്- സെക്രട്ടറി, സതീഷ്, ജി. പരമൻ, എം. ഷിബു- ജോയിന്റ് സെക്രട്ടറിമാർ, കറുപ്പസ്വാമി- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
District News
റാന്നി: സെന്റ് ജോസഫ്സ് ഓർത്തഡോക്സ് ഫെലോഷിപ്പ്, സെന്റ് ഡയനീഷസ് ഓർത്തഡോക്സ് ഫെലോഷിപ്പ് സംഘടനകളുടെ നിലയ്ക്കൽ ഭദ്രാസനതല സംയുക്ത വാർഷികം റാന്നി പെരുനാട് ബഥനി ആശ്രമത്തിൽ നടന്നു.
ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. തോമസ് റന്പാൻ അധ്യക്ഷത വഹിച്ചു. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. എസ്ജെഒഎഫ് കേന്ദ്ര ജനറൽ സെക്രട്ടറി ഡോ. മാത്യു പി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എസ്ഡിഒഎഫ് കേന്ദ്ര ജനറൽ സെക്രട്ടറി ഷിബു കെ. ഏബ്രഹാം, ഫാ. മത്തായി ഒഐസി, ഫാ. സാംസൺ എം. സൈമൺ, ഭദ്രാസന ഭാരവാഹികളായ ഫാ. സാം പി. ജോർജ്, റോമിക്കുട്ടി മാത്യു, ബോബി കാക്കാനാംപള്ളിൽ, ജോർളി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
District News
കോട്ടയം: കേരള ഹോമിയോ ശാസ്ത്രവേദിയുടെ 30-ാമത് വാര്ഷിക സമ്മേളനം വര്ഗീസ് മാമ്മന് എംഎല്എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ടി.എന്. പരമേശ്വരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. വണ്ടൂര് ഗവണ്മെന്റ് ഹോമിയോപ്പതിക് കാന്സര് ആശുപത്രി മെഡിക്കല് ഓഫീസര് ഡോ. വിനുകൃഷ്ണനു ഡോ. സാമുവല് ഹാനിമാന് ദേശീയ അവാര്ഡും ഡോ. ധനേഷ് ജയസിംഹന് മുഹമ്മയ്ക്ക് സ്വാമി ആതുരദാസ് അവാര്ഡും സമ്മാനിച്ചു.
സഹ്യ ചെയര്പേഴ്സണ് ഡോ. ബിനി ബൈജു, സെക്രട്ടറി ഡോ. വി. ശ്രീകാന്ത്, ഹോമിയോ ശാസ്ത്രവേദി ജനറല് സെക്രട്ടറി ഡോ. ബിനോയ് വല്ലഭശേരി, വൈസ് പ്രസിഡന്റ് ഡോ. എസ്. സരിത് കുമാര്, ഡോ. എസ്.ജി. ബിജു എന്നി വർ പ്രസംഗിച്ചു.
കേരള ഹോമിയോ ശാസ്ത്രവേദിയുടെ പുതിയ ഭാരവാഹികളായി ഡോ. ടി.എന്. പരമേശ്വരക്കുറുപ്പ് കോട്ടയം (പ്രസിഡന്റ്), ഡോ. എസ്. സരിത് കുമാര് കല്ലറ (വൈസ് പ്രസിഡന്റ്), ഡോ. ബിനോയ് വല്ലഭശേരി (ജനറല് സെക്രട്ടറി), ഡോ. കെ. റഹീസ്, കൊയിലാണ്ടി (ട്രഷറർ), ഡോ. ആര്. ശരത് ചന്ദ്രന്, വര്ക്കല (തെക്കന് മേഖലാ സെക്രട്ടറി), ഡോ. ബി. മുരളീധരന്നായര്, പൊന്കുന്നം (മധ്യമേഖലാ സെക്രട്ടറി), ഡോ. ഷിബി പി. വര്ഗീസ്, കണ്ണൂര് (വടക്കന് മേഖലാ സെക്രട്ടറി), ഡോ. എസ്. ജി. ബിജു (ഹോമിയോശാസ്ത്രം ചീഫ് എഡിറ്റര്) എന്നിവരെയാണ് തെരഞ്ഞെടുത്തത്.
Kerala
കൊച്ചി: കേരള കത്തോലിക്കാ മെത്രാന് സമിതി (കെസിബിസി) സമ്മേളനം നാളെ വൈകുന്നേരം അഞ്ചിന് കാക്കനാട് മൗണ്ട് സെന്റ് തോമസില് നടക്കും.
അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള് ചര്ച്ച ചെയ്യും. തുടര്ന്ന് ഏഴുവരെ മെത്രാന്മാരുടെ വാര്ഷിക ധ്യാനമാണ്. ഫാ. ബിനോയി കരിമരുതുങ്കലാണ് ധ്യാനം നയിക്കുന്നത്.
കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തില് ഏകദിന ദൈവശാസ്ത്ര സമ്മേളനം നാളെ രാവിലെ പത്തുമുതല് വൈകുന്നേരം നാലുവരെ മൗണ്ട് സെന്റ് തോമസിൽ നടക്കും.
പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധരുടെയും മധ്യസ്ഥതയെക്കുറിച്ചുള്ള ജനകീയ ഭക്തിയും സഭയുടെ പ്രബോധനങ്ങളും എന്നതാണു സമ്മേളനത്തിന്റെ മുഖ്യവിഷയം. കെസിബിസി പ്രസിഡന്റ് ആര്ച്ച്ബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കല് ഉദ്ഘാടനം ചെയ്യും. ഡോക്ട്രിനല് കമ്മീഷന് ചെയര്മാന് ആര്ച്ച്ബിഷപ് തോമസ് മാര് കൂറിലോസ് മുഖ്യപ്രഭാഷണം നടത്തും.
സീറോമലബാര് ഫാമിലി കമ്മീഷന് സെക്രട്ടറി ഫാ. ഡോ. അരുണ് കലമറ്റത്തില്, കെസിബിസി ഡോക്ട്രിനല് കമ്മീഷന് ജോയിന്റ് സെക്രട്ടറി ഫാ. ഡോ. മാര്ട്ടിന് എന്. ആന്റണി എന്നിവര് പ്രബന്ധങ്ങള് അവതരിപ്പിക്കും. ഫാ. ഡോ. ആര്.ബി. ഗ്രിഗറി, കെ.ജെ. ആന്റണി, സിസ്റ്റർ ഡോ. മേരി ആന് എന്നിവര് വിഷയത്തെ ആസ്പദമാക്കി സംസാരിക്കും.കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് സാമുവേല് മാര് ഐറേനിയോസ് മോഡറേറ്ററായിരിക്കും.
കത്തോലിക്കാ സഭയിലെ മെത്രാന്മാരും ദൈവശാസ്ത്ര പണ്ഡിതരും മേജര് സെമിനാരികളിലെ റെക്ടര്മാരും ദൈവശാസ്ത്ര പ്രഫസര്മാരും കെസിബിസിയുടെ വിവിധ കമ്മീഷന് സെക്രട്ടറിമാരും ഏകദിന ദൈവശാസ്ത്ര സമ്മേളനത്തില് പങ്കെടുക്കുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ അറിയിച്ചു.
NRI
ബെർലിൻ: ഭാരതീയ പാരമ്പര്യ വൈദ്യശാസ്ത്രത്തെയും അത്യാധുനിക എഐ സാങ്കേതികവിദ്യയെയും കോർത്തിണക്കിക്കൊണ്ട് ജർമനിയിലെ ഇന്ത്യൻ ഡോക്ടർമാരുടെ വാർഷിക പൊതുസമ്മേളനവും മെഡിക്കൽ സെമിനാറും സംഘടിപ്പിക്കുന്നു.
ജർമ്മനിയിലെ പ്രമുഖ ഡോക്ടർമാരുടെ കൂട്ടായ്മയായ ഇന്തോ - ജർമ്മൻ മെഡിക്കൽ അസോസിയേഷൻ ഫോർ എഡ്യൂക്കേഷൻ ആൻഡ് എക്സ്ചേഞ്ച് (IMAGE e.V.) ആണ് യൂറോപ്പിലെ പ്രവാസി സമൂഹങ്ങൾക്ക് മാതൃകയാകുന്ന ഈ മഹാമേളയ്ക്ക് നേതൃത്വം നൽകുന്നത്.
ജർമനിയിലെ റൈൻലാൻഡ്-പ്ഫാൽസ് സംസ്ഥാനത്തിലെ മനോഹരമായ ഉങ്കൽ നഗരത്തിലാണ് ഇത്തവണത്തെ സമ്മേളനം നടക്കുന്നത്.
ഓഗസ്റ്റ് 29, 30 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഇന്ത്യൻ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പങ്കെടുക്കും.
പ്രധാന ആകർഷണങ്ങളും ചർച്ചകളും:
റേഡിയോളജിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI in Radiology): രോഗനിർണയ രംഗത്ത് നിർമ്മിത ബുദ്ധി (AI) വരുത്തുന്ന വിപ്ലവാത്മക മാറ്റങ്ങളെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചുമുള്ള വിദഗ്ദ്ധ അവതരണങ്ങൾ നടക്കും.
ആയുർവേദ മെഡിസിൻ: പാശ്ചാത്യ മെഡിക്കൽ ലോകത്ത് ഇന്ത്യൻ പരമ്പരാഗത ആയുർവേദ ചികിത്സാരീതികൾ കൈവരിക്കുന്ന വളർച്ചയും പ്രാധാന്യവും ചർച്ചയാകും.
സിഎംഇ പോയിന്റുകൾ: തുടർച്ചയായ മെഡിക്കൽ വിദ്യാഭ്യാസത്തിന് (CME) സഹായിക്കുന്ന പോയിന്റുകൾ ലഭ്യമാകുന്ന സെമിനാറുകൾ എന്ന നിലയിൽ വലിയ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
വിജ്ഞാനപ്രദമായ ക്ലാസുകൾക്ക് പുറമെ, ജർമ്മനിയിലെ പ്രവാസി ഭാരതീയ ഡോക്ടർമാർ തമ്മിലുള്ള സൗഹൃദ കൂട്ടായ്മകൾ പുതുക്കാനും അനുഭവങ്ങൾ പങ്കുവെക്കാനുമുള്ള അത്യപൂർവ്വ അവസരമായി ഈ രണ്ടു ദിവസത്തെ സമ്മേളനം മാറുമെന്ന് സംഘടനയുടെ പ്രസിഡന്റ് ഡോ. ബെയ്സി മാത്യു അറിയിച്ചു.
നിലവിൽ കോൺഫറൻസ് ഹോട്ടലിലെ മുറികൾ പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടതിനാൽ, താൽപ്പര്യമുള്ളവർക്ക് ശനി, ഞായർ ദിവസങ്ങളിൽ പകൽ അതിഥികളായി (Day Guests) പങ്കെടുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ [email protected] എന്ന ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
District News
കോതമംഗലം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 38-ാം താലൂക്ക് സമ്മേളനം നടത്തി. കോതമംഗലം കോൺഗ്രസ് ഭവനിൽ നടന്ന സമ്മേളനം മനോജ് മൂത്തേടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഷിബു തെക്കുംപുറം എംഎൽഎയ്ക്ക് സ്വീകരണം നൽകി. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച കെസിഇഎഫ് അംഗമായ പി. എം. നവാസിനെ ആദരിച്ചു.
താലൂക്കിലെ വിവിധ സഹകരണ സംഘങ്ങളിൽ നിന്നും വിരമിച്ച കെസിഇഎഫ് അംഗങ്ങൾക്കുള്ള യാത്രയയപ്പ്, അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് ദാനം എന്നിവ നടത്തി. യോഗത്തിൽ താലൂക്ക് പ്രസിഡന്റ് പി.എം. നവാസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ഷമീർ പനയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.
കെപിസിസി അംഗം എ. ജി. ജോർജ്, മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ്, സംസ്ഥാന വനിത ഫോറം കോ-ഓർഡിനേറ്റർ ശ്രീജ എസ്. നാഥ്, ഡിസിസി ജനറൽ സെക്രട്ടറി എം.എസ്. എൽദോസ്, കോതമംഗലം നിയോജകമണ്ഡലം യുഡിഎഫ് കൺവീനർ ബോബൻ ജേക്കബ്, കടവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് അരുൺ ജോസഫ്, പിണ്ടിമന സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിനോയി പുളിനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
NRI
ഒക്ലഹോമ: ഒക്ലഹോമയിൽ നടക്കുന്ന 41-ാമത് പെന്തെക്കോസ്തൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സ് (പിസിഎൻഎകെ) മഹാസമ്മേളനത്തിനായുള്ള ദേശീയ നേതൃത്വത്തെ തെരഞ്ഞെടുത്തു.
2028 ജൂൺ 29 മുതൽ ജൂലൈ രണ്ട് വരെയാണ് നാഷണൽ കോൺഫ്രൻസ് നടത്തപ്പെടുന്നത്. പാസ്റ്റർ തേജസ് തോമസ് ദേശീയ കൺവീനറായി സമ്മേളനത്തിന്റെ സമഗ്ര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
ബിനോയ് ഫിലിപ്പ് കരുമാങ്കൽ ദേശീയ സെക്രട്ടറിയാണ്. നിബു വെള്ളവന്താനം ദേശീയ ട്രഷററാണ്. പാസ്റ്റർ ഡെവിൻ ഡാനിയേൽ ഇംഗ്ലീഷ് കോർഡിനേറ്ററാണ്. ഡോ. ഗ്രേസ് ഗീവർഗീസ് ആണ് നാഷണൽ ലേഡീസ് കോർഡിനേറ്റർ.
സാം തോമസ് ജനറൽ കോർഡിനേറ്ററായി പ്രവർത്തിക്കുന്നു. പാസ്റ്റർ മാത്യു സി. സാമുവേൽ പ്രയർ കോഓർഡിനേറ്ററാണ്. ഷെറി കെ. ജോർജ് പബ്ലിക് റിലേഷൻസ് കോർഡിനേറ്ററാണ്.
ഫിന്നി രാജു നാഷണൽ മീഡിയ കോർഡിനേറ്ററായി സമ്മേളനത്തിന്റെ ഔദ്യോഗിക വാർത്താ - മാധ്യമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
National
ന്യൂഡൽഹി: വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം പ്രതിഷേധത്തിൽ മുങ്ങിയതോടെ നടപടികൾ പൂർത്തിയാക്കാതെ പാർലമെന്റിന്റെ ഇരുസഭകളും ആദ്യദിനം പിരിഞ്ഞു. രാവിലെ 11ന് ഇരുസഭകളിലും അന്തരിച്ച മുൻ പാർലമെന്റ് സാമാജികരെ അനുസ്മരിച്ചു.
പിന്നീട് ചോദ്യോത്തരവേളയിലേക്കു ലോക്സഭാ സ്പീക്കർ ഓം ബിർള കടന്നെങ്കിലും കോൺഗ്രസും ഡിഎംകെയും ഉൾപ്പെടെയുള്ള പ്രതിപക്ഷം ബഹളവുമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങുകയായിരുന്നു. പരീക്ഷാക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും അയോധ്യ രാമക്ഷേത്ര കൊള്ളയും കോൺഗ്രസ് ഉന്നയിച്ചപ്പോൾ, തമിഴ്നാട്-കർണാടക അതിർത്തിയിലെ മേക്കാദാട്ടു അണക്കെട്ട് വിഷയത്തിൽ ഡിഎംകെയും സഭയിൽ പ്രതിഷേധമുയർത്തി.
പ്രതിപക്ഷ ഇന്ത്യാ മുന്നണിയിൽനിന്നു ഡിഎംകെ അകലം പാലിക്കുന്നതിനാൽ പരസ്പരം സഹകരിക്കാതെയായിരുന്നു പാർട്ടിയുടെ പ്രതിഷേധം. ബഹളത്തെത്തുടർന്ന് ഉച്ചവരെ ഒന്നിലധികം തവണ ഇരുസഭകളും പിരിച്ചുവിട്ടു. ഉച്ചകഴിഞ്ഞും പ്രതിഷേധത്തിനു മാറ്റമില്ലാതെവന്നതോടെ മൂന്നിന് സഭ പിരിയുകയായിരുന്നു. തൃണമൂൽ കോൺഗ്രസ് വിട്ട വിമത എംപിമാർ പ്രത്യേക ബ്ലോക്കായാണു സഭാനടപടികളിൽ പങ്കെടുത്തത്.
സമാനമായി ശിവസേന ഷിൻഡെ വിഭാഗത്തിലെത്തിയ ഉദ്ധവ് താക്കറെ വിഭാഗത്തിലെ എംപിമാർ പ്രതിപക്ഷ ഇരിപ്പിടത്തിൽനിന്നും മാറി ഭരണപക്ഷത്തിനൊപ്പം സഭാ നടപടികളിൽ പങ്കെടുത്തു.
രാജ്യസഭയിലും സമാനമായി പ്രതിപക്ഷം ബഹളമുണ്ടാക്കിയതിനാൽ നടപടികൾ പൂർണമായി സ്തംഭിച്ചു. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച വിഷയം രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ സഭയിൽ ഉന്നയിച്ചു. പതിനായിരത്തോളം
വിദ്യാർഥികൾ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജന്തർ മന്തറിൽ പ്രതിഷേധിക്കാനെത്തിയപ്പോൾ പോലീസ് ലാത്തിച്ചാർജുകൊണ്ട് നേരിട്ടെന്നും പ്രതിഷേധത്തെ സർക്കാർ കായികമായി അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, പ്രതിപക്ഷനേതാവിന്റെ പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാതെ രാജ്യസഭാധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ സഭാനടപടികൾ നിർത്തിവച്ചു.
Kerala
തൃശൂർ: ഗൈനക്കോളജി വിദഗ്ധരുടെ രാജ്യാന്തര സമ്മേളനം ടോഗ്സിക്കോണ്-26 സമാപിച്ചു. സൊസൈറ്റി ഓഫ് വജൈനൽ സർജൻസ് ഓഫ് ഇന്ത്യ (സോവ്സി) ദേശീയ പ്രസിഡന്റ് ഡോ.വി.പി. പൈലി ഉദ്ഘാടനം ചെയ്തു.
ടോഗ്സ് പ്രസിഡന്റ് ഡോ. നീതാ ജോർജ്, സെക്രട്ടറി ഡോ. സി.ആർ. രശ്മി, ജനറൽ കണ്വീനർ ഡോ. എം. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.
ആരോഗ്യ പദ്ധതി വിദ്യാശക്തിയുടെയും ഗൈനക്കോളജിസ്റ്റുകൾക്കായി ആരംഭിക്കുന്ന ടോഗ്സ് ലീഗൽ എയ്ഡ് സെൽ നീതിയുടെയും ഉദ്ഘാടനം നടന്നു. ഡോ. സരോജിനി ബാലിഗ മെമ്മോറിയൽ പുരസ്കാരം തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ഡോ. രംഗനായകിക്ക് സമ്മാനിച്ചു.
NRI
ടെക്സസ്: മുപ്പതാമത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫറൻസ് 2027 ജൂലൈ 15 മുതൽ 18 വരെ ഓസ്റ്റിൻ സിറ്റിക്ക് അടുത്ത് സാൻ മാർക്കോസ് കോൺഫറൻസ് സെന്റർ ആൻഡ് എംബസി സ്യൂട്ടിൽ നടക്കും.
ഓസ്റ്റിൻ ഗേറ്റ് വേ ചർച്ചിന്റെ സീനിയർ പാസ്റ്റർ ഏബ്രഹാം തോമസാണ് പ്രസിഡന്റ് നാക്കോഗിന്റെ കഴിഞ്ഞ വർഷങ്ങളിൽ നടന്ന കോൺഫറൻസുകളിൽ വിവിധ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇപ്പോൾ എൻഎസിഒജി ചർച്ച് ഗ്രോത്ത് ഡയറക്ടറാണ്.
വൈസ് പ്രസിഡന്റ് പാസ്റ്റർ എബി തോമസ് ന്യൂയോർക്ക് വൺ ചർച്ചിന്റെ മലയാളം വിഭാഗത്തിന്റെ ശുശ്രൂഷകനാണ്. 2024-25 വർഷങ്ങളിൽ ചർച്ച് ഓഫ് ഗോഡ് നോർത്ത് ഈസ്റ്റേൺ റീജിയൺ പ്രസിഡന്റായിരുന്നു.
സെക്രട്ടറിയായി തെരത്തെടുക്കപ്പെട്ട ഫിന്നി ഫിലിപ്പ് ഫിലദെൽഫിയ ഏബനേസർ ചർച്ച് ഓഫ് ഗോഡ് ഗോൾഡൻ ജൂബിലി കൺവൻഷൻ സെക്രട്ടറിയായിരുന്നു. 2023ൽ ലാങ്കസ്റ്ററിൽ നടന്ന പിസിനാക്കിന്റെ ഇംഗ്ലീഷ് വിഭാഗം നാഷണൽ കോഓർഡിനേറ്ററായും പ്രവർത്തിച്ചു.
ഇപ്പോൾ പെന്തക്കോസ്തൽ ഫെലോഷിപ്പ് ഓഫ് പെൻസിൽവാനിയയുടെ യൂത്ത് വിംഗിന്റെ സെകട്ടറിയായി പ്രവർത്തിക്കുന്നു. ഡോ. അജി ഇടിക്കുളയാണ് ട്രഷറാർ, ഹ്യൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് അംഗവും ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ ട്രഷറാറുമാണ്.
ഇംഗ്ലീഷ് സർവ്വീസ് കോർഡിറ്റേറായി തെരഞ്ഞെടുക്കപ്പെട്ട ജെറമി മാത്യു ഡാളസ് ഫെയ്ത്ത് റ്റാബർ നാക്കിൾ ചർച്ച് ഓഫ് ഗോഡിന്റെ യൂത്ത് പാസ്റ്ററാണ്.
നാഷണൽ മീഡിയ കൺവീനറായി ഫിലദെൽഫിയ ഏബനേസർ ചർച്ച് ഓഫ് ഗോഡ് അംഗമായ ബാബുക്കുട്ടി ജോർജിനെ തെരത്തെടുത്തു. പിസിനാക്, നാക്കോഗ്, എജിഫ്ൻഎ എന്നീ കോൺഫ്രൻസുകളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
പ്രെയർ കോഓർഡിനേറ്ററായി പാസ്റ്റർ ബാബു മാത്യു തെരഞ്ഞെടുക്കപ്പെട്ടു. ഷിക്കാഗോ റിവൈവൽ ഇന്റർനാഷണൽ ചർച്ച് ഓഫ് ഗോഡിന്റെ സീനിയർ പാസ്റ്ററാണ്.
2027 കോൺഫറൻസിന്റെ വിജയത്തിനായി സംഘാടകർ വിവിധ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് കർമ്മനിരതരായിക്കഴിഞ്ഞു.
Kerala
കാക്കനാട്: കേന്ദ്രസര്ക്കാര് ഏജന്സിയായ അസോസിയേഷന് ഓഫ് ഇന്ത്യന് യൂണിവേഴ്സിറ്റികളുടെ (എഐയു) ദേശീയ സമ്മേളനം കാക്കനാട് രാജഗിരി എൻജിനിയറിംഗ് കോളജില് 20ന് നടക്കും.
എഐയുവില് അംഗങ്ങളായ സ്വയംഭരണ കോളജുകളിലെ പ്രിന്സിപ്പല്മാരുടെ പ്രഥമ ദേശീയ സമ്മേളനമാണിത്.
ദേശീയ വിദ്യാഭ്യാസനയം (എന്ഇപി 2020) നടപ്പിലാക്കുന്നതില് സ്വയംഭരണ കോളജുകളുടെ പങ്ക് എന്നതാണ് സമ്മേളനത്തിന്റെ പ്രധാന വിഷയം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നുള്ള വിദ്യാഭ്യാസവിദഗ്ധരും വിവിധ സര്വകലാശാലകളുടെ വൈസ് ചാന്സലര്മാരും സമ്മേളനത്തില് പങ്കെടുക്കും.
Business
കൊച്ചി: ആസ്റ്റര് മെഡ്സിറ്റിയിലെ സെന്റര് ഓഫ് എക്സലന്സ് ഇന് ഹെഡ് ആന്ഡ് നെക്ക് സര്ജറി ആന്ഡ് ഓങ്കോളജിയുടെ നേതൃത്വത്തില് ഓറല് ഓങ്കോളജിയില് ത്രിദിന അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു.
‘രോഗനിര്ണയം മുതല് വ്യക്തിത്വ പുനഃസ്ഥാപനം വരെയുള്ള കൃത്യത’ എന്ന പ്രമേയത്തില് നടന്ന സമ്മേളനത്തില് ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള പ്രമുഖ ക്ലിനിക്കുകള്, ഗവേഷകര്, അക്കാദമീഷ്യന്മാര്, ട്രെയിനികള് എന്നിവര് പങ്കെടുത്തു.
ആസ്റ്റര് മെഡ്സിറ്റി കേരള ക്ലസ്റ്റര് ഹെഡ് ആന്ഡ് നെക്ക് ഓങ്കോളജി നെറ്റ്വര്ക്കിന്റെ സീനിയര് കണ്സള്ട്ടന്റും പ്രോഗ്രാം ഡയറക്ടറുമായ ഡോ. ഷോണ് ടി. ജോസഫിന്റെ നേതൃത്വത്തിലാണ് സമ്മേളനം നടന്നത്.
കൊച്ചി ആസ്റ്റര് മെഡ്സിറ്റിയില് നടന്ന പരിപാടിയില് രാജ്യത്തുടനീളമുള്ള ഹെഡ് ആന്ഡ് നെക്ക്, പ്ലാസ്റ്റിക്, റീകണ്സ്ട്രക്ടീവ്, ഇഎന്ടി, മാക്സിലോഫേഷ്യല്, ഡെന്റല് എന്നിവയിലെ സര്ജന്മാര്, മെഡിക്കല്, സര്ജിക്കല് ഓങ്കോളജിസ്റ്റുകള്, ബിരുദാനന്തര ബിരുദ വിദ്യാര്ഥികള് തുടങ്ങിയവര് പങ്കെടുത്തു.
NRI
ഡാളസ്: ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (IANANT) ആതിഥേയത്വം വഹിക്കുന്ന ദ്വിവാർഷിക സമ്മേളനം 2026, ഒക്ടോബർ ഒന്ന് മുതൽ മൂന്ന് വരെ ഫോർ പോയിന്റ് ബൈ ഷെറാട്ടൺ, DFW എയർപോർട്ട് നോർത്ത്, കോപ്പേൽ ടെസസിൽ വെച്ചു നടത്തുന്നു.
നഴ്സിംഗിന്റെ ശക്തി: മികവ്, പ്രതിരോധശേഷി, നവീകരണം എന്നിവയിലൂടെ ഭാവിയെ നയിക്കുക എന്നത് ഒരു പ്രമേയമായി സമ്മേളനത്തിൽ അവതരിപ്പിക്കുന്നു. കൂടാതെ ഇന്ററാക്ടീവ് വർക്ക്ഷോപ്പുകളും നൈപുണ്യ വികസന സെഷനുകളും ക്രമീകരിച്ചുണ്ട്.
ആതുര സേവന രംഗത്തെ സംഘടനയെന്ന നിലയിൽ ഈ ദേശീയ പരിപാടി 200 ലധികം നഴ്സുമാരെയും ആരോഗ്യ സംരക്ഷണ നേതാക്കളെയും ഒരുമിക്കുന്നതായിരിക്കും.
ക്ലിനീഷ്യൻമാർ, അഡ്വാൻസ്ഡ് പ്രാക്ടീസ് പ്രൊവൈഡർമാർ, അധ്യാപകർ, ഗവേഷകർ, നൂതനാശയക്കാർ എന്നിവരുൾപ്പെടെ അമേരിക്കയിലും പുറത്തുമുള്ള നിരവധി പ്രഗ്തഭർ ഈ നാഴികക്കല്ലായ ദേശീയ പരിപാടിയിൽ പങ്കെടുക്കുമെന്ന് നൈനന്റെയും ഐനന്റയും ഭാരവാഹികൾ അറിയിച്ചു.
നിങ്ങളുടെ പങ്കാളിത്വത്തിനുവേണ്ടി രജിസ്ട്രേഷൻ തുടങ്ങിയിരിക്കുന്നു.
District News
അഞ്ചല്: അഞ്ചല് വൈഎംസിഎയുടെ വാര്ഷിക സമ്മേളനവും കര്മ്മപരിപാടി ഉദ്ഘാടനവും നടന്നു. ആലഞ്ചേരി സെന്റ് മേരീസ് ഓര്ത്തഡോക്സ് തീര്ഥാടന പള്ളിയില് നടന്ന യോഗത്തില് പ്രസിഡന്റ് ഫാ. ബോവസ് മാത്യു അധ്യക്ഷനായി. യോഗം സി. അജയപ്രസാദ് എംഎല്എ ഉദ്ഘാടനം ചെയ്തു.
മലങ്കര ഓര്ത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പല് സുനഹദോസ് സെക്രട്ടറിയും നിരണം ഭദ്രാസനാധ്യക്ഷനുമായ ഡോ. യൂഹാനോന് മാര് ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരുന്നു.
യോഗത്തില് വൈഎംസിഎ സെക്രട്ടറി അലക്സാണ്ടര് മത്തായി റിപ്പോര്ട്ട് അവതരിപ്പിച്ചു. വൈഎംസിഎ നാഷണല് മീഡിയ കമ്മിറ്റി അധ്യക്ഷന് കെ.ഒ. രാജുക്കുട്ടി, ഡോ. കെ.വി. തോമസ്കുട്ടി, ഫാ.തോമസ് ടി. വര്ഗീസ് കോര് എപ്പിസ്കോപ്പ, ഫാ. വര്ഗീസ് ടി. വര്ഗീസ്, ഫാ.ഏബ്രഹാം തോമസ്, ഫാ. ടോംസ് നൈനാന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര് കെ.ജി. സാബു, ട്രഷറര് പി.ജെ. ഫിലിപ്പ് എന്നിവര് പ്രസംഗിച്ചു. പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയ്ക്ക് പുനലൂര് സബ് റീജണല് ചെയര്മാന് ഡോ. ഏബ്രഹാം മാത്യു നേതൃത്വം നല്കി.
District News
ചെറിയഅരീക്കമല: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി ചെറിയഅരീക്കമല ട്രസ്റ്റ് വാർഷിക സമ്മേളനം ചെറിയരീക്കമല പാരിഷ് ഹാളിൽ ടിഎസ്എസ്എസ് അതിരൂപത വൈസ് ഡയറക്ടർ ഫാ. ജെസ്ബിൻ ചെരിയംകുന്നേൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് പുതുമന അധ്യക്ഷത വഹിച്ചു.
ടിഎസ്എസ്എസ് തലശേരി അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് ആമുഖ പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ജോജോ പുല്ലാട്ട് വാർഷിക റിപ്പോർട്ടും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.
പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ റിജുൽ ജോസഫ് ഷാജി, ആൻ ഗ്രേസ് അനീഷ്, ആൻ റിനു ഷാജി, ആൻ മരിയ ജോർജ് എന്നിവരെ അനുമോദിച്ചു. ടിഎസ്എസ്എസ് യൂണിറ്റ് പ്രവർത്തനങ്ങളിൽ മികച്ച വാർഡുകളായി കുരിശുമല, തരച്ചിത്ത എന്നിവ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. മികച്ച മെംബർമാരായി ജിൻസി എടശേരി, ഗിരിജ രാജൻ എന്നിവരെയും തെരഞ്ഞെടുത്തു.
വാർഡ് മെംബർ ത്രേസ്യ അഗസ്റ്റിൻ, ഇടവക കോ ഓർഡിനേറ്റർ സജി കാക്കനാട്ട്, ടിഎസ്എസ്എസ് മേഖല കോ-ഓർഡിനേറ്റർ സിസ്റ്റർ ആലീസ് മാത്യു, പ്രോഗ്രാം മാനേജർ ലിസി ജിജി, ജയ്സൺ മേക്കലാത്ത്, സിസ്റ്റർ മേരി ആന്റോ, ജോർജ് കുന്നുംപുറത്ത് എന്നിവർ പ്രസംഗിച്ചു.
NRI
ഡിട്രോയിറ്റ്: ഇന്റർനാഷണൽ പ്രയർലൈനിന്റെ അടുത്ത സമ്മേളനം ചൊവ്വാഴ്ച നടക്കും. ഐപിഎല്ലിന്റെ പ്രവർത്തനങ്ങൾ 631-ാമത് സെഷൻ പിന്നിടുന്ന ഈ വേളയിൽ, കഴിഞ്ഞകാലങ്ങളിൽ ദൈവം നൽകിയ വിശ്വസ്തതയ്ക്കും വഴിനടത്തലിനും അനുഗ്രഹങ്ങൾക്കുമായി ഒരുമിച്ച് നന്ദി അർപ്പികുന്നതിനുള്ള അവസരമാണിത്
ചൊവ്വാഴ്ച (9:00 PM EST | 8:00 PM CST | 6:00 PM PST) നടക്കുന്ന ഈ വാർഷികാഘോഷത്തിൽ ഫാർമേഴ്സ് ബ്രാഞ്ചിലെ മാർതോമ്മാ ചർച്ച് ഓഫ് ഡാളസ് വികാർ റവ. എബ്രഹാം വി. സാംസൺ മുഖ്യാതിഥിയായി പങ്കെടുക്കുകയും ദൈവവചനം പങ്കുവയ്ക്കുകയും ചെയ്യും.
മീറ്റിംഗിൽ പങ്കുചേരുന്നതിന് ഡയൽ-ഇൻ നമ്പർ: 1-712-770-4821 ആക്സസ് കോഡ്: 530464#
മൊബൈൽ ഫോണിലൂടെ വിളിക്കുന്നവർക്ക് (ബാക്കപ്പ് നമ്പർ വഴി) ആദ്യം 1-716-293-9722 എന്ന നമ്പറിലേക്ക് വിളിക്കുക. തുടർന്ന് 1-712-770-4821 ഡയൽ ചെയ്ത് ആക്സസ് കോഡ് 530464# നൽകുക.
ഹൂസ്റ്റണ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഫോണ് നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
ഫോണ്: ടി.എ. മാത്യു (ഹൂസ്റ്റണ്) - 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) - 586 216 0602 (കോഓർഡിനേറ്റർ).
District News
ഇടുക്കി: മെഡിക്കല് ലബോറട്ടറി ഓണേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം കട്ടപ്പനയില് നടത്തി. നഗരസഭാ ചെയര്മാന് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ബി. അഭിലാഷ് അധ്യക്ഷത വഹിച്ചു.
പൊല്യൂഷന് കണ്ട്രോള് ബോര്ഡിന്റെ അശാസ്ത്രീയമായ ഫീസ് വര്ധന ചെറുകിട ലാബുകളുടെ നിലനില്പ്പിനെ ബാധിക്കുമെന്നും സര്ക്കാര് ഇടപ്പെട്ട് ഇതിന് പരിഹാരം കാണണമെന്നും ക്ലിനിക്കല് എസ്റ്റാബ്ലിഷ്മെന്റ് ബില്ലിലെ അപാകതകള് പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി.കെ. രജീഷ്കുമാര് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി പി. പ്രവീണ് ലാല്, സിനോജ് മാത്യു, ഷിനി ശ്രീനിവാസ്, സുഗേഷ് കുമാര്, അജോ വര്ഗീസ്, ഉമേഷ് കുമാര്, ഷാനവാസ് ഖാന് എന്നിവര് പ്രസംഗിച്ചു.
ഭാരവാഹികളായി പി.ബി.അഭിലാഷ് - പ്രസിഡന്റ്, പി. പ്രവീണ് ലാല്- സെക്രട്ടറി, സിനോജ് മാത്യു- ട്രഷറര്, ഷാനവാസ് ഖാന്- വൈസ് പ്രസിഡന്റ് , ഷിനി ശ്രീനിവാസ് - ജോയിന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
Kerala
കൊച്ചി: ബ്രിക്സ് കൂട്ടായ്മയിൽപ്പെട്ട രാജ്യങ്ങളിലെ വനിതാ-ശിശുക്ഷേമ മന്ത്രിമാരുടെ സമ്മേളനം ജൂലൈ ആറു മുതല് ഒമ്പതു വരെ കൊച്ചിയിൽ നടക്കും.
സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങള് വിലയിരുത്തുന്നതിനായി ഉന്നതതല യോഗം ചേര്ന്നു.കേന്ദ്ര വനിതാ-ശിശുവികസന മന്ത്രാലയം അഡീഷണല് സെക്രട്ടറി കാരലിന് ഖോങ്വര് ദേശ്മുഖ് യോഗത്തില് അധ്യക്ഷത വഹിച്ചു.
ഇന്ത്യക്കു പുറമെ ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, യുഎഇ എന്നിവയാണ് ബ്രിക്സ് കൂട്ടായ്മയിലുള്ളത്.
Kerala
കൊച്ചി: കേരളത്തിലെ സന്യാസ സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരുടെ കൂട്ടായ്മയായ കെസിഎംഎസിന്റെയും കേരള കത്തോലിക്ക മെത്രാൻസമിതിയുടെയും സംയുക്ത സമ്മേളനം പാലാരിവട്ടം പിഒസിയിൽ നടന്നു. കെസിബിസി റിലീജിയസ് കമ്മീഷൻ ചെയർമാൻ ബിഷപ് സാമുവൽ മാർ ഐറേനിയോസ് അധ്യക്ഷത വഹിച്ചു. കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു.
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, സീറോമലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, കെസിബിസി സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, കെസിഎംഎസ് മുൻ പ്രസിഡന്റ് സിസ്റ്റർ ആർദ്ര, പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഫാ. ജോബി കൊച്ചുമുട്ടം എന്നിവർ പ്രസംഗിച്ചു.
വിശ്വാസ കാര്യാലയം പ്രസിദ്ധീകരിച്ച മരിയൻ പ്രബോധനത്തിന്റെ മലയാള പരിഭാഷ പ്രകാശനം ചെയ്തു. ഫാ. ഗീവർഗീസ് കുറ്റിയിൽ, സിസ്റ്റർ പവിത്ര എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ഇന്നും നാളെയും കെസിബിസി സമ്മേളനം നടക്കും.
District News
തിരുവല്ല: ലോക തൈറോയ്ഡ് ദിനത്തിനു മുന്നോടിയായി തൈറോയ്ഡ്, പാരാതൈറോയ്ഡ് ഗ്രന്ഥികളെക്കുറിച്ചുള്ള ഗവേഷണത്തിലെയും ചികിത്സയിലെയും ഏറ്റവും പുതിയ അറിവുകൾ പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കേറ്റ്സ് 2026 തൈറോയ്ഡ് ആൻഡ് പാരാതൈറോയ്ഡ് കോൺക്ലേവ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്നു.
ബിലീവേഴ്സ് ആശുപത്രി ബ്രെസ്റ്റ് ആൻഡ് എൻഡോക്രൈൻ സർജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരള അസോസിയേഷൻ ഓഫ് തൈറോയ്ഡ് ആൻഡ് എൻഡോക്രൈൻ സർജൻസി (കേറ്റ്സ്) ന്റെ സഹകരണത്തോടെയാണ് രണ്ട് ദിവസത്തെ കോൺക്ലേവ് സംഘടിപ്പിച്ചത്.
ശാസ്ത്ര സെഷൻ ബിലീവേഴ്സ് ആശുപത്രി അസോ. ഡയറക്ടർ ഡോ. ജോൺ വല്യത്ത് ഉദ്ഘാടനം ചെയ്തു. കേറ്റ്സ് പ്രസിഡന്റ് ഡോ. രഞ്ജിത്ത് സുകുമാർ അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഏബൽ കെ. സാമുവൽ, ബ്രെസ്റ്റ് ആൻഡ് എൻഡോക്രൈൻ സർജറി വിഭാഗം കൺസൾട്ടന്റുമാരായ ഡോ. അനീഷ് സുഗുണൻ, ഡോ. മനോ സാക്ക് മാത്യൂസ്, ഡോ. അരുണിമാ പൗലോസ്, രാജ്യത്തെ വിവിധ ആശുപത്രികളിലെ എൻഡോക്രൈൻ സർജന്മാരായ ഡോ. എം.ജെ. പോൾ, ഡോ. പി.വി. പ്രദീപ്, ഡോ. കെ.എസ്. തലവൈ സുന്ദർ റാം, ഡോ. സഞ്ജയ്കുമാർ യാദവ് എന്നിവർ പ്രസംഗിച്ചു.
എൻഡോക്രൈൻ സർജറി, എൻഡോക്രൈനോളജി, ന്യൂക്ലിയർ മെഡിസിൻ, പതോളജി, റേഡിയോളജി, അനസ്തേഷ്യോളജി, മെഡിക്കൽ ഓങ്കോളജി വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടർമാർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പ്രയോഗിക പരിശീലനം അടക്കം നടത്തിയ ദ്വിദിന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എൻഡോക്രൈൻ സർജന്മാർ പങ്കെടുത്തു.
Education
കോട്ടയം: എംജി സര്വകലാശാലയിലെ ഇന്റർര്നാഷണല് ആന്ഡ് ഇന്റര് യൂണിവേഴ്സിറ്റി സെന്റര് ഫോര് നാനോ സയന്സ് ആന്ഡ് നാനോ ടെക്നോളജി, അമേരിക്കയിലെ ബര്മിംഗ്ഹാമിലുള്ള അലബാമ സര്വകലാശാലയുമായി സഹകരിച്ച് മൂന്ന് ദിവസം നീണ്ടുനില്ക്കുന്ന അന്താരാഷ്ട്ര കോണ്ഫറന്സും വര്ക്ഷോപ്പും സംഘടിപ്പിക്കും.
നാളെ മുതല് 17 വരെ സര്വകലാശാലയിലെ കണ്വര്ജന്സ് അക്കാദമിയ കോംപ്ലക്സില് നടക്കും.
NRI
ലണ്ടൻ: പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവും ബൈബിൾ പണ്ഡിതനുമായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന യുവജനങ്ങൾക്കായുള്ള താമസിച്ചുള്ള ധ്യാനം ഗ്രാൻഡ് യൂത്ത് കോൺഫറൻസ് യുകെയിൽ ജൂൺ 26 മുതൽ 29 വരെ നടക്കുന്നു.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന ശുഷ്രൂഷകളിൽ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയും അഭിഷേകാഗ്നി ടീമും പങ്കെടുക്കും. 18 വയസ് മുതൽ പ്രായക്കാർക്കായുള്ള ഈ ധ്യാനത്തിലേക്ക് രജിസ്ട്രേഷൻ തുടരുന്നു.
WWW.AFCMUK.ORG/REGISTER എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യാം.
വിലാസം: POINEER CENTRE, KIDDERMINISTER, SHROPSHIRE, DY148JG
കൂടുതൽ വിവരങ്ങൾക്ക്: സാജു വർഗീസ് 07809 827074, മിലി തോമസ് 07877 824673, ബ്രിജിൽ ജോസഫ് 07926912285.
NRI
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്കോഫ് സെന്റ് ജോൺസ് ഓറഞ്ച്ബർഗ് ഓർത്തഡോക്സ് ദേവാലയത്തിൽ വിജയകരമായി സംഘടിപ്പിച്ചു.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താ വിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ദേവാലയത്തിൽ ഡോ. റെബേക്ക പോത്തൻ, ബ്ലെസി വർഗീസ്, അൻസ സോണി, അക്സ വർഗീസ്, ഈതൻ കൂട്ടുമാത, ഇവാൻ കൂട്ടുമാത, ഐറിൻ പോൾ എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
ഭദ്രാസന അസംബ്ലി അംഗങ്ങളായ ബിജോ തോമസ്, ഫിലിപ്പ് പ്രസാദ് ഈശോ , മലങ്കര അസോസിയേഷൻ അംഗങ്ങൾ അജിത് വട്ടശ്ശേരിൽ, തോമസ് വർഗീസ് എന്നിവരും സന്നിഹിതരായിരുന്നു. ഇടവക വികാരി ഫാ. എബി പൗലോസ് ഇടവക കമ്മിറ്റിയോടൊപ്പം കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു.
ഡോ. റെബേക്ക പോത്തൻ കോൺഫറൻസ് കോർ ടീമിനെ പരിചയപ്പെടുത്തുകയും കോൺഫറൻസിൽ പങ്കെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുകയും ഈ വർഷത്തെ കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ ഇടവക അംഗങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
Kerala
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ നിന്നു ഈ വർഷം ബിരുദ - ബിരുദാനന്തര വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളുടെ കോൺവൊക്കേഷൻ കോളജ് കാമ്പസിൽ നടത്തി.
22-ാമത് കോൺവൊക്കേഷൻ സെറിമണി ചീഫ് സ്ട്രാറ്റജി അഡ്വൈസർ (ടെലികോം ആൻഡ് ഡാറ്റ) പമേല കുമാർ ഉദ്ഘാടനം ചെയ്തു.
കോളജ് ഗവേർണിംഗ് ബോഡി ചെയർമാൻ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഡയറക്ടർ അഡ്മിനിസ്ട്രഷൻ ഫാ.ഡോ. റോയ് അബ്രഹാം പഴയപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, ഡീൻ അക്കാഡമിക് ഫാ.ഡോ. റൂബിൻ തോട്ടുപുറം എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: സിബിസിഐ നാഷണൽ ഹെൽത്ത് കെയർ കമ്മീഷനും കാത്തലിക് മെന്റൽ ഹെൽത്ത് മിനിസ്ട്രിയും (സിഎംഎച്ച്എം) സംയുക്തമായി സംഘടിപ്പിച്ച കേരള റീജണൽ കോൺഫറൻസ് (മനസിനൊരു കരുതൽ 2026) പാലാരിവട്ടം പിഒസിയിൽ തുടങ്ങി.
കെസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാനും കണ്ണൂർ ബിഷപ്പുമായ ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിബിസിഐ ഹെൽത്ത് കെയർ ഓഫീസ് നാഷണൽ സെക്രട്ടറി ഫാ. സന്തോഷ് ഡയസ് അധ്യക്ഷത വഹിച്ചു.
സിഎംഎച്ച്എം കേരള അസോസിയേറ്റ് ഡയറക്ടറും പ്രോഗ്രാം കോ- ഓർഡിനേറ്ററുമായ ഫാ. സുബിൻ റാത്തപ്പിള്ളിൽ, സിബിസിഐ ഹെൽത്ത് സെക്രട്ടറി സിസ്റ്റർ ഡോ.ലില്ലിസ, ദേശീയ പ്രസിഡന്റ് ഫാ. ഷിന്റോ കുഴിഞ്ഞാലിൽ, വൈസ് പ്രസിഡന്റ് എഡ്വിൻ വാക്കർ, അസോ. ഡയറക്ടർ ചിൽട്ടൺ ഫെർണാണ്ടസ്, കോ-ഓർഡിനേറ്റർ സിസ്റ്റർ ക്രിസ്റ്റി മരിയ, സെക്രട്ടറി സിസ്റ്റർ ജിലു ജോസ്, കേരള റീജണൽ ഡയറക്ടർ സിസ്റ്റർ ഡോ. റീമ ഗ്രേസ് എന്നിവർ പ്രസംഗിച്ചു.
മാനസികാരോഗ്യ ബോധവത്കരണ വിഷയങ്ങൾ ഉൾക്കൊള്ളുന്ന കൈപ്പുസ്തകം പ്രകാശനം ചെയ്തു. ആധുനികജീവിതത്തിലെ മാനസികസമ്മർദങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച ദ്വിദിന കോൺഫറൻസിൽ പാനൽ ചർച്ചകൾ, ഗ്രൂപ്പ് സംവാദങ്ങൾ, പ്രാർഥനാശുശ്രൂഷകൾ എന്നിവയുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള സന്നദ്ധപ്രവർത്തകർ, മാനസികാരോഗ്യ മേഖലയിലുള്ളവർ തുടങ്ങി 150 ഓളം പേരാണു സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
NRI
ഡിട്രോയിറ്റ്: ഇന്റർനാഷണൽ പ്രയർലൈനിന്റെ അടുത്ത സമ്മേളനം ഈ മാസം 12ന് നടക്കും. ഐപിഎല്ലിന്റെ പ്രവർത്തനങ്ങൾ 12 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ കഴിഞ്ഞകാലങ്ങളിൽ ദൈവം നൽകിയ വിശ്വസ്തതയ്ക്കും വഴിനടത്തലിനും അനുഗ്രഹങ്ങൾക്കുമായി ഒരുമിച്ച് നന്ദി അർപ്പികുന്നതിനുള്ള അവസരമാണിതെന്ന് സംഘാടകർ പറഞ്ഞു.
12ന് ഇഎസ്ടി സമയം രാത്രി ഒമ്പതിന് (സിഎസ്ടി സമയം രാത്രി എട്ട്, പിഎസ്ടി സമയം വെെകുന്നേരം ആറ്) നടക്കുന്ന ഈ വാർഷികാഘോഷത്തിൽ വാഷിംഗ്ടൺ ഡിസിയിൽ നിന്നുള്ള പ്രമുഖ വചനപ്രഘോഷകൻ റവ.ഫാ.ഡോ. അലക്സാണ്ടർ കുര്യൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും ദൈവവചനം പങ്കുവയ്ക്കുകയും ചെയ്യും.
ഈ സന്തോഷകരമായ വേളയിൽ പ്രാർഥനയുടെയും കൂട്ടായ്മയുടെയും അനുഗ്രഹം മറ്റുള്ളവരിലേക്കും എത്തിക്കുന്നതിനായി ഓരോ കുടുംബാംഗവും കുറഞ്ഞത് അഞ്ച് പുതിയ ആളുകളെയെങ്കിലും ഈ വാർഷിക സമ്മേളനത്തിലേക്ക് ക്ഷണിക്കണമെന്ന് താത്പര്യപ്പെടുന്നതായി സംഘാടകർ അറിയിച്ചു.
കഴിഞ്ഞ 12 വർഷമായി ഐപിഎൽ പ്രാർഥനാ ശുശ്രൂഷയോട് സഹകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഏവർക്കും നന്ദി അറിയിക്കുന്നതായും സംഘാടകർ കൂട്ടിച്ചേർത്തു.
മീറ്റിംഗിൽ പങ്കുചേരുന്നതിന്: ഡയൽ-ഇൻ നമ്പർ: 1 712 770 4821, ആക്സസ് കോഡ്: 530464#.
മൊബൈൽ ഫോണിലൂടെ വിളിക്കുന്നവർക്ക് (ബാക്കപ്പ് നമ്പർ വഴി) ആദ്യം 1 716 293 9722 എന്ന നമ്പറിലേക്ക് വിളിക്കുക. തുടർന്ന് 1 712 770 4821 ഡയൽ ചെയ്ത് ആക്സസ് കോഡ് 530464# നൽകുക.
Kerala
കൊച്ചി: സിബിസിഐ നാഷണൽ ഹെൽത്ത് കെയർ കമ്മീഷനും കാത്തലിക് മെന്റൽ ഹെൽത്ത് മിനിസ്ട്രിയും (സിഎംഎച്ച്എം) സംയുക്തമായി സംഘടിപ്പിക്കുന്ന “മനസിനൊരു കരുതൽ 2026’’ കേരള റീജൺ കോൺഫറൻസ് എട്ട്, ഒൻപത് തീയതികളിൽ എറണാകുളം പിഒസിയിൽ നടക്കും.
മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന തിരിച്ചറിവോടെ, വിശ്വാസികൾ, സന്നദ്ധപ്രവർത്തകർ, മാനസികാരോഗ്യ പ്രവർത്തകർ എന്നിവരെ ഒരുമിപ്പിക്കുക എന്നതാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.
ആധുനിക ജീവിതത്തിലെ മാനസിക സമ്മർദങ്ങൾ, ആശങ്കകൾ, ഏകാന്തത, കുടുംബബന്ധങ്ങളിലെ വെല്ലുവിളികൾ എന്നിവയെ അതിജീവിക്കാൻ ഒരു സഭ എന്ന നിലയിൽ എങ്ങനെ പരസ്പരം താങ്ങാവാം എന്നതാണ് സമ്മേളനത്തിന്റെ മുഖ്യപ്രമേയം.
മാനസികാരോഗ്യ ബോധവത്കരണം, ആത്മീയ പിന്തുണ, അനുഭവങ്ങൾ പങ്കുവയ്ക്കൽ, പ്രാർഥന എന്നിവ കോർത്തിണക്കിയുള്ള കൂട്ടായ യാത്രയായിട്ടാണ് കോൺഫറൻസ് വിഭാവനം ചെയ്തിരിക്കുന്നത്.
മാനസികാരോഗ്യ മേഖലയിൽ താത്പര്യമുള്ളവർക്കും ശുശ്രൂഷാരംഗത്ത് പ്രവർത്തിക്കുന്നവർക്കും ഈ കോൺഫറൻസിൽ പങ്കുചേരാവുന്നതാണെന്ന് മുഖ്യസംഘാടകനും സിഎംഎച്ച്എം അസോസിയേറ്റ് ഡയറക്ടറുമായ ഫാ. ജോസഫ് റാത്തപ്പിള്ളിൽ അറിയിച്ചു.
താത്പര്യമുള്ളവർ 8086880516 എന്ന നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
NRI
ബോസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താ വിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ദേവാലയത്തിൽ ജോൺ താമരവേലിൽ, ഡോ. റെബേക്ക പോത്തൻ, അനിൽ തോമസ്, ജെന്നിഫർ അലക്സ്, ജൂലിയ അലക്സ്, സുജ ജോൺ എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
ദേവാലയ സെക്രട്ടറി വിജു പോൾ, ട്രഷറർ ബെഞ്ചമിൻ സാമുവൽ, ഭദ്രാസന അസംബ്ലി അംഗം സിബു തോമസ്, മലങ്കര അസോസിയേഷൻ അംഗം ബെഞ്ചമിൻ സാമുവൽ, എബി കുര്യാക്കോസ്, ജോർജ് വർഗീസ് എന്നിവരും സന്നിഹിതരായിരുന്നു.
ഇടവക വികാരി ഫാ. റോയ് പി. ജോർജ് ഇടവക കമ്മിറ്റിയോടൊപ്പം കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.
Kerala
കൊച്ചി: എറണാകുളം മെഡിക്കല് ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തില് മേയ് രണ്ട്, മൂന്ന് തീയതികളില് ക്രൗണ് പ്ലാസയില് ആഗോള കാന്സര് രോഗ വിദഗ്ധരുടെ സമ്മേളനം സംഘടിപ്പിക്കും.
അത്യാധുനികചികിത്സാരീതികള് ചര്ച്ച ചെയ്യുന്നതിനാണ് സമ്മേളനമെന്ന് മെഡിക്കല് ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടര് ഡോ. പി.വി. ലൂയിസ്, ഡോ. ശ്യാം വിക്രം, ഡോ. വരുണ് രാജന് എന്നിവര് പത്രസമ്മേളനത്തില് പറഞ്ഞു.
Kerala
എടൂർ: കോലക്കുന്നേൽ - മാഞ്ചിറയിൽ കുടുംബയോഗത്തിന്റെ സിൽവർ ജൂബിലി സമ്മേളനം മേയ് രണ്ടിന് എടൂർ കാരാപറമ്പിലുള്ള കോലക്കുന്നേൽ ജോജോയുടെ ഭവനത്തിൽ നടക്കും.
രാവിലെ8.30 ന് എടൂർ സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് ഞറളക്കാട്ടിന്റെ മുഖ്യകാർമികത്വത്തിലുള്ള സമൂഹബലിയോടെ യോഗ നടപടികൾ ആരംഭിക്കും.
പ്രസിഡന്റ് ബേബി ജോർജ് കോലക്കുന്നേലിന്റെ അധ്യക്ഷതയിൽ 10.30 ന് ജൂബിലി സമ്മേളനം ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ജൂബിലി സ്മരണിക സജീവ് ജോസഫ് എംഎൽഎ പ്രകാശനം ചെയ്യും.
വിവിധ മേഖലകളിൽ വിജയം നേടിയവരെ ആദരിക്കും. എടൂർ ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറി അനുഗ്രഹ പ്രഭാഷണംനടത്തും. ഫാ. ജയ്സൺ കോലക്കുന്നേൽ, ഫാ. ബെന്നി ചിറക്കുഴി, ഫാ. സുനിൽ മക്കനാൽ, സ്ഥാപക പ്രസിഡന്റ് വർഗീസ് കോലക്കുന്നേൽ, തോമസ് അഗസ്റ്റിൻ എടൂർ, അൽഫോൻസ വണ്ടാക്കുന്നേൽ എന്നിവർ പ്രസംഗിക്കും. സെക്രട്ടറി ജിജു റിപ്പോർട്ട് അവതരിപ്പിക്കും.
NRI
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് വാലി കോട്ടേജ് സെന്റ് മേരീസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഉജ്വല തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താ വിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ദേവാലയത്തിൽ ഡോ. സ്കറിയ ഉമ്മൻ, ഡോ. റെബേക്ക പോത്തൻ, ബിജോ തോമസ്, ഡോ. സ്മിത തോമസ്, സജി പോത്തൻ എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
ദേവാലയ സെക്രട്ടറി പോൾ കറുകപ്പിള്ളിൽ, ട്രഷറർ വൽസ ബോബൻ, വർഗീസ് ഉലഹന്നാൻ എന്നിവരും സന്നിഹിതരായിരുന്നു. ഇടവക വികാരി ഫാ. മാത്യു തോമസ് ഇടവക കമ്മിറ്റിയോടൊപ്പം കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു.
ഡോ. റെബേക്ക പോത്തൻ കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും ഈ വർഷത്തെ കോൺഫറൻസിന്റെ ചിന്താ വിഷയം, കോൺഫറൻസ് തീയതി, സമയം, സ്ഥലം, പ്രഭാഷകർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോംഗ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.
NRI
ടെക്സസ്: പരിശുദ്ധാത്മാവിന്റെ അഭിഷേകം എന്നത് കേവലം ഒരു അനുഭവമല്ല, മറിച്ച് മറ്റുള്ളവരുടെ വേദനകളിൽ ഇടപെടാനും ലോകത്തിന് വെളിച്ചമായി മാറാനുമുള്ള ജീവിതശൈലിയാണെന്ന് റവ. ജെയിംസ് കെ. ജോൺ ഉദ്ബോധിപ്പിച്ചു.
ലോകമെമ്പാടുമുള്ള വിശ്വാസികൾ ഒത്തുചേരുന്ന ഇന്റർനാഷണൽ പ്രയർലൈനിന്റെ ചൊവ്വാഴ്ച സംഘടിപ്പിച്ച 623-ാമത് സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു ലബക് ഇമ്മാനുവൽ മാർത്തോമാ പള്ളി വികാരിയും പ്രമുഖ സുവിശേഷ പ്രസംഗികനുമായ റവ. ജെയിംസ് കെ. ജോൺ .
തന്റെ ദീർഘകാല മിഷൻ പ്രവർത്തനാനുഭവങ്ങളുടെ വെളിച്ചത്തിൽ, വിശ്വാസികൾ ആത്മീയ യാത്രയിൽ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചു അദ്ദേഹം വിശദീകരിച്ചു. കർത്താവിന്റെ വരവിനായി ബുദ്ധിയുള്ള കന്യകമാരെപ്പോലെ ഒരുങ്ങിയിരിക്കണമെന്നും ജീവിതത്തിൽ വിനയവും ലാളിത്യവും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഡെട്രോയിറ്റിൽ നിന്നുള്ള സി.വി. സാമുവൽ സമ്മേളനത്തിന് ആമുഖം നൽകുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. ന്യൂയോർക്കിൽ നിന്നുള്ള ഇവ. മോൻസി കെ. എബ്രഹാം പ്രാരംഭ പ്രാർഥനയ്ക്കും അറ്റ്ലാന്റയിൽ നിന്നുള്ള മിസ്റ്റർ തോമസ് ജോൺ (രാജു) മധ്യസ്ഥ പ്രാർഥനയ്ക്കും നേതൃത്വം നൽകി.
ലബക്കിൽ നിന്നുള്ള ഡോ. ആനി ലിങ്കൺ വേദഭാഗം വായിച്ചു. ഹൂസ്റ്റണിൽ നിന്നുള്ള ടി.എ. മാത്യു നന്ദി പ്രകാശിപ്പിച്ചു. റവ. ഡോ. ജെയിംസ് ജേക്കബിന്റെ സമാപന പ്രാർഥനയോടും ആശീർവാദത്തോടും കൂടി യോഗം സമാപിച്ചു.
ഈ മാസം 28ന് നടക്കുന്ന 624-ാമത് സെഷൻ വിശ്വാസികളുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഒരു സാക്ഷ്യ സെഷൻ ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒമ്പതിന് ക്രമീകരിക്കുന്ന പ്രയർലൈനിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 1 712 770 4821 എന്ന നമ്പറിൽ (ആക്സസ് കോഡ്: 530464#) ബന്ധപ്പെടാവുന്നതാണ്.
District News
താമരശേരി: താമരശേരി രൂപതയില് പ്രവര്ത്തിക്കുന്ന വിധവകളുടെയും ഏകസ്ഥരുടെയും സംഘടനയായ യൂദിത്ത് ഫോറത്തിന്റെ വാര്ഷിക സമ്മേളനം ബിഷപ് മാര് റെമീജിയോസ് ഇഞ്ചനാനിയില് ഉദ്ഘാടനം ചെയ്തു.
സ്കൈ ചൈല്ഡ് സംഘടനയുടെ സഹസ്ഥാപകയും മോട്ടിവേഷണല് സ്പീക്കറുമായ ശാന്തി ബിജു ക്ലാസ് എടുത്തു. പൊതുസമ്മേളനത്തില് രൂപതാ ഡയറക്ടര് ഫാ. ജോസ് പെണ്ണാപറമ്പില് അധ്യക്ഷനായിരുന്നു. മേരിമാത കത്തീഡ്രല് വികാരി ഫാ. തോമസ് ചിലമ്പിക്കുന്നേല്, രൂപത ആനിമേറ്റര് സിസ്റ്റര് റെനി ജോസ് സിഎംസി, ആരാധന സന്യാസിനി സമൂഹം താമരശേരി പ്രൊവിന്സ് സുപ്പീരിയര് സിസ്റ്റര് ആനീസ് എസ്എബിഎസ്, രൂപത പ്രസിഡന്റ് മേരി പൗലോസ് വിലങ്ങുപാറ, സിസ്റ്റര് മെല്വിന് എസ്എബിഎസ് എന്നിവര് സംസാരിച്ചു.
വിവിധ സന്യാസിനി സമൂഹങ്ങളിലെ കോ ഓര്ഡിനേറ്റര്മാരായ സിസ്റ്റര് ജാന്സി മരിയ എഫ്സിസി, സിസ്റ്റര് റോസ് എസ്ഡി, സിസ്റ്റര് റാനിറ്റ എസ്എച്ച്, സിസ്റ്റര് ഗീത സിഎംസി, സിസ്റ്റര് സാലി സിഎംസി തുടങ്ങിയവര് നേതൃത്വം നല്കി. കഴിഞ്ഞ വര്ഷത്തെ മികച്ച പ്രവര്ത്തനത്തിനുള്ള അവാര്ഡ് മരിയപുരം ശാഖ കരസ്ഥമാക്കി. ഏറ്റവും നല്ല അനിമേറ്റര്ക്കുള്ള അവാര്ഡ് മരിയപുരം ശാഖ ആനിമേറ്റര് സിസ്റ്റര് ഗീത സിഎംസി നേടി. വിവിധ കലാപരിപാടികള് അരങ്ങേറി.
District News
ചങ്ങനാശേരി: കേരള സ്റ്റേറ്റ് സര്വീസ് പെന്ഷനേഴ്സ് യൂണിയന് കോട്ടയം ജില്ല 34-ാമത് വാര്ഷിക സമ്മേളനം ഇന്നും നാളെയും ചങ്ങനാശേരി മുനിസിപ്പല് ടൗണ് ഹാളില് നടക്കും. ഇന്ന് രാവിലെ പത്തിന് നടക്കുന്ന സമ്മേളനത്തില് ജില്ലാ പ്രസിഡന്റ് ജോസ് തോമസ് അധ്യക്ഷത വഹിക്കും. മന്ത്രി വി.എന്. വാസവന് ഉദ്ഘാടനം ചെയ്യും.
ചങ്ങനാശേരി മുനിസിപ്പല് ചെയര്മാന് ജോമി ജോസഫ് പ്രസംഗിക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല് സെക്രട്ടറി ആര്. രഘുനാഥന് നായര് ഉദ്ഘാടനം ചെയ്യും. ‘ദേശസംസ്കാരവും ഭരണഘടനയും’ എന്ന വിഷയത്തില് ഡോ. അജു കെ. നാരായണന് മുഖ്യപ്രഭാഷണം നടത്തും.
നാളെ രാവിലെ പത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില് വിജയിച്ച സംഘടനാ അംഗങ്ങളെയും സര്ഗമാധുരി രചനാമത്സരങ്ങളില് വിജയിച്ചവരെയും അനുമോദിക്കും. ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്, പ്രമേയാവതരണം എന്നിവയും നടക്കും.
2.30ന് വനിതാ സമ്മേളനം ഡോ. മ്യൂസ് മേരി ജോര്ജ് ഉദ്ഘാടനം ചെയ്യും. 3.30ന് ടൗണ് ഹാളില്നിന്നു പെരുന്ന ബസ് സ്റ്റാന്ഡ് മൈതാനിയിലേക്ക് പ്രകടനം. പൊതുസമ്മേളനത്തില് ജില്ലാ പ്രസിഡന്റ് ജോസ് തോമസ് അധ്യക്ഷത വഹിക്കും. ജോബ് മൈക്കിള് എംഎല്എ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിനു മുന്നോടിയായി അഞ്ചുവിളക്ക് ജംഗ്ഷനില്നിന്നും ടൗണ് ചുറ്റി ഇരുചക്രവാഹന വിളംബര റാലി ഉണ്ടായിരുന്നു.ജില്ലാ സെക്രട്ടറി കെ. കേശവന് ഫ്ളാഗ്ഓഫ് ചെയ്തു. പ്രഫ.എസ്. ആനന്ദക്കുട്ടന്, മറ്റപ്പള്ളി ശിവശങ്കരപ്പിള്ള, ജോണിക്കുട്ടി സ്കറിയ തുടങ്ങിയവര് പ്രസംഗിച്ചു.
Kerala
കൊച്ചി: എട്ടാമത് കെആർഎൽസിബിസി വനിതാ കമ്മീഷൻ വാർഷിക നേതൃസമ്മേളനം (സമന്വയ-2026) വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.
കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, അതിരൂപത ഡയറക്ടർ ഫാ. ഷൈജു, റാണി പ്രദീപ്, സിസ്റ്റർ നിരഞ്ജന, ഫാ തോമസ് തറയിൽ, ഫാ. ജിജു അറക്കത്തറ, ഷൈനി ബെന്നി, ജാക്വിലിൻ, പ്രസന്ന പുനലൂർ എന്നിവർ പ്രസംഗിച്ചു.
International
വത്തിക്കാന് സിറ്റി: ജൂണ് 26, 27 തീയതികളില് കര്ദിനാള്മാരുടെ സമ്മേളനം നടക്കും. ഇതുസംബന്ധിച്ച് ലെയോ പതിനാലാമന് മാര്പാപ്പ എല്ലാ കര്ദിനാള്മാര്ക്കും കത്തയച്ചു. വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്ദിനത്തില് സെന്റ് പീറ്റേഴ്സ് ബസിലിക്കയില് അര്പ്പിക്കുന്ന വിശുദ്ധ കുര്ബാനയോടെ സമ്മേളനം സമാപിക്കും.
കഴിഞ്ഞ ജനുവരി ഏഴ്, എട്ട് തീയതികളില് മാര്പാപ്പ കര്ദിനാള്മാരുടെ സമ്മേളനം വിളിച്ചുചേര്ത്തിരുന്നു. തദവസരത്തില്, വിവിധ സംഘങ്ങളായി തിരിഞ്ഞു ഫ്രാന്സിസ് മാര്പാപ്പയുടെ ആദ്യ അപ്പൊസ്തലിക് പ്രബോധനമായ ‘സുവിശേഷത്തിന്റെ ആനന്ദം’ (ഇവഞ്ചേലി ഗൗദിയും) എന്നതിനെക്കുറിച്ചുള്ള പഠനങ്ങളും ഉള്ക്കാഴ്ചകളും കര്ദിനാള്മാര് പങ്കുവച്ചിരുന്നു.
ഈ പഠനങ്ങള് വിലയേറിയ പൈതൃകമാണെന്നതിനാൽ അതു സംരക്ഷിക്കാനും കൂടുതല് ആഴത്തില് വിവേചനത്തോടെ അപഗ്രഥിക്കാനുമുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തിക്കൊണ്ടാണ് ജൂണില് കര്ദിനാള്മാരുടെ സമ്മേളനം മാര്പാപ്പ വിളിച്ചുചേര്ത്തിരിക്കുന്നത്.
വ്യക്തിപരമായ തലത്തില് സ്നാനം സ്വീകരിച്ച ഓരോ വ്യക്തിയെയും ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിലേക്ക് നയിക്കുന്നതിനും അങ്ങനെ ജീവിക്കുന്നതും അനുഭവിക്കുന്നതുമായ ഒരു വിശ്വാസത്തിലേക്ക് പക്വത പ്രാപിക്കാനും ഒരു മിഷനറി അജപാലന പരിചരണത്തിലേക്ക് മാറാന് മാര്പാപ്പ കര്ദിനാള്മാരെ ക്ഷണിക്കുന്നു.
ദൈവം ലോകത്തെ സ്നേഹിക്കുന്നുവെന്ന ആശയവിനിമയമാണു പങ്കുവയ്ക്കപ്പെടേണ്ടതെന്നും സഭ ന്യൂനപക്ഷമായിരിക്കാവുന്ന സന്ദര്ഭങ്ങളില്പ്പോലും “എല്ലാവര്ക്കും പ്രത്യാശ നല്കുന്ന ഒരു ചെറിയ ആട്ടിന്കൂട്ടമായി’’ ജീവിക്കാന് അവള് വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് കത്തില് മാര്പാപ്പ അടിവരയിട്ടു പറയുന്നു.
കത്ത് ഉപസംഹരിച്ചുകൊണ്ട്, കര്ദിനാള്മാരുടെ സേവനത്തിനുള്ള തന്റെ നന്ദി മാര്പാപ്പ ആവര്ത്തിക്കുകയും ജൂണിലെ കണ്സിസ്റ്ററിക്കുള്ള തയാറെടുപ്പുകള്ക്കായി കൂടുതല് വിവരങ്ങള് തുടര്ന്ന് അറിയിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
District News
കൊല്ലം : ഭരണപ്രതിപക്ഷങ്ങൾക്കും ഒരുപോലെ സ്വീകാര്യനായ രാഷ്്ട്രീയക്കാരൻ, ഗാന്ധിജിക്കുമുന്പു ഗാന്ധിസം ജീവിതത്തിൽ പകർത്തിയ വ്യക്തി എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിയാണ് മൊറാർജി ദേശായിയെന്ന് മുൻ മന്ത്രി ഡോ.നീലലോഹിത ദാസൻ നാടാർ. മൊറാർജി ദേശായിയുടെ ചരമ വാർഷിക-അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഫോറം ഉപരക്ഷാധികാരി തകിടി കൃഷ്ണൻ നായർ അനുസ്മരണ പ്രഭാക്ഷണം നടത്തി. ഫോറം പ്രസിഡന്റ് കെ.പി.ജോർജ് മുണ്ടയ്ക്കൽ അധ്യക്ഷതവഹിച്ചു.
ഫാ.ഡി.ഗീവർഗീസ് തരകൽ,കണ്ടച്ചിറ യേശുദാസ്,ആർതർ ലോറൻസ്, മുഹമ്മദ് ഖാൻ, ബി.ധർമരാജൻ,നാസർ ചക്കാല,ഓച്ചിറ യൂസഫ് കുഞ്ഞ്,ജോസഫ് ക്ലമന്റ്, മംഗലത്ത് നൗഷാദ്,ജിതിൻ കുമാർ,ഡോ.എം.എം.കുഞ്ഞു,ജിതിൻ കുമാർ,ഏ.സൗദ, ലൈല മോനച്ചൻ, അജന്ത ജ്വോഷ്വ, എ.സാവിത്രി, എൽ.മോളി തുടങ്ങിയവർ പ്രസംഗിച്ചു.