Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Confident Group

നിക്ഷേപകരെ കബളിപ്പിച്ചിട്ടില്ല, ഓഫീസിൽനടന്നത് സാധാരണ പരിശോധനയെന്ന് കോൺഫിഡന്‍റ് ഗ്രൂപ്പ്

കൊച്ചി: കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ഓഫീസിൽ നടന്നത് ആദായ നികുതി വകുപ്പിന്‍റെ സാധാരണ പരിശോധന മാത്രമാണെന്ന് ഗ്രൂപ്പ് എംഡി ടി.എ. ജോസഫ്. ആദായനികുതി വകുപ്പ് വർഷങ്ങളുടെ ഇടവേളകളിൽ പരിശോധന നടത്താറുണ്ട്. അത് സ്ഥിരം നടക്കാറുള്ള പരിശോധനയാണെന്നും അദ്ദേഹം പറഞ്ഞു.

2016ൽ കോൺഫിഡൻസ് ഗ്രൂപ്പിന്‍റെ ഓഫീസിൽ പരിശോധന നടന്നിരുന്നു. 2026ൽ കോൺഫിഡന്‍റ് ഗ്രൂപ്പിലും മറ്റു സ്ഥാപനങ്ങളിലും പരിശോധന നടന്നു. കുറ്റകൃത്യം കണ്ടെത്തിയതുകൊണ്ട് പരിശോധന നടത്തിയതല്ല. പതിവു പരിശോധന മാത്രമായിരുന്നുവെന്നും ജോസഫ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. 

ആദായ നികുതി വകുപ്പ് അധികൃതരുമായി ഗ്രൂപ്പ് സഹകരിച്ചിരുന്നു. അവരും നല്ല രീതിയിലാണ് സഹകരിച്ചത്. മോശമായ അനുഭവം ഉണ്ടായിട്ടില്ല. ചില യുട്യൂബർമാർ ഗ്രൂപ്പിനെതിരെ മോശമായ പ്രചാരണം നടത്തുന്നു. വ്യക്തിപരമായി അധിക്ഷേപിക്കുന്നു. മരിച്ചയാളെ വേട്ടയാടുന്നത് നീതീകരിക്കാനാകില്ല. നിക്ഷേപകരെ ഗ്രൂപ്പ് കബളിപ്പിച്ചിട്ടില്ലെന്നും ജോസഫ് പറഞ്ഞു. 

സിനിമാക്കാരിൽനിന്നും റിയൽ എസ്റ്റേറ്റുകാരിൽനിന്നും ഗ്രൂപ്പ് പണം വാങ്ങി, വിദേശത്ത് പണം നിക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങൾ തെറ്റാണ്. ആരിൽനിന്നും നിക്ഷേപം സ്വീകരിച്ചിട്ടില്ല. തെളിവു ഹാജരാക്കിയാൽ ഇരട്ടിയായി തിരിച്ചു നൽകും.

വളരെ സുതാര്യമായാണ് സിനിമാ മേഖലയിൽ ഇടപെട്ടത്. കാശ് കിട്ടാനല്ലാതെ കൊടുക്കാനില്ല. കമ്പനിക്ക് നിക്ഷേപകരോ കടമോ ഇല്ല. എല്ലാ സൈറ്റുകളിലും പണി പുനരാരംഭിച്ചിട്ടുണ്ട്. ചെയർമാന്‍റെ മരണം ജോലികളെ ബാധിക്കില്ല. ആർക്കും അവലാതി വേണ്ടെന്നും ജോസഫ് കൂട്ടിച്ചേർത്തു.

National

അമ്മയിൽനിന്നു ബിസിനസ് പഠിച്ച സി.ജെ.റോയ്; 210 പ്രോജക്ടുകൾ

തൃ​ശൂ​ർ: ജ​നി​ച്ച​തും പ​ഠി​ച്ച​തും വ​ള​ർ​ന്ന​തും ബം​ഗ​ളൂ​രു​വെ​ന്ന സ്വ​പ്ന ന​ഗ​ര​ത്തി​ലാ​ണെ​ങ്കി​ലും ബി​സി​ന​സ് സാ​മ്രാ​ജ്യ​ത്തി​ന്‍റെ ശാ​ഖ​യി​ൽ താ​ൻ വേ​രൂ​ന്നി​യ തൃ​ശൂ​രി​നെ​യും ചേ​ർ​ത്തു​നി​ർ​ത്തി സി.​ജെ. റോ​യ്. പ​ത്തോ​ളം പ​ടു​കൂ​റ്റ​ൻ ഫ്ലാ​റ്റ്സ് ആ​ൻ​ഡ് അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളാ​ണു തൃ​ശൂ​രി​ൽ സി.​ജെ. റോ​യ് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് കെ​ട്ടി​പ്പൊ​ക്കി​യ​ത്.

അമ്മയ്ക്കൊപ്പം

ചാ​വ​ക്കാ​ട് താ​ലൂ​ക്കി​ലെ പാ​ലു​വാ​യി​ൽ ചി​രി​യ​ങ്ക​ണ്ട​ത്ത് ജോ​സ​ഫി​ന്‍റെ​യും ത്രേ​സ്യ​യു​ടെ​യും മ​ക​നാ​ണു പി​ൽ​ക്കാ​ല​ത്ത് സി.​ജെ. റോ​യ് എ​ന്ന ലോ​ക​മ​റി​യു​ന്ന ബി​ൽ​ഡ​റാ​യി വ​ള​ർ​ന്ന​ത്. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി ബി​സി​ന​സ് സാ​മ്രാ​ജ്യം കെ​ട്ടി​പ്പൊ​ക്കി​യ സി.​ജെ. റോ​യ് അ​മ്മ​യി​ൽ​നി​ന്നാ​ണു ബി​സി​ന​സി​ന്‍റെ ആ​ദ്യ ​പാ​ഠ​ങ്ങ​ൾ പ​ഠി​ച്ച​ത്. ചെ​റി​യ പ്ലോ​ട്ടു​ക​ൾ വാ​ങ്ങി അ​വി​ടെ വീ​ടു​ക​ൾ നി​ർ​മി​ച്ചു വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി​രു​ന്നു അ​മ്മ​യു​ടെ ബി​സി​ന​സ്. അ​മ്മ​യ്ക്കൊ​പ്പം ചേ​ർ​ന്നു ബി​സി​ന​സി​ലെ ലാ​ഭ​സാ​ധ്യ​ത​ക​ൾ റോ​യ് മ​ന​സി​ലാ​ക്കി. പി​ന്നീ​ട് ക​ണ്ണ​ട​ച്ചു​തു​റ​ക്കു​ന്ന വേ​ഗ​ത്തി​ലാ​ണു കോ​ടീ​ശ്വ​ര​ന്മാ​രു​ടെ പ​ട്ടി​ക​യി​ൽ സി.​ജെ. റോ​യ് ഇ​ടം​പി​ടി​ച്ച​ത്.

പത്തോളം കൂറ്റൻ അപ്പാർട്ട്മെന്‍റുകൾ

ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടെ​ന്നു കേ​ര​ള​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്പോ​ൾ, ദൈ​വ​ത്തി​നു സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന പ​റു​ദീ​സ​യു​ടെ സ്പ​ന്ദി​ക്കു​ന്ന കേ​ന്ദ്ര​മെ​ന്നു പു​ക​ഴ്ത്തി​യാ​ണു കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് തൃ​ശൂ​രി​ലേ​ക്കു താ​മ​സ​ക്കാ​രെ ആ​ക​ർ​ഷി​ച്ച​ത്. ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും വൈ​വി​ധ്യ​മാ​ർ​ന്ന ഗ​താ​ഗ​ത ബ​ദ​ലു​ക​ളു​മു​ള്ള​തി​നാ​ൽ കേ​ര​ള​ത്തി​ൽ താ​മ​സി​ക്കാ​നും ജോ​ലി ചെ​യ്യാ​നും അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മാ​ണു തൃ​ശൂ​രെ​ന്നും വി​ശേ​ഷി​പ്പി​ച്ചു.

ചേ​ല​ക്കോ​ട്ടു​ക​ര​യി​ൽ കോ​ൺ​ഫി​ഡ​ന്‍റ് ആ​സ്റ്റ​ർ, ഒ​ല്ലൂ​ർ ക്രി​സ്റ്റ​ഫ​ർ ന​ഗ​റി​ൽ കോ​ൺ​ഫി​ഡ​ന്‍റ് എ​ലൈ​റ്റ്, കോ​ൺ​ഫി​ഡ​ന്‍റ് ഒ​റി​യോ​ൺ, കോ​ൺ​ഫി​ഡ​ന്‍റ് മാ​പ്പി​ൾ, പ​ടി​ഞ്ഞാ​റെ കോ​ട്ട​യി​ൽ കോ​ൺ​ഫി​ഡ​ന്‍റ് ജെ​മി​നി-2, പ​റ​വ​ട്ടാ​നി​യി​ൽ കോ​ൺ​ഫി​ഡ​ന്‍റ് വേ​ഗ3, ഒ​ല്ലൂ​ർ ജം​ഗ്ഷ​നി​ൽ കോ​ൺ​ഫി​ഡ​ന്‍റ് ബ്ലി​സ്, ബ്ലി​സ്2, രാ​മ​വ​ർ​മ​പു​ര​ത്ത് കോ​ൺ​ഫി​ഡ​ന്‍റ് എ​ബൊ​നി, അ​ര​ണാ​ട്ടു​ക​ര​യി​ൽ ലോ​ട്ട​സ് തു​ട​ങ്ങി​യ​വ​യാ​ണു കോ​ൺ​ഫി​ഡ​ന്‍റ് ഗൂ​പ്പി​ന്‍റെ തൃ​ശൂ​രി​ലെ ഫ്ലാ​റ്റ്സ് ആ​ൻ​ഡ് അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ. ഇ​തി​ൽ ആ​റ് അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പേ വി​ല്പ​ന പൂ​ർ​ത്തീ​ക​രി​ച്ച​വ​യാ​ണ്. നി​ല​വി​ൽ ഒ​ല്ലൂ​രി​ലും അ​ര​ണാ​ട്ടു​ക​ര​യി​ലും രാ​മ​വ​ർ​മ​പു​ര​ത്തു​മു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളാ​ണു വി​ല്പ​ന​യ്ക്കു​ള്ള​ത്.

ഏഴു പേർ ചേർന്നു തുടക്കം

2005ൽ ​ഏ​ഴു​പേ​ർ ചേ​ർ​ന്ന് നൂ​റു​കോ​ടി രൂ​പ​യു​ടെ പ്രാ​രം​ഭ നി​ക്ഷേ​പ​മാ​യാ​ണു കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. ദു​ബാ​യ് ആ​സ്ഥാ​ന​മാ​യി തു​ട​ങ്ങി​യ ക​മ്പ​നി പി​ന്നീ​ട് ക​ർ​ണാ​ട​ക​ത്തി​ലും കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മു​ൾ​പ്പ​ടെ ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​ട്ടേ​റെ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സ് സം​രം​ഭ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു. ഹോ​സ്പി​റ്റാ​ലി​റ്റി, എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​യി​ലേ​ക്കും വ​ള​ർ​ന്നു. ഏ​വി​യേ​ഷ​ന്‍, വി​ദ്യാ​ഭ്യാ​സം, ഗോ​ള്‍​ഫിം​ഗ്, റീ​ട്ടെ​യി​ല്‍, ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ട്രേ​ഡിം​ഗ് (ബി​ല്‍​ഡിം​ഗ് മെ​റ്റീ​രി​യ​ല്‍​സ്) തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു റോ​യ്. സീ​റോ ഡെ​ബി​റ്റാ​യി​രു​ന്നു ന​യം.

കൂടുതൽ കൊച്ചിയിൽ

കേ​ര​ള​ത്തിൽ സി.​ജെ. റോ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ പ്രോ​ജ​ക്ടു​ക​ളു​ള്ള​ത് കൊ​ച്ചി​യി​ലാ​ണ്, 29. തൃ​ശൂ​രി​ൽ പ​ത്തും തി​രു​വ​ന​ന്ത​പു​രം- 25, ദു​ബാ​യ്- അ​ഞ്ച്, കോ​ഴി​ക്കോ​ട്- എ​ട്ട്, കോ​ട്ട​യ​ത്തു നാ​ലും പ്രോ​ജ​ക്ടു​ക​ളു​ണ്ട്. 20 വ​ർ​ഷ​ത്തെ വ​ള​ർ​ച്ച​യി​ൽ മൊ​ത്തം 210ല​ധി​കം പ്രോ​ജ​ക്ടു​ക​ളി​ലാ​യി 23,100ല​ധി​കം ഗു​ണ​ഭോ​ക്താ​ക്ക​ളു​ള്ള​താ​യി കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് അ​വ​കാ​ശ​പ്പെ​ടു​ന്നു.

National

കൈകഴുകി ആദായ നികുതി ഉദ്യോഗസ്ഥർ; വെറുതെ വിടില്ലെന്നു ഡി.കെ. ശിവകുമാർ

കൊച്ചി: ബംഗളൂരുവിലെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന നടക്കുന്നതിനിടെ വ്യവസായി സി.ജെ. റോയ് സ്വന്തം തോക്കില്‍നിന്നു വെടിയുതിര്‍ത്തു മരിച്ചതിൽ രൂക്ഷവിമർശനമേറ്റ് ആദായനികുതിവകുപ്പ് കൊച്ചി യൂണിറ്റ്. കൊച്ചിയിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡും ചോദ്യം ചെയ്യലുമെല്ലാം.

മരണവിവരം പുറത്തുവന്നതിനു പിന്നാലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ജെ. റോയ്‌യുടെ സഹോദരനും കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റെ ലീഗല്‍ അഡ്‌വൈസറും രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലും ആദായ നികുതി ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷവിമർശനമാണ് ഉയരുന്നത്. അതേസമയം, തങ്ങൾക്കു മരണത്തിൽ പങ്കില്ലെന്നും സമ്മർദം ചെലുത്തിയില്ലെന്നുമാണ് ആദായനികുതി ഉദ്യോഗസ്ഥരുടെ വാദം.

ആദായനികുതി വകുപ്പ് അഡീഷണല്‍ കമ്മിഷണര്‍ കൃഷ്ണപ്രസാദില്‍നിന്നു സി.ജെ. റോയ് വലിയ സമ്മര്‍ദം നേരിട്ടിരുന്നു എന്നാണ് സഹോദരന്‍ സി.ജെ. ബാബുവിന്‍റെ ആരോപണം. കഴിഞ്ഞ മൂന്നു ദിവസമായി കേരളത്തില്‍നിന്നെത്തിയ ആദായ നികുതി വകുപ്പ് സംഘം റോയിയുടെ ബംഗളൂരു അശോക് നഗറിലെ ലാങ്‌ഫോര്‍ഡ് ടൗണിലുള്ള കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഓഫീസില്‍ റെയ്ഡ് നടത്തുകയാണ്. മരണത്തിന് ഉത്തരവാദി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് എന്നു തന്നെയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിൻഫറെ ലീഗല്‍ അഡൈ്വസര്‍ പ്രകാശിന്‍റെയും ആരോപണം. ഐടി ഉദ്യോഗസ്ഥര്‍ നിരന്തരമായി സമ്മർദം ചെലുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.

ശിവകുമാറും രംഗത്ത്

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും നിലവില്‍ ആദായ നികുതി വകുപ്പിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആദായ നികുതി വകുപ്പിന്‍റെ സമ്മര്‍ദത്തിന് ഇരയാണ് സി.ജെ റോയ്. ഇത്തരം സമ്മര്‍ദങ്ങളെ അപലപിക്കുന്നു. അധിക്ഷേപത്തിന്‍റെ ഇരയാണ് അദ്ദേഹം. കുറ്റമറ്റ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുമെന്നാണ് ഡി.കെ. ശിവകുമാര്‍ മാധ്യമങ്ങളോടു പ്രതികരിച്ചത്.

ഉദ്യോഗസ്ഥ വീഴ്ചയോ?

ഇതിനിടെ, ഒരു സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയുടെ പരിശോധന നടക്കുമ്പോള്‍ സി.ജെ റോയ് വെടിയുതിര്‍ത്ത് മരിച്ചത് മറ്റ് പല ചര്‍ച്ചകളിലേക്കും നീങ്ങുകയാണ്. മൂന്നു ദിവസമായി റോയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുകയാണ്. കംപ്യൂട്ടറും രേഖകളും പിടിച്ചെടുത്ത ഉദ്യോഗസ്ഥര്‍ ഓഫീസിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചിരുന്നു. രേഖകള്‍ എടുക്കാനായി മുകള്‍ നിലയിലേക്ക് പോയ റോയ് നെഞ്ചില്‍ വെടിയുതിര്‍ത്താണ് ജീവനനൊടുക്കിയത്. ഒരു റെയ്ഡ് നടക്കുമ്പോള്‍ ആ ഓഫീസിന്‍റെ മുതലാളിയും തൊഴിലാളികളും ഓഫീസ് കെട്ടിടവും പൂര്‍ണമായും അന്വേഷണ ഏജന്‍സിയുടെ നിയന്ത്രണത്തില്‍ ആയിരിക്കുമെന്നതാണ് രീതി.

ഉത്തരവാദിത്വം ഏജൻസിക്ക്

റെയ്ഡിനിടെ തോക്ക് ഉപയോഗിച്ച് ആത്മഹത്യ ചെയ്യുക എന്നതു ഗുരുതരമായ സുരക്ഷവീഴ്ചയാണ്. പ്രതി ആയാലും അല്ലെങ്കിലും ഒരാള്‍ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയുടെ നിയന്ത്രണത്തില്‍ ആയിരിക്കുമ്പോള്‍ അയാളുടെ പൂര്‍ണ ഉത്തരവാദിത്വവും ആ അന്വേഷണ ഏജന്‍സിക്കാണ്. കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്‍റെ ഓരോ ഓഫീസുകളിലും ആദായനികുതി വകുപ്പ് നിരന്തരമായി റെയ്ഡ് നടത്തിയിട്ടുണ്ട്.

ആദായ നികുതി വകുപ്പിന്‍റെ ചോദ്യം ചെയ്യലിനിടെ ഉണ്ടായ സമ്മര്‍ദങ്ങളും മാനസിക പീഡനങ്ങളെയും മൂലമാണ് സി.ജെ റോയ് ഇങ്ങനൊരു തീരുമാനം എടുക്കാന്‍ കാരണമായതെങ്കില്‍ അതു മനുഷ്യാവകാശ ലംഘനമാണെന്നാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വ്യക്തികളെ തളർത്തുന്ന രീതിയിലുള്ള തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലുകളും ഭീഷണിപ്പെടുത്തലുകളും സമ്മര്‍ദങ്ങളും മനുഷ്യാവകാശ ലംഘനത്തിന്‍റെ പരിധിയിൽ വരുമെന്നും പറയുന്നു. അതുകൊണ്ട് ഇക്കാര്യങ്ങളും അന്വേഷണ പരിധിയിൽ വന്നേക്കും.

National

റോ​യി​ക്ക് സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നു, നി​യ​മ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കും: സി.​ജെ. ബാ​ബു

ബം​ഗു​ളൂ​രു: കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ.​സി.​ജെ. റോ​യി​യെ (57) സ്വ​യം വെ​ടി​വ​ച്ചു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ സ​ഹോ​ദ​ര​ൻ സി.​ജെ. ബാ​ബു.

ആ​ദാ​യ നി​കു​തി വ​കു​പ്പി​ൽ നി​ന്ന് സ​ഹോ​ദ​ര​ൻ വ​ലി​യ സ​മ്മ​ർ​ദം നേ​രി​ട്ടി​രു​ന്നു. മൂ​ന്നു ദി​വ​സ​മാ​യി ഐ​ടി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ റോ​യി​യു​ടെ ഓ​ഫി​സി​ൽ ഉ​ണ്ടാ​യി​രു​ന്നു. ആ​ദാ​യ നി​കു​തി വ​കു​പ്പ് അ​ഡി​ഷ​ന​ല്‍ ക​മ്മി​ഷ​ണ​ര്‍ കൃ​ഷ്ണ​പ്ര​സാ​ദി​ൽ നി​ന്നും സ​മ്മ​ർ​ദം ഉ​ണ്ടാ​യി​രു​ന്നു.

മ​ര​ണ​ദി​വ​സം രാ​വി​ലെ 10:40-ന് ​റോ​യി ത​ന്നെ വി​ളി​ച്ചി​രു​ന്നു. നീ ​എ​പ്പോ​ഴാ​ണ് വ​രു​ന്ന​ത്, എ​നി​ക്കൊ​ന്ന് കാ​ണ​ണ​മെ​ന്ന് റോ​യ് പ​റ​ഞ്ഞു. ഇ​ന്ന് ഏ​ഴി​ന് കാ​ണാ​മെ​ന്ന് ഞാ​ൻ പ​റ​ഞ്ഞു. പ​ക്ഷേ കാ​ണാ​ൻ ആ​ളു​ണ്ടാ​യി​ല്ല, ആ​ള് പോ​യി. ക​ട​മോ, ബാ​ധ്യ​ത​യോ, മ​റ്റു ഭീ​ഷ​ണി​ക​ളോ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കു​ടും​ബ​ത്തെ ക​ണ്ട ശേ​ഷം നി​യ​മ​ന​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കും– സി.​ജെ.​ബാ​ബു പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഓ​ഫി​സി​ൽ റോ​യി​യെ ത​ട​ഞ്ഞു​വ​ച്ചെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നും ലീ​ഗ​ൽ അ​ഡ്വൈ​സ​ർ പ്ര​കാ​ശ് ആ​രോ​പി​ച്ചു.

Movies

ഞ​ങ്ങ​ളു​ടെ ബ​ന്ധം സൗ​ഹൃ​ദ​ത്തി​നും അ​പ്പു​റം, ഇത് വേ​ദ​നാ​ജ​ന​കം; സി.​ജെ. റോ​യി​യെ അ​നു​സ്മ​രി​ച്ച് മോ​ഹ​ൻ​ലാ​ൽ  

ബി​സി​ന​സു​കാ​ര​നും സു​ഹൃ​ത്തു​മാ​യ സി.​ജെ. റോ​യ്‌യു​ടെ വി​യോ​ഗ​ത്തി​ന്‍റെ ഞെ​ട്ട​ലി​ൽ മോ​ഹ​ൻ​ലാ​ൽ. ത​ന്‍റെ ഏ​റ്റ​വും പ്രി​യ സു​ഹൃ​ത്തി​നെ​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്നും വ​ള​രെ​യ​ധി​കം വേ​ദ​നാ​ജ​ന​ക​മാ​യ കാ​ര്യ​മാ​ണ് സം​ഭ​വി​ച്ച​തെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​യു​ന്നു.

''എ​ന്‍റെ പ്രി​യ സു​ഹൃ​ത്ത് സി.​ജെ. റോ​യ്‌യു​ടെ വി​യോ​ഗം വ​ള​രെ​യ​ധി​കം വേ​ദ​നാ​ജ​ന​ക​മാ​ണ്. വ​ലി​യ ദുഃ​ഖ​ത്തി​ന്‍റെ ഈ ​വേ​ള​യി​ൽ എ​ന്‍റെ ഹൃ​ദ​യം അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ണ്ട്. സു​ഹൃ​ത്തി​നു​പ്പ​റ​ത്തെ അ​ടു​പ്പ​മാ​യ ബ​ന്ധ​മാ​യി​രു​ന്നു ഞ​ങ്ങ​ൾ ത​മ്മി​ൽ. അ​ദ്ദേ​ഹം എ​ന്നും ഓ​ർ​മ്മി​ക്ക​പ്പെ​ടും''. മോ​ഹ​ൻ​ലാ​ലി​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സി.​ജെ. റോ​യ് സ്വ​യം വെ​ടി​യു​തി​ര്‍​ത്ത് ജീ​വ​നൊ​ടു​ക്കി​യ​ത്. ബം​ഗ​ളൂ​രു​വി​ലെ ലാം​ഫോ​ർ​ഡ് റോ​ഡി​ലു​ള്ള കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഓ​ഫീ​സി​നു​ള്ളി​ല്‍ ആ​യി​രു​ന്നു സം​ഭ​വം.

തൃ​ശൂ​ർ ഗുരുവായൂർ സ്വ​ദേ​ശി​യാ​യ റോ​യ്‌യു​ടെ കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് നി​ർ​മി​ച്ച ആ​ദ്യ മ​ല​യാ​ള ചി​ത്രം മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ കാ​സ​നോ​വ ആ​യി​രു​ന്നു. 2012ലെ ​റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ റി​ലീ​സ് ചെ​യ്ത ഈ ​സി​നി​മ പു​റ​ത്തി​റ​ങ്ങി​യി​ട്ട് കൃ​ത്യം 14 വ​ർ​ഷം തി​ക​യു​മ്പോ​ഴാ​ണ് റോ​യ് ജീ​വ​നൊ​ടു​ക്കി​യ​ത്.

മ​ല​യാ​ള​ത്തി​ലും ക​ന്ന​ഡ​യി​ലും 11 ചി​ത്ര​ങ്ങ​ൾ കൂ​ടി നി​ർ​മി​ച്ചു. ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ൽ നി​ർ​മി​ച്ച മ​ര​ക്കാ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​ക്ക​ളാ​യി​രു​ന്നു കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ്. മേം ​ഹൂ മൂ​സ എ​ന്ന സു​രേ​ഷ് ഗോ​പി ചി​ത്ര​ത്തി​ലും നി​ർ​മാ​ണ പ​ങ്കാ​ളി​യാ​യി.

ഏ​റ്റ​വു​മൊ​ടു​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ചി​ത്രം അ​നോ​മി ആ​ണ്. സി​നി​മ അ​ടു​ത്ത മാ​സം റി​ലീ​സി​നൊ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ദാ​രു​ണാ​ന്ത്യം.

Movies

എ​ന്താ​ണെ​ന്ന​റി​യി​ല്ല, എ​ന്തി​നാ​ണെ​ന്നും അ​റി​യി​ല്ല; സി.​ജെ. റോ​യ്‌​യെ അ​നു​സ്മ​രി​ച്ച് സീ​മ ജി. ​നാ​യ​ർ

ബി​സി​ന​സു​മാ​നും സി​നി​മാ നി​ർ​മാ​താ​വു​മാ​യ കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ. റോ​യ്‍​യെ അ​നു​സ്മ​രി​ച്ച് ന​ടി സീ​മ ജി. ​നാ​യ​ർ. ‘‘എ​ന്താ​ണെ​ന്ന​റി​യി​ല്ല, എ​ന്തി​നാ​ണെ​ന്ന​റി​യി​ല്ല.. എ​ന്ത് എ​ഴു​ത​ണ​മെ​ന്നും അ​റി​യി​ല്ല..​ആ​ദ​രാ​ഞ്ജ​ലി​ക​ൾ എ​ന്ന​ല്ലാ​തെ ഒ​ന്നും പ​റ​യാ​നി​ല്ല.’’​സീ​മ കു​റി​ച്ചു.

ഗുരുവായൂർ സ്വ​ദേ​ശി​യാ​യ റോ​യ്‌യു​ടെ കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് നി​ർ​മി​ച്ച ആ​ദ്യ മ​ല​യാ​ള ചി​ത്രം മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ കാ​സ​നോ​വ ആ​യി​രു​ന്നു. 2012ലെ ​റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ റി​ലീ​സ് ചെ​യ്ത ഈ ​സി​നി​മ പു​റ​ത്തി​റ​ങ്ങി​യി​ട്ട് കൃ​ത്യം 14 വ​ർ​ഷം തി​ക​യു​മ്പോ​ഴാ​ണ് റോ​യ് ജീ​വ​നൊ​ടു​ക്കി​യ​ത്.

മ​ല​യാ​ള​ത്തി​ലും ക​ന്ന​ഡ​യി​ലും 11 ചി​ത്ര​ങ്ങ​ൾ കൂ​ടി നി​ർ​മി​ച്ചു. ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ൽ നി​ർ​മി​ച്ച മ​ര​ക്കാ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​ക്ക​ളാ​യി​രു​ന്നു കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ്. മേം ​ഹൂ മൂ​സ എ​ന്ന സു​രേ​ഷ് ഗോ​പി ചി​ത്ര​ത്തി​ലും നി​ർ​മാ​ണ പ​ങ്കാ​ളി​യാ​യി.

ഏ​റ്റ​വു​മൊ​ടു​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ചി​ത്രം അ​നോ​മി ആ​ണ്. സി​നി​മ അ​ടു​ത്ത മാ​സം റി​ലീ​സി​നൊ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ദാ​രു​ണാ​ന്ത്യം.

 

National

ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ്; സി.​ജെ.റോ​യി​യു​ടെ സം​സ്കാ​രം ശ​നി​യാ​ഴ്ച

ബം​ഗ​ളൂ​രു: ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡി​നി​ടെ ജീ​വ​നൊ​ടു​ക്കി​യ കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് എം​ഡി സി.​ജെ.​റോ​യി​യു​ടെ സം​സ്കാ​രം ശ​നി​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ ന​ട​ത്തും. ബൗ​റിം​ഗ് ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​തോ​സ​മ​യം റോ​യി​യു​ടെ മ​ര​ണ​ത്തി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് രം​ഗ​ത്തെ​ത്തി. തു​ട​ർ​ച്ച​യാ​യി മൂ​ന്നു​ദി​വ​സം റെ​യ്ഡ് ന​ട​ത്തി റോ​യി​യെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് അ​ധി​കൃ​ത​ർ മാ​ന​സി​ക​മാ​യി ത​ക​ർ​ത്തി​രു​ന്നു​വെ​ന്ന് ലീ​ഗ​ൽ അ​ഡ്വൈ​സ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.

കൊ​ച്ചി​യി​ൽ നി​ന്നു​ള്ള ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് റെ​യ്‌​ഡ്‌ ന​ട​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് അ​ദ്ദേ​ഹ​ത്തെ ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ ഫ​യ​ൽ എ​ടു​ത്തു​കൊ​ണ്ടു​വ​രാ​മെ​ന്ന് പ​റ​ഞ്ഞ് റൂ​മി​ലേ​ക്ക് പോ​യ അ​ദ്ദേ​ഹം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

 

National

റോയിയുടെ മരണത്തിന് ഉത്തരവാദി ഐടി ഉദ്യോഗസ്ഥരെന്ന് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ്

ബംഗളൂരു: വ്യവസായി സി.ജെ. റോയിയുടെ മരണത്തിന് ഉത്തരവാദി ഐടി ഉദ്യോഗസ്ഥരെന്ന് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ്. ഐടി ഉദ്യോഗസ്ഥർ നിരന്തരമായി സമ്മർദം ചെലുത്തിയെന്ന് ലീഗൽ അഡ്വൈസർ പ്രകാശ് പറഞ്ഞു.

ബംഗളൂരുവിലെ കോർപറേറ്റ് ഓഫീസിൽവച്ച് ഇന്ന് 3.15ഓടെയാണ് റോയി ജീവനൊടുക്കിയത്. സ്വന്തം തോക്ക് ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നി​കു​തി വെ​ട്ടി​പ്പ് ആ​രോ​പ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സു​ക​ളി​ലും വ​സ​തി​ക​ളി​ലും ആ​ദാ​യ​നി​കു​തി വ​കു​പ്പ് വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. കൊ​ച്ചി​യി​ലു​ള്ള ഐടി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്.

Kerala

മാ​രു​തി 800 മു​ത​ൽ റോ​ൾ​സ് റോ​യ്സ് കാ​റു​ക​ൾ വ​രെ; റോ​യി​ക്കു​ള്ള​ത് ല​ക്ഷ്വ​റി വാ​ഹ​ന​ങ്ങ​ളു​ടെ വ​ൻ ശേ​ഖ​രം

ബം​ഗ​ളൂ​രു: ബി​സി​ന​സ് ലോ​ക​ത്ത് വി​പ്ല​വ​ക​ര​മാ​യ വ​ള​ർ​ച്ച​യാ​യി​രു​ന്നു സി.​ജെ.​റോ​യി​യു​ടേ​ത്. ക​ട​മെ​ടു​ക്കാ​തെ പ്രോ​ജ​ക്ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന സീ​റോ ഡെ​ബ്റ്റ് മോ​ഡ​ൽ വി​ജ​യ​ക​ര​മാ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു. ഈ ​ത​ന്ത്ര​മാ​ണ് സാ​മ്പ​ത്തി​ക മാ​ന്ദ്യ​കാ​ല​ത്ത് ത​ന്നെ പി​ടി​ച്ചു നി​ർ​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​ല​പ്പോ​ഴും പ​റ​ഞ്ഞി​ട്ടു​ണ്ട്.

കേ​ര​ളം, ബം​ഗ​ളൂ​രു, ദു​ബാ​യി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി പ്രോ​ജ​ക്ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ അ​ദ്ദേ​ഹം ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട റി​യ​ൽ എ​സ്റ്റേ​റ്റ് ഡെ​വ​ല​പ്പ​ർ​മാ​രി​ലൊ​രാ​ളാ​ണ്. 300 ഏ​ക്ക​റോ​ളം വ​രു​ന്ന ഗോ​ൾ​ഫ് റി​സോ​ർ​ട്ടും വി​ല്ല പ്രോ​ജ​ക്ടും അ​ദ്ദേ​ഹ​ത്തി​ന്‍റെ ബി​സി​ന​സ് മി​ക​വി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്.

12 റോ​ൾ​സ് റോ​യ്സ് കാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ ല​ക്ഷ്വ​റി വാ​ഹ​ന​ങ്ങ​ളു​ടെ വ​ൻ ശേ​ഖ​രം ഇ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. ആ​ദ്യ​വാ​ഹ​ന​മാ​യ മാ​രു​തി 800 പ​ത്ത് ല​ക്ഷം രൂ​പ​യ്ക്ക് വീ​ണ്ടെ​ടു​ത്ത​ത് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടി​യി​രു​ന്നു. 1994ൽ ​ത​ന്‍റെ 25-ാം വ​യ​സി​ലാ​ണ് സി.​ജെ.​റോ​യ് ckj 3637 എ​ന്ന ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റു​ള്ള ചു​വ​ന്ന മാ​രു​തി 800 ആ​ദ്യ​മാ​യി വാ​ങ്ങു​ന്ന​ത്. അ​ന്ന് 1.10 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു അ​തി​ന്‍റെ വി​ല.

ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച ശേ​ഷം അ​ദ്ദേ​ഹം ആ ​കാ​ർ വി​റ്റു. പി​ന്നീ​ട് പ​ത്തു​ല​ക്ഷം രൂ​പ​യ്ക്ക് ആ ​കാ​ർ തി​രി​ച്ചു വാ​ങ്ങി​ക്കു​ക​യാ​യി​രു​ന്നു. ബി​സി​ന​സ് സാ​മ്രാ​ജ്യം വ​ള​ർ​ന്ന​തോ​ടെ ബു​ഗാ​ട്ടി വെ​യ്‌​റോ​ൺ, റോ​ൾ​സ് റോ​യ്‌​സ്, ലം​ബോ​ർ​ഗി​നി തു​ട​ങ്ങി നി​ര​വ​ധി ആ​ഡം​ബ​ര കാ​റു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗാ​രേ​ജി​ലെ​ത്തി​യെ​ങ്കി​ലും പ​ഴ​യ മാ​രു​തി. വി​ട്ടു​കൊ​ടു​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​രു​ന്നി​ല്ല.

ദു​ബാ​യി​ലും ഇ​ന്ത്യ​യി​ലു​മാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഹ​ന​ശേ​ഖ​ര​ത്തി​ന്‍റെ ആ​കെ മൂ​ല്യം ഏ​ക​ദേ​ശം 10 മി​ല്യ​ൺ ഡോ​ള​റി​ൽ അ​ധി​ക​മാ​ണെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

 

Kerala

സി.​ജെ. റോ​യി​യു​ടെ മ​ര​ണം; ഇ​ന്ത്യ​ൻ വ്യ​വ​സാ​യ രം​ഗ​ത്ത് ഞെ​ട്ട​ൽ

ബം​ഗ​ളൂ​രു: റി​യ​ൽ എ​സ്റ്റേ​റ്റ് രം​ഗ​ത്തെ അ​തി​കാ​യ​നാ​യി​രു​ന്ന കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ സി.​ജെ. റോ​യി​യു​ടെ മ​ര​ണം ഇ​ന്ത്യ​ൻ വ്യ​വ​സാ​യ ലോ​ക​ത്ത് വ​ലി​യ ഞെ​ട്ട​ലാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി കെ​ട്ടി​ട നി​ർ​മാ​ണ രം​ഗ​ത്തും റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലും സ​ജീ​വ​മാ​യി​രു​ന്ന പേ​രാ​ണ് സി.​ജെ.​റോ​യ്.

ദ​ക്ഷി​ണേ​ന്ത്യ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​വ​സാ​യ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​മെ​ങ്കി​ലും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ത്യ​യു​ടെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ഫ്ലാ​റ്റ് നി​ർ​മാ​ണ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ച് ആ​ളു​ക​ളു​ടെ വി​ശ്വാ​സ​വും കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ആ​ർ​ജി​ച്ചി​രു​ന്നു.

റോ​യി​യു​ടെ മ​ര​ണ​ത്തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് വ്യ​വ​സാ​യ ലോ​കം. കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ ഇ​ത്ത​രം രീ​തി​ക​ൾ​ക്കെ​തി​രേ​യും വ്യ​വ​സാ​യ ലോ​ക​ത്ത് അ​തൃ​പ്തി​യു​ണ്ട്. എ​ങ്കി​ലും പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ റോ​യി​യു​ടെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​മെ​ല്ലാം കേ​ര​ള​ത്തി​ലാ​യി​രു​ന്നു. പി​ന്നീ​ട് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ നി​ന്നും ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടു​ക​യും ചെ​യ്തു. എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ് മേ​ഖ​ല​യി​ലും സ​ജീ​വ​മാ​യി​രു​ന്ന അ​ദ്ദേ​ഹം സി​നി​മ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രു​മാ​യി വ​ള​രെ അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു.

നി​കു​തി വെ​ട്ടി​പ്പ് ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സു​ക​ളി​ൽ കാ​ല​ങ്ങ​ളാ​യി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​ന്നും ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി അ​ദ്ദേ​ഹ​ത്തി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും കൂ​ടു​ത​ൽ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു​വെ​ന്നാ​ണ് വി​വ​രം. പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം സ്വ​യം നി​റ​യൊ​ഴി​ച്ച് മ​രി​ച്ച​ത്.

 

Kerala

കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പും സി.​ജെ.​റോ​യി​യും മ​ല​യാ​ളി​ക​ൾ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത പേ​ര്

ബം​ഗ​ളൂ​രു: കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പെ​ന്ന ബ്രാ​ൻ​ഡി​നെ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ച​ത​നാ​ക്കി​യ സി.​ജെ.​റോ​യി​യു​ടെ വി​യോ​ഗം വ്യ​വ​സാ​യ ലോകത്ത് വലിയ ഞെട്ടലമുണ്ടാക്കി. സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ എ​സ്ബി​എ​സ് ബി​സി​ന​സ് സ്‌​കൂ​ളി​ൽ​നി​ന്ന് ഡോ​ക്‌​ട​റേ​റ്റ് നേ​ടിയ ശേഷം ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​യാ​യ എ​ച്ച്പി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും വൈ​കാ​തെ രാ​ജി​വ​ച്ചു. തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം ബി​സി​ന​സി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്.

2006ൽ ​തു​ട​ക്ക​മി​ട്ട കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് കേ​ര​ള​ത്തി​ലും ബം​ഗ​ളൂ​രു​വി​ലും റി​യ​ൽ എ​സ്‌​റ്റേ​റ്റ് പ്രോ​ജ​ക്‌​ടു​ക​ൾ ന​ട​പ്പി​ലാ​ക്കി​യാ​ണ് വ​ള​ർ​ന്ന​ത്. പി​ന്നീ​ട് ത​ന്‍റെ ത​ട്ട​കം അ​ദ്ദേ​ഹം ഗ​ൾ​ഫി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു. തു​ട​ർ​ന്ന് ഹോ​സ്‌​പി​റ്റാ​ലി​റ്റി, ഏ​വി​യേ​ഷ​ൻ, സി​നി​മ, വി​ദ്യാ​ഭ്യാ​സം, കാ​യി​കം തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ലും അ​ദ്ദേ​ഹം ത​ന്‍റെ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു.

സി​നി​മാ നി​ർ​മാ​ണ​ത്തിൽ സ​ജീ​വ​മാ​യി​രു​ന്ന റോ​യി ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ത​ൽ​പ​ര​നാ​യി​രു​ന്നു. റോ​യി റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ ലോ​കം ക​ടു​ത്ത സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ താ​ൻ വ​ച്ച് കാ​ൽ പി​ന്നോ​ട്ട് മാ​റ്റാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. ത​ന്‍റെ ത​ന​താ​യ ശൈ​ലി​യി​ൽ മു​ന്നോ​ട്ടു നീ​ങ്ങി​യ​തോ​ടെ ഗ്രൂ​പ്പി​നെ വി​ജ​യ​പ​ഥ​ത്തി​ലെ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു.

സി​നി​മ നി​ർ​മാ​ണം കൂ​ടാ​തെ ടെ​ലി​വി​ഷ​ൻ രം​ഗ​ത്തും സി.​ജെ. റോ​യ് സ​ജീ​വ​മാ​യി​രു​ന്നു. ബി​ഗ് ബോ​സ് ക​ന്ന​ഡ സീ​സ​ൺ 11 സ്പോ​ൺ​സ​ർ ചെ​യ്ത​ത് കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പാ​യി​രു​ന്നു. കൂ​ടാ​തെ സ്റ്റാ​ർ സു​വ​ർ​ണ​യു​ടെ സ്റ്റാ​ർ സിം​ഗ​ർ മ്യൂ​സി​ക് റി​യാ​ലി​റ്റി ഷോ​യും ഇ​വ​രാ​ണ് സ്പോ​ൺ​സ​ർ ചെ​യ്തി​രു​ന്ന​ത്. മ​ല​യാ​ളം ബി​ഗ് ബോ​സ് സീ​സ​ൺ 7 റ​ണ്ണ​ർ​അ​പ്പി​ന് ഷോ ​ക​ഴി​ഞ്ഞ​തി​ന് ശേ​ഷം പ​ത്ത് ല​ക്ഷം രൂ​പ റോ​യി സ​മ്മാ​ന​മാ​യി ന​ൽ​കി​യ​തും ച​ർ​ച്ച​യാ​യി​രു​ന്നു.

ത​ന്‍റെ വി​ജ​യ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ഭാ​ര്യ ലി​നി റോ​യി​യു​ടെ​യും മ​ക്ക​ളാ​യ രോ​ഹി​ത്, റി​യ എ​ന്നി​വ​രു​ടെ​യും പി​ന്തു​ണ​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​ല​പ്പോ​ഴും പ​റ​ഞ്ഞി​രു​ന്നു. ബി​സി​ന​സ് തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും കു​ടും​ബ​ത്തോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തി​നും ത​ന്‍റെ ഹോ​ബി​യാ​യ ആ​ഡം​ബ​ര കാ​ർ ശേ​ഖ​ര​ണ​ത്തി​നും അ​ദ്ദേ​ഹം സ​മ​യം ക​ണ്ടെ​ത്തി​യി​രു​ന്നു.

ഓ​രോ ആ​ഡം​ബ​ര കാ​റി​നെ​യും ഒ​രു നി​ക്ഷേ​പ​മാ​യി കാ​ണു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ രീ​തി​യും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ബി​സി​ന​സി​ലെ പ​രാ​ജ​യ​ങ്ങ​ളെ ആ​ഘോ​ഷ​മാ​ക്കാ​നും അ​തി​ൽ നി​ന്ന് പാ​ഠം ഉ​ൾ​ക്കൊ​ണ്ട് കൂ​ടു​ത​ൽ ക​രു​ത്തോ​ടെ മു​ന്നേ​റാ​നു​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​വ് അ​പാ​ര​മാ​യി​രു​ന്നു​വെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

National

ഐടി റെയ്ഡിനിടെ കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് എം​ഡി സി.​ജെ.​റോ​യി ജീ​വ​നൊ​ടു​ക്കി

ബം​ഗ​ളൂ​രു: ആദായനികുതി വകുപ്പിന്‍റെ പരിശോധനയ്ക്കിട‌െ കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് എം​ഡി സി.​ജെ.​റോ​യി (56) ജീ​വ​നൊ​ടു​ക്കി. ബം​ഗ​ളൂ​രു​വി​ലെ കോ​ർ​പ​റേ​റ്റ് ഓ​ഫീ​സി​ൽ​വ​ച്ച് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു ദാ​രു​ണ സം​ഭ​വം. കൈ​യി​ൽ ക​രു​തി​യി​രു​ന്ന തോ​ക്ക് ഉ​പ​യോ​ഗി​ച്ച് സ്വ​യം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ നാ​രാ​യ​ണ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​രു​ന്നി​ല്ല. നി​കു​തി വെ​ട്ടി​പ്പ് ആ​രോ​പ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സു​ക​ളി​ലും വ​സ​തി​ക​ളി​ലും ആ​ദാ​യ​നി​കു​തി വ​കു​പ്പ് വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. കൊ​ച്ചി​യി​ലു​ള്ള ഐടി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് അ​ദ്ദേ​ഹ​ത്തെ ഐടി ഉ​ദ്യോ​ഗ​സ്ഥ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ ഫ​യ​ൽ എ​ടു​ത്തു​കൊ​ണ്ടു​വ​രാ​മെ​ന്ന് പ​റ​ഞ്ഞ് റൂ​മി​ലേ​ക്ക് പോ​യ അ​ദ്ദേ​ഹം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. അ​ശോ​ക് ന​ഗ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സി​നി​മ നി​ർ​മാ​താ​വ് കൂ​ടി​യാ​യ അ​ദ്ദേ​ഹം കൊ​ച്ചി സ്വ​ദേ​ശി​യാ​ണ്.

കേ​ര​ളം, ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട് ഉ​ള്‍​പ്പെ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും ഗ​ൾ​ഫി​ലു​മാ​യി റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു സി.​ജെ.​റോ​യ്. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ദ്ദേ​ഹ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ജീ​വ​ന​ക്കാ​ർ ആ​രോ​പി​ച്ചു.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല, മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്‌​ധ​രു​ടെ സ​ഹാ​യം തേ​ടു​ക, അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള്ള​പ്പോ​ൾ 'ദി​ശ' ഹെ​ൽ​പ് ലൈ​നി​ൽ വി​ളി​ക്കു​ക: 1056, 0471-2552056)

 

Latest News

Corehub Up