തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന് 81-ാം പിറന്നാൾ ആശംസകൾ നേർന്നു പ്രമുഖർ. സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ളവർ അദ്ദേഹത്തെ ജന്മദിനാശംസകൾ അറിയിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കഥാകൃത്ത് ടി. പത്മനാഭൻ, കമൽഹാസൻ, നടൻമാരായ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ നേരിൽ വിളിച്ച് ആശംസകൾ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയും നിരവധി പ്രമുഖർ പിറന്നാൾ ആശംസ അറിയിച്ചു.