Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Considers

രൂപയുടെ മൂല്യം കൂപ്പുകുത്തി ; രക്ഷാദൗത്യം ആലോചിച്ച് ആര്‍ബിഐ

മും​​​​ബൈ: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ സം​​​​ഘ​​​​ര്‍ഷ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം ഇ​​​​ന്ന​​​​ലെ വ്യാ​​​​പാ​​​​ര​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​ത്തി​​​​ല്‍ യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ 39 പൈ​​​​സ ഇ​​​​ടി​​​​ഞ്ഞ് 95.23 എ​​​​ന്ന എ​​​​ക്കാ​​​​ല​​​​ത്തെ​​​​യും താ​​​​ഴ്ന്ന നി​​​​ല​​​​യി​​​​ലെ​​​​ത്തി.

യു​​​​എ​​​​സ്-​​​​ഇ​​​​റാ​​​​ന്‍ സം​​​​ഘ​​​​ര്‍ഷ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍ന്ന് ഹോ​​​​ര്‍മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ലൂ​​​​ടെ​​​​യു​​​​ള്ള ക​​​​പ്പ​​​​ല്‍ ഗ​​​​താ​​​​ഗ​​​​തം താ​​​​റു​​​​മാ​​​​റാ​​​​യ​​​​താ​​​​ണ് രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യ​​​​ത്തി​​​​ന് ഇ​​​​ടി​​​​വു​​​​ണ്ടാ​​​​കാ​​​​നു​​​​ള്ള പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണം.

ക​​​​പ്പ​​​​ല്‍ ഗ​​​​താ​​​​ഗ​​​​തം മു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ അ​​​​സം​​​​സ്‌​​​​കൃ​​​​ത എ​​​​ണ്ണ​​​​യു​​​​ടെ ഉ​​​​ത്പാ​​​​ദ​​​​നം കു​​​​റ​​​​യു​​​​ക​​​​യും വി​​​​ല കൂ​​​​ടു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​തി​​​​ലൂ​​​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ച്ചെ​​​​ല​​​​വ് കൂ​​​​ടി. ഇ​​​​തി​​​​നു​​​പു​​​​റ​​​​മെ​​​​യാ​​​​ണ് വി​​​​ദേ​​​​ശ നി​​​​ക്ഷേ​​​​പ​​​​ക​​​​ര്‍ വി​​​പ​​​ണി​​​യി​​​ൽ​​​നി​​​​ന്നു പി​​​​ന്‍വാ​​​​ങ്ങി​​​​യ​​​​തി​​​​ന്‍റെ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളും വ​​​​രു​​​​ന്ന​​​​ത്.

വി​​​​പ​​​​ണി​​​​യി​​​​ല്‍നി​​​​ന്ന് വി​​​​ദേ​​​​ശ നി​​​​ക്ഷേ​​​​പ​​​​ക​​​​ര്‍ ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു മാ​​​​സ​​​​ത്തി​​​​നി​​​​ടെ 19 ബി​​​​ല്യ​​​​ണ്‍ ഡോ​​​​ള​​​​റാ​​​​ണു പി​​​​ന്‍വ​​​​ലി​​​​ച്ച​​​​ത്. ജ​​​​നു​​​​വ​​​​രി​​​​യും ഫെ​​​​ബ്രു​​​​വ​​​​രി​​​​യും കൂ​​​​ടി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മ്പോ​​​​ള്‍ ഇ​​​​തു​​​​വ​​​​രെ 20.6 ബി​​​​ല്യ​​​​ണ്‍ ഡോ​​​​ള​​​​റി​​​​ന്‍റെ വി​​​​ദേ​​​​ശ നി​​​​ക്ഷേ​​​​പം പു​​​​റ​​​​ത്തു​​​​പോ​​​​യി. കൂ​​​​നി​​​ന്മേ​​​ൽ കു​​​​രു​​​​പോ​​​​ലെ ഡോ​​​​ള​​​​ര്‍ ശ​​​​ക്തി​​​​പ്രാ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

ബ്രെ​​​​ന്‍റ് ക്രൂ​​​​ഡ് ഓ​​​​യി​​​​ല്‍ വി​​​​ല ബാ​​​​ര​​​​ലി​​​​ന് 108 ഡോ​​​​ള​​​​റി​​​​ന​​​​ടു​​​​ത്ത് തു​​​​ട​​​​രു​​​​ന്ന​​​​ത് ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ളെ ക​​​​ടു​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കി. ഇ​​​​ന്‍റ​​​​ര്‍ ബാ​​​​ങ്ക് വി​​​​ദേ​​​​ശ​​​​നാ​​​​ണ്യ വി​​​​നി​​​​മ​​​​യ വി​​​​പ​​​​ണി​​​​യി​​​​ല്‍ വ്യാ​​​​പാ​​​​രം ആ​​​​രം​​​​ഭി​​​​ച്ച​​​​പ്പോ​​​​ള്‍ത്ത​​​​ന്നെ രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം 94.95 എ​​​​ന്ന നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് താ​​​​ഴ്ന്നു. മു​​​​ന്പ​​​ത്തെ ക്ലോ​​​​സിം​​​​ഗി​​​​നേ​​​​ക്കാ​​​​ള്‍ 11 പൈ​​​​സ​​​​യു​​​​ടെ കു​​​​റ​​​​വാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. തു​​​​ര്‍ന്ന് 95.23ലെ​​​​ത്തി.

ഏ​​​​പ്രി​​​​ല്‍ 30 ന് ​​​ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ 94.84 എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു രൂ​​​​പ. പ്ര​​​​മു​​​​ഖ ആ​​​​റ് ക​​​​റ​​​​ന്‍സി​​​​ക​​​​ള്‍ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ഡോ​​​​ള​​​​റി​​​​ന്‍റെ ക​​​​രു​​​​ത്ത് അ​​​​ള​​​​ക്കു​​​​ന്ന ഡോ​​​​ള​​​​ര്‍ ഇ​​​​ന്‍ഡ​​​​ക്‌​​​​സ് 0.03 ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ര്‍ന്ന് 98.19 എ​​​​ന്ന നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലാ​​​​ണ്. ആ​​​​ഗോ​​​​ള എ​​​​ണ്ണ​​​വി​​​​പ​​​​ണി​​​​യി​​​​ലെ മാ​​​​ന​​​​ദ​​​​ണ്ഡ​​​​മാ​​​​യ ബ്രെ​​​​ന്‍റ് ക്രൂ​​​​ഡ് ഫ്യൂ​​​​ച്ചേ​​​​ഴ്‌​​​​സ് 0.34 ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ര്‍ന്ന് ബാ​​​​ര​​​​ലി​​​​ന് 108.54 ഡോ​​​​ള​​​​റി​​​​ലെ​​​​ത്തി.

രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യ​​​​ത്ത​​​​ക​​​​ര്‍ച്ച ത​​​​ട​​​യു​​​ക​​​​യെ​​​​ന്ന വ​​​​ലി​​​​യ ര​​​​ക്ഷാ​​​ദൗ​​​​ത്യ​​​​മാ​​​​ണ് ആ​​​​ര്‍ബി​​​​ഐ​​​​യു​​​​ടെ മു​​​​ന്നി​​​​ലു​​​​ള്ള​​​​ത്. രൂ​​​​പ​​​​യു​​​​ടെ ത​​​​ക​​​​ര്‍ച്ച ത​​​​ട​​​​യാ​​​​ന്‍ വ​​​​ര്‍ഷ​​​​ങ്ങ​​​​ള്‍ക്കു​​​മു​​​​മ്പ് പ​​​​രീ​​​​ക്ഷി​​​​ച്ച ത​​​​ന്ത്ര​​​​മാ​​​​യ ബാ​​​​ങ്കു​​​​ക​​​​ള്‍ക്ക് കു​​​​റ​​​​ഞ്ഞ നി​​​​ര​​​​ക്കി​​​​ല്‍ ഡോ​​​​ള​​​​ര്‍ കൈ​​​​മാ​​​​റാ​​​​ന്‍ അ​​​​നു​​​​മ​​​​തി ന​​​​ല്‍കാ​​​​നാ​​​​ണ് ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ലൂ​​​​ടെ കൂ​​​​ടു​​​​ത​​​​ല്‍ വി​​​​ദേ​​​​ശ​​​നി​​​​ക്ഷേ​​​​പം രാ​​​​ജ്യ​​​​ത്തെ​​​​ത്തി​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കും. 13 വ​​​​ര്‍ഷം മു​​​​മ്പ് ഈ ​​​​ത​​​​ന്ത്രം പ്ര​​​​യോ​​​​ഗി​​​​ച്ച് 26 ബി​​​​ല്യ​​​​ണ്‍ ഡോ​​​​ള​​​​ര്‍ സ​​​​മാ​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ ആ​​​​ര്‍ബി​​​​ഐ​​​​ക്കു സാ​​​​ധി​​​​ച്ചി​​​​രു​​​​ന്നു.


സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ ബോ​​​​ണ്ടു​​​​ക​​​​ളി​​​​ല്‍ നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന വി​​​​ദേ​​​​ശി​​​​ക​​​​ള്‍ക്ക് ഏ​​​​ര്‍പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന നി​​​കു​​​തി കു​​​​റ​​​​യ്ക്കു​​​​ക​​​​യോ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യാ​​​​ന്‍ ആ​​​​ര്‍ബി​​​​ഐ സ​​​​ര്‍ക്കാ​​​​രി​​​​നു​​​​മു​​​​ന്നി​​​​ല്‍ നി​​​​ര്‍ദേ​​​​ശം വ​​​​ച്ചേ​​​​ക്കും.

നി​​​​ല​​​​വി​​​​ല്‍ അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് വി​​​​ത്ത്‌​​​​ഹോ​​​​ള്‍ഡിം​​​​ഗ് ടാ​​​​ക്‌​​​​സ്. ഇ​​​​തി​​​​ലൂ​​​​ടെ വി​​​​ദേ​​​​ശ നി​​​​ക്ഷേ​​​​പ​​​​ക​​​​രെ വീ​​​​ണ്ടും രാ​​​​ജ്യ​​​​ത്തേ​​​​ക്ക് ആ​​​​ക​​​​ര്‍ഷി​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്നാ​​​​ണ് ആ​​​​ര്‍ബി​​​​ഐ പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. ഊ​​​​ഹ​​​​ക്ക​​​​ച്ച​​​​വ​​​​ടം ന​​​​ട​​​​ത്ത​​​​രു​​​​തെ​​​​ന്നും സ്പോ​​​​ട്ട് പ​​​​ര്‍ച്ചേ​​​​സു​​​​ക​​​​ള്‍ ന​​​​ട​​​​ത്ത​​​​രു​​​​തെ​​​​ന്നും ബാ​​​​ങ്കു​​​​ക​​​​ളോ​​​​ടും എ​​​​ണ്ണ​​​​ക്ക​​​​മ്പ​​​​നി​​​​ക​​​​ളോ​​​​ടും ആ​​​​ര്‍ബി​​​​ഐ അ​​​​ഭ്യ​​​​ര്‍ഥി​​​​ച്ചു.

Latest News

Corehub Up