Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Consultation

എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റു​ടെ തോ​ൽ​വി; വിവാദ വ​ര്‍​ഗീ​യ​ പ​രാ​മ​ര്‍​ശ​ത്തി​നു പി​ന്നി​ൽ ആ​രെ​ന്നു പ​രി​ശോ​ധി​ക്കാ​ന്‍ സി​പി​എം

കോ​​​​ഴി​​​​ക്കോ​​​​ട്: നി​​​​യ​​​​സ​​​​ഭാ ​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് ത​​​​രം​​​​ഗ​​​​ത്തി​​​​ൽ സി​​​​പി​​​​എം കേ​​​​ന്ദ്ര​​​​ ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​വും എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ക​​​​ൺ​​​​വീ​​​​ന​​​​റു​​​​മാ​​​​യ ടി.​​​​പി. രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ന്‍റെ തോ​​​​ൽ​​​​വി ആ​​​​ഴ​​​​ത്തി​​​​ല്‍ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ന്‍ സി​​​​പി​​​​എം. പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഒ​​​​രു ഘ​​​​ട്ട​​​​ത്തി​​​​ല്‍ വ​​​​ര്‍​ഗീ​​​​യ പ​​​​രാ​​​​മ​​​​ര്‍​ശം എ​​​​ങ്ങ​​​​നെ വ​​​​ന്നു എ​​​​ന്ന​​​​താ​​​ണു പ്ര​​​​ധാ​​​​ന​​​​മാ​​​​യും പാ​​​​ര്‍​ട്ടി പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ന്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്താ​​​​കെ മ​​​​ന്ത്രി​​​​മാ​​​​രു​​​​ള്‍​പ്പെ​​​​ടെ തോ​​​​റ്റെ​​​​ങ്കി​​​​ലും ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി ന​​​​യ​​​​ങ്ങ​​​​ള്‍​ക്ക് എ​​​​തി​​​​രാ​​​​യ​​​​തും മ​​​​നഃ​​​​പൂ​​​​ര്‍​വ​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​തു​​​​മാ​​​​യ വി​​​​വാ​​​​ദ​​​​മാ​​​ണു പേ​​​​രാ​​​​മ്പ്ര​​​​യി​​​​ല്‍ പാ​​​​ര്‍​ട്ടി​​​​ക്കു ക്ഷീ​​​​ണ​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​തെ​​​​ന്നാ​​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ല്‍. ടി.​​​​പി​​​​യു​​​​ടെ ബോ​​​​ർ​​​​ഡ് വ​​​​ച്ച പ്ര​​​​ചാ​​​​ര​​​​ണ വാ​​​​ഹ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ‘ഖൗ​​​​മ​​​​യി​​​​ലെ പെ​​​​ണ്‍​കു​​​​ട്ടി’ എ​​​​ന്ന വി​​​​വാ​​​​ദ​​​​പ​​​​രാ​​​​മ​​​​ര്‍​ശം വ​​​​ന്ന​​​​ത്.

ഇ​​​​തി​​​​നു​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് വ​​​​ലി​​​​യ​​​​രീ​​​​തി​​​​യി​​​​ലു​​​​ള്ള വി​​​​വാ​​​​ദ​​​​മു​​​​ണ്ടാ​​​​കു​​​​ക​​​​യും പ്ര​​​​ചാ​​​​ര​​​​ണ​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍ത​​​​ന്നെ ​മാ​​​​റി മ​​​​റി​​​​യു​​​​ക​​​​യും ചെ​​​​യ്ത​​​​തെ​​​​ന്നാ​​​​ണ് സി​​​​പി​​​​എം വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ല്‍.​ ഇ​​​​തി​​​​നു​​​പി​​​​ന്നി​​​​ൽ ആ​​​​രാ​​​​യി​​​​രു​​​​ന്നു​​​​പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​തെ​​​​ന്ന​​​​തും സി​​​​പി​​​​എം പ​​​​രി​​​​ശോ​​​​ധി​​​​ക്കും. യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി ഫാ​​​​ത്തി​​​​മ ത​​​​ഹ്‌​​​ലി​​​​യ 5,087 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ടി.​​​​പി.

രാ​​​​മ​​​​കൃ​​​​ഷ്ണ​​​​നെ തോ​​​​ൽ​​​​പ്പി​​​ച്ച​​​​ത്. പേ​​​​രാ​​​​മ്പ്ര നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ ഇ​​​​ള​​​​വ് ന​​​​ൽ​​​​കി സി​​​​പി​​​​എം ടി​​​​പി​​​​യെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി മൂ​​​​ന്നാം ജ​​​​യ​​​​ത്തി​​​​നാ​​​​യി മ​​​​ത്സ​​​​രി​​​​പ്പി​​​​ച്ച​​​​ത്.

പേ​​​​രാ​​​​മ്പ്ര സ്വ​​​​ദേ​​​​ശി​​​​യും തൊ​​​​ഴി​​​​ലാ​​​​ളി നേ​​​​താ​​​​വു​​​​മാ​​​​യി​​​​രു​​​​ന്ന ടി.​​​പി മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ഏ​​​​റെ സ്വീ​​​​കാ​​​​ര്യ​​​​ത​​​​യു​​​​ള്ള വ്യ​​​​ക്തി​​​യാ​​​യി​​​​രു​​​​ന്നു. കൂ​​​​ടാ​​​​തെ ഇ​​​​ട​​​​തു​​​മു​​​​ന്ന​​​​ണി​​​​യു​​​​ടെ ക​​​​ൺ​​​​വീ​​​​ന​​​​റും സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​എ ആ​​​​യി​​​​ട്ടും ഇ​​​​ട​​​​തു​​​കോ​​​​ട്ട​​​​യാ​​​​യ പേ​​​​രാ​​​​മ്പ്ര​​​​യി​​​​ലെ ടി​​​​പി​​​​യു​​​​ടെ തോ​​​​ൽ​​​​വി​​​​യി​​​​ൽ സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​ത്വം വ​​​​ലി​​​​യ ഞെ​​​​ട്ട​​​​ലി​​​​ലാ​​​​ണ്.

Latest News

Corehub Up