Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Control Price

ഓ​ണം വാ​രാ​ഘോ​ഷം വി​പു​ല​മാ​ക്കും; വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ൻ ന‌​ട​പ‌​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ​ത്തെ ഓ​ണം വാ​രാ​ഘോ​ഷം വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. വി​ല​ക്ക​യ​റ്റം ത​ട​യു​ന്ന​തി​നാ​യി ദി​വ​സേ​ന​യു​ള്ള വി​പ​ണി നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യി​ൽ വ​ർ​ധ​ന​വ് ക​ണ്ടെ​ത്തി​യാ​ൽ ഇ​ട​പെ​ടാ​ൻ റ​വ​ന്യൂ, പോ​ലീ​സ് വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ക്കും. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

സ​ർ​ക്കാ​രി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ചെ​ല​വു​ക​ൾ ഖ​ജ​നാ​വി​ന് ഭാ​ര​മാ​കാ​ത്ത രീ​തി​യി​ൽ, പ​ര​മാ​വ​ധി സ്പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ ക​ണ്ടെ​ത്താ​ൻ മു​ഖ്യ​മ​ന്ത്രി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഓ​ണ​ക്കാ​ല​ത്ത് സം​സ്ഥാ​ന-​ജി​ല്ലാ ത​ല​ങ്ങ​ളി​ൽ ട്രേ​ഡ് ഫെ​യ​റു​ക​ളും സ​പ്ലൈ​കോ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വ​ഴി വി​ല​ക്കു​റ​വി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​പ​ണ​ന​വും ന​ട​ത്തും.

പൂ​ർ​ണ​മാ​യും ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക. ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന ഘോ​ഷ​യാ​ത്ര​യി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ഫ്ലോ​ട്ടു​ക​ൾ പു​തു​യു​ഗ കേ​ര​ളം എ​ന്ന വി​ക​സ​ന കാ​ഴ്ച​പ്പാ​ട് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​വ​ണ​മെ​ന്നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​രാ​യ പി.​സി.​വി​ഷ്ണു​നാ​ഥ്, അ​നൂ​പ് ജേ​ക്ക​ബ്, വി​വി​ധ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി, മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up