Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Controversial Speech

പി.കെ.​കൃ​ഷ്ണ​ദാ​സി​ന്‍റെ ലൗ ​ജി​ഹാ​ദ് പ​രാ​മ​ർ​ശം; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പി.​കെ. കൃ​ഷ്ണ​ദാ​സി​ന്‍റെ വി​വാ​ദ പ്ര​സം​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി. ജി​ല്ലാ ക​ള​ക്ട​ർ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ട​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു.

കൃ​ഷ്ണ​ദാ​സി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​യ​മോ​പ​ദേ​ശ​വും തേ​ടി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് പി.​കെ. കൃ​ഷ്ണ​ദാ​സ് ലൗ ​ജി​ഹാ​ദ് പ്ര​സം​ഗം ന​ട​ത്തി​യ​ത്. എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഭ​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​ത് എ​സ്ഡി​പി​ഐ​യും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​മാ​യി​രി​ക്കും.

ഹി​ന്ദു-​ക്രി​സ്ത്യ​ൻ കു​ടും​ബ​ങ്ങ​ളി​ലെ പെ​ൺ​കു​ട്ടി​ക​ളെ പ്ര​ണ​യം ന​ടി​ച്ച് രാ​ജ്യ​ദ്രോ​ഹ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി​യെ​ന്നും കൃ​ഷ്ണ​ദാ​സ് ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ന് അ​നു​വ​ദി​ക്ക​ണ​മോ​യെ​ന്ന് കേ​ര​ള​ത്തി​ലെ വോ​ട്ട​ർ​മാ​ർ ചി​ന്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

Latest News

Corehub Up