തിരുവനന്തപുരം: കാട്ടാക്കടയിലെ എൻഡിഎ സ്ഥാനാർഥി പി.കെ. കൃഷ്ണദാസിന്റെ വിവാദ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ജില്ലാ കളക്ടർ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
കൃഷ്ണദാസിനെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമോപദേശവും തേടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത യോഗത്തിലാണ് പി.കെ. കൃഷ്ണദാസ് ലൗ ജിഹാദ് പ്രസംഗം നടത്തിയത്. എല്‍ഡിഎഫും യുഡിഎഫും അധികാരത്തിൽ വന്നാൽ ഭരണം നിയന്ത്രിക്കുന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായിരിക്കും.
ഹിന്ദു-ക്രിസ്ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളെ പ്രണയം നടിച്ച് രാജ്യദ്രോഹപ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യുന്നതാണ് ഇവരുടെ രീതിയെന്നും കൃഷ്ണദാസ് ആരോപിച്ചിരുന്നു. ഇതിന് അനുവദിക്കണമോയെന്ന് കേരളത്തിലെ വോട്ടർമാർ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Tags : controversial speech p.k.krishnadas election commission