Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Controversy:

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ത​ർ​ക്കം: പ​രി​ഹാ​രം കാണാൻ ബേ​ബി​യും രാ​ജ​യും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​താ​​​വ് സ്ഥാ​​​ന​​​ത്തെ​​​ച്ചൊ​​​ല്ലി​​​യു​​​ള്ള സി​​​പി​​​എം-​​​സി​​​പി​​​ഐ ത​​​ർ​​​ക്കം ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ കെ​​​ട്ടു​​​റ​​​പ്പി​​​നെ ദോ​​​ഷ​​​മാ​​​യി ബാ​​​ധി​​​ച്ചി​​​രി​​​ക്കെ പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി ഇ​​​രു​​​ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ​​​യും അ​​​ഖി​​​ലേ​​​ന്ത്യാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ ഇ​​​ട​​​പെ​​​ടു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ഷ​​​യ​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ചു സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ.​​​ ബേ​​​ബി​​​യും സി​​​പി​​​ഐ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡി.​​​ രാ​​​ജ​​​യും ത​​​മ്മി​​​ൽ അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ത​​​ന്നെ സം​​​സാ​​​രി​​​ക്കും.

ഉ​​​പ​​​നേ​​​താ​​​വു പ​​​ദ​​​വി വേ​​​ണ​​​മെ​​​ന്ന വാ​​​ശി​​​യി​​​ൽ സി​​​പി​​​ഐ​​​യും വി​​​ട്ടു​​​ന​​​ൽ​​​കാ​​​നാ​​​വി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ സി​​​പി​​​എ​​​മ്മും ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​വ​​​ലോ​​​ക​​​നം ചെ​​​യ്ത കേ​​​ന്ദ്ര ക​​​മ്മി​​​റ്റി സം​​​സ്ഥാ​​​ന​​​ത്തു നേ​​​തൃ​​​മാ​​​റ്റം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും സി​​​പി​​​എം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് വ​​​ലി​​​യ പ​​​രാ​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നുവെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലും ന​​​ട​​​ത്തി. സി​​​പി​​​ഐ​​​യെ പി​​​ണ​​​ക്ക​​​രു​​​തെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വും കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​ക്കു ശേ​​​ഷം ന​​​ട​​​ന്ന പോ​​​ളി​​​റ്റ് ബ്യൂ​​​റോ യോ​​​ഗ​​​ത്തി​​​ൽ കേ​​​ന്ദ്രനേ​​​താ​​​ക്ക​​​ൾ സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നു ന​​​ൽ​​​കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, അ​​​ങ്ങ​​​നെ​​​യൊ​​​രു നി​​​ർ​​​ദേ​​​ശം പാ​​​ലി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം ഇ​​​തു​​​വ​​​രെ​​​യും ത​​​യാ​​​റാ​​​കാ​​​ത്ത​​​തി​​​ലെ നീ​​​ര​​​സം എം.​​​എ.​​​ ബേ​​​ബി​​​ക്ക​​​ട​​​ക്ക​​​മു​​​ണ്ട്.

ഒ​​​രു ച​​​ർ​​​ച്ച​​​യും സി​​​പി​​​ഐ നേ​​​തൃ​​​യോ​​​ഗ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്താ​​​തെ​​​യാ​​​ണു പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​താ​​​വു സ്ഥാ​​​നം വേ​​​ണ​​​മെ​​​ന്നു പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം പ​​​ര​​​സ്യ​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ഇ​​​തി​​​ൽ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ​​​ക്ക​​​ട​​​ക്കം വ​​​ലി​​​യ അ​​​തൃ​​​പ്തി​​​യു​​​ണ്ട്.

Latest News

Corehub Up