Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cooperative Institutions

സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​ക്ഷേ​പ പി​രി​വു​കാ​ര്‍ സ​മ​ര​ത്തി​ലേ​ക്ക്

കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന​​​ത്ത് സാ​​​മൂ​​​ഹി​​​ക ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ വീ​​​ടു​​​ക​​​ളി​​​ലെ​​​ത്തി​​​ക്കു​​​ന്ന സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ നി​​​ക്ഷേ​​​പ പി​​​രി​​​വു​​​കാ​​​ര​​​ട​​​ക്ക​​​മു​​​ള്ള വി​​​ത​​​ര​​​ണ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഇ​​​ന്‍​സ​​​ന്‍റീ​​​വ് വി​​​ത​​​ര​​​ണം നി​​​ല​​​ച്ചു.

11 മാ​​​സ​​​മാ​​​യു​​​ള്ള കു​​​ടി​​​ശി​​​ക ഇ​​​തു​​​വ​​​രെ വി​​​ത​​​ര​​​ണം ചെ​​​യ്തി​​​ട്ടി​​​ല്ല. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു​​​ള്‍​പ്പടെ നി​​​വേ​​​ദ​​​നം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ന​​​ട​​​പ​​​ടി ആ​​​യി​​​ല്ലെ​​​ങ്കി​​​ല്‍ ശ​​​ക്ത​​​മാ​​​യ സ​​​മ​​​രം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും ജീ​​​വ​​​ന​​​ക്കാ​​​ര്‍ അ​​​റി​​​യി​​​ച്ചു.​​​

എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തെ അ​​​ഞ്ചും നി​​​ല​​​വി​​​ലെ സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ ശേ​​​ഷ​​​മു​​​ള്ള ആ​​​റു മാ​​​സ​​​ത്തെ​​​യും ഇ​​​ൻ​​​സെ​​​ന്‍റീ​​​വാ​​​ണ് മു​​​ട​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​ത്. കി​​​ട​​​പ്പാ​​​യ​​​വ​​​ർ, വ​​​യോ​​​ജ​​​ന​​​ങ്ങ​​​ൾ, ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ തു​​​ട​​​ങ്ങി അ​​​വ​​​ശ​​​ത​​​യ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് പെ​​​ൻ​​​ഷ​​​ൻ കൈ​​​ക​​​ളി​​​ലെ​​​ത്തി​​​ക്കാ​​​ൻ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന നൂ​​​റു​​​ക​​​ണ​​​ക്കി​​​നു ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ് ഇ​​​തോ​​​ടെ ക​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഒ​​​രാ​​​ൾ​​​ക്ക് വീ​​​ട്ടി​​​ൽ പെ​​​ൻ​​​ഷ​​​ൻ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് 25 രൂ​​​പ​​​യാ​​​ണു നി​​​ല​​​വി​​​ൽ ന​​​ൽ​​​കു​​​ന്ന​​​ത്. ഈ ​​​തു​​​ച്ഛ​​​മാ​​​യ തു​​​ക പോ​​​ലും മാ​​​സ​​​ങ്ങ​​​ളാ​​​യി ല​​​ഭി​​​ക്കാ​​​ത്ത​​​ത് പ​​​ല​​​രു​​​ടെ​​​യും കു​​​ടും​​​ബ ബ​​​ജ​​​റ്റ് താ​​​ളം തെ​​​റ്റി​​​ച്ചു. ഓ​​​ണ​​​ക്കാ​​​ല​​​ത്ത് പ​​​തി​​​നാ​​​യി​​​രം രൂ​​​പ മു​​​ന്‍​കൂ​​​റാ​​​യി ന​​​ല്‍​ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം പോ​​​ലും പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട്ടി​​​ല്ലെ​​​ന്നും ഇ​​​വ​​​ര്‍ പ​​​റ​​​യു​​​ന്നു.

സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ 52,38,232 പേ​​​രാ​​​ണ് വി​​​വി​​​ധ ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ കൈ​​​പ്പ​​​റ്റു​​​ന്ന​​​ത് ഇ​​​തി​​​ൽ 22,22,822 പേ​​​ർ സ​​​ഹ​​​ക​​​ര​​​ണ ജീ​​​വ​​​ന​​​ക്കാ​​​ർ വ​​​ഴി നേ​​​രി​​​ട്ടും 30,15,410 പേ​​​ർ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ വ​​​ഴി​​​യു​​​മാ​​​ണ് പെ​​​ൻ​​​ഷ​​​ന്‍ കൈ​​​പ്പ​​​റ്റു​​​ന്ന​​​ത്.

Latest News

Corehub Up