Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cooperative Societies

നെ​ല്ല് സം​ഭ​ര​ണം: ചു​മ​ത​ല സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​ത്തെ ക​​​ർ​​​ഷ​​​ക​​​രി​​​ൽനി​​​ന്നു പ്രാ​​​ഥ​​​മി​​​ക കാ​​​ർ​​​ഷി​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളെ ഉ​​​പ​​​യോ​​​ഗി​​​ച്ച് നെ​​​ല്ല് സം​​​ഭ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നം. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​ഗ​​​ത്തി​​​ലാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​നം. വ​​​രു​​​ന്ന സീ​​​സ​​​ണി​​​ൽ ത​​​ന്നെ ഈ ​​​സം​​​വി​​​ധാ​​​നം നടപ്പിലാക്കും. ന​​​ട​​​പ​​​ടി​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യെയും ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രെ​​​യും ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​ത്തി​​​ന് ത​​​യാ​​​റു​​​ള്ള പ്രാ​​​ഥ​​​മി​​​ക കാ​​​ർ​​​ഷി​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ ക​​​ർ​​​ഷ​​​ക​​​രി​​​ൽനി​​​ന്ന് നേ​​​രി​​​ട്ട് നെ​​​ല്ല് സം​​​ഭ​​​രി​​​ക്കും. പി​​​ആ​​​ർ​​​എ​​​സ് അ​​​ധി​​​ഷ്ഠി​​​ത വാ​​​യ്പ​​​ക​​​ളെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കി സം​​​ഭ​​​ര​​​ണ​​​ത്തി​​​നു​​​ശേ​​​ഷം കാ​​​ല​​​താ​​​മ​​​സ​​​മി​​​ല്ലാ​​​തെ നെ​​​ല്ലി​​​ന്‍റെ വി​​​ല ക​​​ർ​​​ഷ​​​ക​​​ന് ന​​​ൽ​​​കും. ജി​​​ല്ലാ, താ​​​ലൂ​​​ക്ക് ത​​​ല​​​ത്തി​​​ൽ, സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളു​​​ടെ​​​യും പാ​​​ട​​​ശേ​​​ഖ​​​ര സ​​​മി​​​തി​​​ക​​​ളു​​​ടെ​​​യും ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും ഓ​​​ഹ​​​രി പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ൽ നോ​​​ഡ​​​ൽ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം രൂ​​​പീ​​​ക​​​രി​​​ക്കും.

സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ വ​​​ഴി അ​​​താ​​​ത് പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ നെ​​​ല്ല് സം​​​ഭ​​​രി​​​ക്കും. നോ​​​ഡ​​​ൽ സം​​​ഘ​​​ങ്ങ​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള മി​​​ല്ലു​​​ക​​​ളി​​​ലോ, വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ക്കു​​​ന്ന മി​​​ല്ലു​​​ക​​​ളി​​​ലോ, സ്വ​​​കാ​​​ര്യ മി​​​ല്ലു​​​ക​​​ൾ വ​​​ഴി​​​യോ നെ​​​ല്ല് സം​​​സ്ക​​​ര​​​ണം ന​​​ട​​​ത്തും. നി​​​ശ്ച​​​യി​​​ച്ച ഔ​​​ട്ട്-​​​ടേ​​​ണ്‍ റേ​​​ഷ്യോ പ്ര​​​കാ​​​രം നെ​​​ല്ല് സം​​​സ്ക​​​രി​​​ച്ച് പൊ​​​തു​​​വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കും. നി​​​ല​​​വി​​​ൽ സ്വ​​​കാ​​​ര്യ മി​​​ല്ലു​​​ക​​​ൾ​​​ക്ക് ല​​​ഭ്യ​​​മാ​​​കു​​​ന്ന പൊ​​​ടി​​​യ​​​രി, ഉ​​​മി, ത​​​വി​​​ട് തു​​​ട​​​ങ്ങി​​​യ​​​വ​​​യും പ്രോ​​​സ​​​സിം​​​ഗ് ചാ​​​ർ​​​ജും നോ​​​ഡ​​​ൽ സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭി​​​ക്കും. നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ നോ​​​ഡ​​​ൽ ഏ​​​ജ​​​ൻ​​​സി സ​​​പ്ലൈ​​​കോ ആ​​​യി​​​രി​​​ക്കും.

മി​​​ച്ച ഫ​​​ണ്ടി​​​ന്‍റെ അ​​​പ​​​ര്യാ​​​പ്ത​​​ത മൂ​​​ലം നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​ത്തി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങാ​​​ൻ ക​​​ഴി​​​യാ​​​ത്ത സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ​​​ക്കാ​​​യി കേ​​​ര​​​ള ബാ​​​ങ്കി​​​ന്‍റെ പ്ര​​​ത്യേ​​​ക സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യ വാ​​​യ്പാ പ​​​ദ്ധ​​​തി രൂ​​​പീ​​​ക​​​രി​​​ക്കും. നോ​​​ഡ​​​ൽ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന മൂ​​​ല​​​ധ​​​ന വാ​​​യ്പ കേ​​​ര​​​ള ബാ​​​ങ്ക് വ​​​ഴി ന​​​ൽ​​​കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.

പ​​​ദ്ധ​​​തി​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പി​​​ന് സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പ്, ഭ​​​ക്ഷ്യ പൊ​​​തു​​​വി​​​ത​​​ര​​​ണ വ​​​കു​​​പ്പ്, കൃ​​​ഷി വ​​​കു​​​പ്പ് എ​​​ന്നി​​​വ​​​യും പാ​​​ട​​​ശേ​​​ഖ​​​ര​​​സ​​​മി​​​തി​​​ക​​​ൾ, നെ​​​ല്ല് ക​​​ർ​​​ഷ​​​ക പ്ര​​​തി​​​നി​​​ധി, കേ​​​ര​​​ള ബാ​​​ങ്ക്, നോ​​​ഡ​​​ൽ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​രു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ജി​​​ല്ലാ​​​ത​​​ല ഏ​​​കോ​​​പ​​​ന സ​​​മി​​​തി ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ രൂ​​​പീ​​​ക​​​രി​​​ക്കും. നെ​​​ല്ല് സം​​​ഭ​​​ര​​​ണം, തു​​​ക വി​​​ത​​​ര​​​ണം എ​​​ന്നി​​​വ​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ന് ഡി​​​ജി​​​റ്റ​​​ൽ പോ​​​ർ​​​ട്ട​​​ൽ സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തും.

സം​​​ഭ​​​ര​​​ണ സ​​​മ​​​യ​​​ത്തു​​​ത​​​ന്നെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് നെ​​​ല്ലി​​​ന്‍റെ തു​​​ക ല​​​ഭ്യ​​​മാ​​​കും. നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​ത്തി​​​ലെ കാ​​​ല​​​താ​​​മ​​​സം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ഉ​​​ത്പ​​​ന്നം ന​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കും. ഭാ​​​വി​​​യി​​​ൽ സ​​​ഹ​​​ക​​​ര​​​ണ ബ്രാ​​​ൻ​​​ഡിം​​​ഗി​​​ലൂ​​​ടെ വി​​​ല​​​സ്ഥി​​​ര​​​ത​​​യും മൂ​​​ല്യ​​​വ​​​ർ​​​ധ​​​ന​​​വും ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

മ​​​ന്ത്രി​​​മാ​​​രാ​​​യ കെ.എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ, വി.എ​​​ൻ വാ​​​സ​​​വ​​​ൻ, ജി.ആ​​​ർ. അ​​​നി​​​ൽ, പി. ​​​പ്ര​​​സാ​​​ദ്, കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, എം.ബി. രാ​​​ജേ​​​ഷ്, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​എ. ജ​​​യ​​​തി​​​ല​​​ക്, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ചീ​​​ഫ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​കെ.എം. ​​​ഏ​​​ബ്ര​​​ഹാം തു​​​ട​​​ങ്ങി​​​യ​​​വ​​​ർ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up