തൃശൂർ: വൺ മില്യൻ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026 എന്ന പദ്ധതിയോടനുബന്ധിച്ച് കുട്ടികളിൽ കൃഷി എന്ന ലക്ഷ്യബോധം വളർത്തുന്നതിനായി ഹോളിഫാമിലി വിദ്യാലയത്തിൽ ഓണത്തോടനുബന്ധിച്ച് ചെണ്ടുമല്ലികൃഷിക്ക് തുടക്കം കുറിച്ചു.
രാജൻ ജെ. പല്ലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ സുബി സുരേഷ്, പ്രധാനാധ്യാപിക സിസ്റ്റർ ഗ്ലോറി, അലീന എന്നിവർ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഷൂട്ടൗട്ടും ഉണ്ടായിരുന്നു.