Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Counterfeit Currency Distribution

Kottayam

ക​ള്ള​നോ​ട്ട് വി​ത​ര​ണം പ്ര​തി പി​ടി​യി​ൽ

വൈ​ക്കം: ക​ള്ള​നോ​ട്ട് വി​ത​ര​ണം ചെ​യ്ത കേ​സി​ൽ പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യെ വൈ​ക്കം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം പ​ത്ത​നാ​പു​രം ആ​റാ​ക്കു​ഴി പു​ത്ത​ൻ​വീ​ട്ടി​ൽ അ​ബ്ദു​ൽ റ​ഷീ​ദി(63) നെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ കോ​ട്ട​യം ഇ​ല്ലി​ക്ക​ൽ ഭാ​ഗ​ത്തെ വേ​ളൂ​രി​ൽ​നി​ന്ന് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ള്ള​നോ​ട്ട് വി​ത​ര​ണം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​ക്കം പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ൽ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. വൈ​ക്കം ടൗ​ണി​ലും ത​ല​യാ​ഴ​ത്തു​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ ക​ട​ക​ളി​ലെ​ത്തി നൂ​റു രൂ​പ​യി​ൽ താ​ഴെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി നാ​ല് വ്യാ​ജ 500 രൂ​പാ നോ​ട്ടു​ക​ൾ ന​ൽ​കി വ്യാ​പാ​രി​ക​ളെ ഇ​യാ​ൾ ക​ബ​ളി​പ്പി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.

പ്ര​തി താ​മ​സി​ച്ചി​രു​ന്ന സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 37 വ്യാ​ജ 500 രൂ​പാ നോ​ട്ടു​ക​ൾ, ഭാ​ഗി​ക​മാ​യി മാ​ത്രം അ​ച്ച​ടി​ച്ച ഏ​ഴ് 500 രൂ​പാ നോ​ട്ടു​ക​ൾ, വ്യാ​ജ നോ​ട്ടു​ക​ൾ ന​ൽ​കി പ​ക​രം കൈ​പ്പ​റ്റി​യ നോ​ട്ടു​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. കൂ​ടാ​തെ വ്യാ​ജ ക​റ​ൻ​സി നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ലാ​പ്ടോ​പ്പ്, പ്രി​ന്‍റ​ർ, ലാ​മി​നേ​റ്റ​ർ, പേ​പ്പ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്തു.
പ്ര​തി​ക്കെ​തി​രേ കു​റു​പ്പം​പ​ടി, കി​ളി​മാ​നൂ​ർ, നാ​ടു​ക​ൽ, പാ​ല​ക്കാ​ട്, ച​ട​യ​മം​ഗ​ലം, കു​ണ്ട​റ, അ​ഞ്ചാ​ലും​മൂ​ട്, തൃ​ശൂ​ർ ഈ​സ്റ്റ്, നെ​യ്യാ​റ്റി​ൻ​ക​ര തു​ട​ങ്ങി​യ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന​മാ​യ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​താ​യും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം.​സാ​ബു മാ​ത്യു​വി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ വൈ​ക്കം ഡി​വൈ​എ​സ്പി. കെ. ​എ​ൻ. രാ​ജേ​ഷി​ന്‍റെ​യും വൈ​ക്കം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ര​ജ​ൻ​കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. വൈ​ക്കം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ കെ.​വി. വൈ​ശാ​ഖ്, എ​സ്ഐ വി.​എം. ജ​യ്മോ​ൻ, എ​എ​സ്ഐ റ​ഫീ​ക്ക്, സി​പി​ഒ​മാ​രാ​യ ശ​ര​ത് ലാ​ൽ, റി​മ്മോ​ൻ, ലി​ഖി​ത എ​ന്നി​വ​രും സ്പെ​ഷ്യ​ൽ ഷാ​ഡോ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സു​മ​ൻ, അ​ജ്മ​ൽ, സാം, ​അ​നീ​ഷ് എ​ന്നി​വ​രും ഉ​ൾ​പ്പെ​ട്ട പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Latest News

Corehub Up