പയ്യന്നൂര്‍: പയ്യന്നൂരിലെ കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനം കേരള ചീഫ് ജസ്റ്റീസ് സൗമന്സെന് നിര്‍വഹിച്ചു. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് അധ്യക്ഷത വഹിച്ചു. ജസ്റ്റീസ് എ. ബദറുദ്ദീന്‍, ജസ്റ്റീസ് പി.എം. മനോജ് എന്നിവര്‍ പങ്കെടുത്തു.
ജില്ലാ സെഷന്‍സ് ജഡ്ജ് കെ.ടി. നിസാര്‍ അഹമ്മദ്, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ജി. ഗോപകുമാര്‍, തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബി. കരുണാകരന്, പയ്യന്നൂര്‍ സബ് ജഡ്ജ് എ. അള്ഷാരി, പയ്യന്നൂര്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ് വി.കെ. രവീന്ദ്രന്, മുന്‍ പ്രസിഡന്റ് അഡ്വ. കെ. വിജയകുമാര്‍, പയ്യന്നൂര്‍ സബ് കോടതി ശിരസ്ദാര്‍ എം. സന്തോഷ് കുമാര്‍, ബാര്‍ അസോസിയേഷന് സെക്രട്ടറി എം.വി. വിനോദ്, മുന്‍ സെക്രട്ടറി അഡ്വ. കെ. പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.
മജിസ്ട്രേറ്റ് കോടതിയും മുനിസിപ്പല്‍ കോടതിയും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങള്‍ കാലഹരണപ്പെട്ടതിനെ തുടര്‍ന്നാണ് മജിസ്ട്രേറ്റ് കോടതി, വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍, മുന്‍സിഫ് കോടതി, ജില്ലാ നിലവാരത്തിലുള്ള സ്പെഷല്‍ കോടതി, റെക്കോര്‍ഡ് റൂം, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയുള്‍പ്പെടുന്ന അഞ്ച് നിലകളിലായുള്ള കോടതി സമുച്ചയം നിര്‍മിക്കാന്‍ പദ്ധതിയിട്ടത്.
നിലവിലുള്ള സബ്കോടതി കെട്ടിടത്തിലെ പരിമിതമായ സൗകര്യങ്ങളിലുള്ള കോടതികളുടെ പ്രവര്‍ത്തനം ബുദ്ധിമുട്ടായതിനെ തുടര്‍ന്നാണ് പുതിയ കെട്ടിടത്തിലെ പൂര്‍ത്തീകരിച്ച സൗകര്യങ്ങളുപയോഗപ്പെടുത്തി കോടതികളുടെ പ്രവര്‍ത്തനമാരംഭിക്കുന്നത്.