പൊൻകുന്നം: കാഞ്ഞിരപ്പള്ളി കോടതി സമുച്ചയം രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ടി.ആര്. രവി നിര്‍വഹിച്ചു. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു. ജസ്റ്റീസ് എസ്. മനു മുഖ്യപ്രഭാഷണം നടത്തി.
150 വർഷം മുന്‍പ് സ്ഥാപിച്ച കോടതിയുടെ പുതിയ കെട്ടിടത്തിന്റെ രണ്ടാംഘട്ട നവീകരണം പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനമാണ് നടത്തിയത്. കെട്ടിടത്തിന്റെ ആദ്യഘട്ട നിര്‍മാണം 2013ല്‍ പൂര്‍ത്തിയാക്കിയിരുന്നു.
Tags : nattu vishesham Kanjirapally Court Complex