Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Covered Tipper

Kottayam

ക​വേ​ർ​ഡ് ടി​പ്പ​റി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ്

വൈ​ക്കം: ന​ഗ​ര​സ​ഭ​യ്ക്ക് കേ​ര​ള ഖ​ര മാ​ലി​ന്യ പ​രി​പാ​ല​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നാ​യി ല​ഭി​ച്ച ക​വേ​ർ​ഡ് ടി​പ്പ​റി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ​സ​ലാം റാ​വു​ത്ത​ർ നി​ർ​വ​ഹി​ച്ചു. ഇ​ന്ന് മു​ത​ൽ വൈ​ക്കം ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നാ​യി വാ​ഹ​നം ഉ​പ​യോ​ഗി​ക്കും.

എ​യ​ർ ടൈ​റ്റ് ഡോ​ർ ആ​യ​തി​നാ​ൽ വ​ണ്ടി​ക്ക് ഉ​ള്ളി​ലു​ള്ള മാ​ലി​ന്യ​ങ്ങ​ളു​ടെ ദു​ർ​ഗ​ന്ധം മ​റ്റു​ള്ള​വ​ർ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ക​യി​ല്ല. ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സോ​ണി​സ​ണ്ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വൈ​ക്കം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സൗ​ദാ​മി​നി അ​ഭി​ലാ​ഷ്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ആ​ർ.​ര​ഞ്ജി​ത്ത്നാ​യ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ ഗീ​ത​പു​രു​ഷ​ൻ, ഡി.​ര​ഞ്ജി​ത്ത്കു​മാ​ർ, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ വൈ.​ജെ.​സു​നി​മോ​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Latest News

Corehub Up