ഫ്ലാഗ് ഓഫ് നഗരസഭാ ചെയർമാൻ അബ്ദുൽസലാം റാവുത്തർ നിർവഹിക്കുന്നു.
വൈക്കം: നഗരസഭയ്ക്ക് കേരള ഖര മാലിന്യ പരിപാലന പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ ശേഖരണത്തിനായി ലഭിച്ച കവേർഡ് ടിപ്പറിന്റെ ഫ്ലാഗ് ഓഫ് നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തർ നിർവഹിച്ചു. ഇന്ന് മുതൽ വൈക്കം നഗരസഭ പരിധിയിലുള്ള വിവിധ പ്രദേശങ്ങളിൽ മാലിന്യ ശേഖരണത്തിനായി വാഹനം ഉപയോഗിക്കും.
എയർ ടൈറ്റ് ഡോർ ആയതിനാൽ വണ്ടിക്ക് ഉള്ളിലുള്ള മാലിന്യങ്ങളുടെ ദുർഗന്ധം മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയില്ല. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോണിസണ്ണിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈക്കം നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, നഗരസഭ സെക്രട്ടറി ആർ.രഞ്ജിത്ത്നായ, നഗരസഭ കൗൺസിലർമാരായ ഗീതപുരുഷൻ, ഡി.രഞ്ജിത്ത്കുമാർ, ക്ലീൻ സിറ്റി മാനേജർ വൈ.ജെ.സുനിമോൾ തുടങ്ങിയവർ സംബന്ധിച്ചു.