Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cow Eventually Died

Kannur

ദ​യാ​വ​ധ ഉ​ത്ത​ര​വി​ന് 19 മ​ണി​ക്കൂ​ർ കാ​ത്തി​രി​പ്പ്; ഒ​ടു​വി​ൽ പ​ശു ച​ത്തു

ഇ​രി​ട്ടി: പേ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളോ​ടെ അ​ക്ര​മാ​സ​ക്ത​മാ​യ പ​ശു​വി​നെ ദ​യാ​വ​ധ​ത്തി​ന് വി​ധേ​യ​മാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വി​നാ​യി കാ​ത്തി​രു​ന്ന​ത് 19 മ​ണി​ക്കൂ​ർ. ഉ​ത്ത​ര​വ് ല​ഭി​ച്ച​പ്പോ​ഴേ​ക്കും പ​ശു സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലെ വ​ള്ളി​യാ​ട് മേ​ഖ​ല​യി​ലാ​ണ് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ കാ​ല​താ​മ​സം നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്. വ​ള്ളി​യാ​ട്ടെ വാ​ഴ​ക്കാ​ത്ത് ഹൗ​സി​ൽ ച​ന്ദ്ര​ന്‍റെ പ​ശു​വി​നാ​ണ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ പേ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​ത്. ഉ​ട​മ​യ്ക്കും വ​ഴി​യി​ലൂ​ടെ പോ​യ യു​വാ​വി​നും വ​യ​ലി​ൽ തീ​റ്റ​യെ​ടു​ക്കു​ക​യാ​യി​രു​ന്ന പോ​ത്തി​നും നേ​രേ പ​ശു പാ​ഞ്ഞ​ടു​ത്തു. തു​ട​ർ​ന്ന് പ​ശു​വി​നെ ഉ​റ​പ്പു​ള്ള ക​യ​റു​പ​യോ​ഗി​ച്ച് വ​യ​ലി​ൽ ത​ള​യ്ക്കു​ക​യാ​യി​രു​ന്നു.

വാ​യി​ൽ​നി​ന്ന് അ​മി​ത​മാ​യി ഉ​മി​നീ​ർ ഒ​ഴു​കു​ന്ന​തും അ​സാ​ധാ​ര​ണ​മാ​യ ക​ര​ച്ചി​ലും അ​ക്ര​മാ​സ​ക്ത​മാ​യ പെ​രു​മാ​റ്റ​വും ക​ണ​ക്കി​ലെ​ടു​ത്ത് പേ​വി​ഷ​ബാ​ധ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. രാ​ത്രി ഏ​ഴോ​ടെ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും പ​ശു​വി​ന്‍റെ അ​ക്ര​മ​സ്വ​ഭാ​വം കാ​ര​ണം അ​ടു​ത്തേ​ക്ക് എ​ത്താ​നാ​യി​ല്ല. വ്യാ​ഴാ​ഴ്ച രാ​വി​ലെ ത​ഹ​സി​ൽ​ദാ​ർ എ​ൻ. സീ​മ​യു​ടെ​യും വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ശു​വി​നെ വെ​ടി​വ​യ്ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി​ക്കാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ സ​മീ​പി​ച്ചു. മ​ന്ത്രി സ​ണ്ണി ജോ​സ​ഫും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ ദ​യാ​വ​ധ ഉ​ത്ത​ര​വ് ല​ഭി​ച്ച​ത്. എ​ന്നാ​ൽ ഉ​ത്ത​ര​വി​ൽ വെ​ടി​വ​യ്ക്കാ​നു​ള്ള നി​ർ​ദേ​ശ​മി​ല്ലെ​ന്നും ദ​യാ​വ​ധം മാ​ത്ര​മാ​ണ് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​തെ​ന്നും വെ​റ്റ​റി​ന​റി ഡോ​ക്ട​ർ നി​ല​പാ​ടെ​ടു​ത്ത​ത് സ്ഥ​ല​ത്ത് ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി. ഇ​തി​നി​ടെ വ​നം​വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​യ​ക്കു​വെ​ടി​വ​ച്ച് പ​ശു​വി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ന്നു. പൊ​ലി​സ്, അ​ഗ്നി​ര​ക്ഷാ​സേ​ന, വ​നം​വ​കു​പ്പ് സം​ഘ​ങ്ങ​ൾ ന​ട​പ​ടി​ക​ൾ​ക്കാ​യി ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ പ​ശു കു​ഴ​ഞ്ഞു​വീ​ണ് ച​ത്തു.

19 മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ പ​ശു ച​ത്ത​തോ​ടെ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ കാ​ല​താ​മ​സ​ത്തി​നെ​തി​രേ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു. പ​ശു​വി​ന്‍റെ സം​സ്കാ​ര​വും പോ​സ്റ്റ്മോ​ർ​ട്ട​വും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തു​മെ​ന്ന് ഉ​റ​പ്പ് ല​ഭി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങി. പി​ന്നീ​ട് പൊ​ലി​സി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഇ​ട​പെ​ട​ലി​ലാ​ണ് തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഒ​രു മാ​സ​ത്തി​നി​ടെ പേ​വി​ഷ​ബാ​ധ​യേ​റ്റ് ചാ​കു​ന്ന ര​ണ്ടാ​മ​ത്തെ പ​ശു​വാ​ണി​ത്.


ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി. ​വി​നോ​ദ് കു​മാ​ർ, വാ​ർ​ഡ് അം​ഗം ബി. ​അ​മൃ​ത, കൗ​ൺ​സി​ല​ർ​മാ​ർ, വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ കെ.​ജി. ദി​ലീ​പ് , കെ.​വി. സ​ക്കീ​ർ ഹു​സൈ​ൻ, മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​പി. അ​ശോ​ക​ൻ , ഡി​സി​സി സെ​ക്ര​ട്ട​റി പി.​കെ. ജ​നാ​ർ​ദ​ന​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Latest News

Corehub Up