തിരുവനന്തപുരം : സിപിഎം നേതൃയോഗങ്ങൾ ഇന്ന് ആംഭിക്കും. ഇന്നും നാളെയും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റും ഏഴ്, എട്ട് തീയതികളിൽ സിപിഎം സംസ്ഥാന സമിതിയും ചേരും. നാല്, അഞ്ച് തീയതികളിൽ സിപിഎം പോളിറ്റ് ബ്യൂറോ യോഗവും ചേരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയും മറ്റു സംഘടനാ വിഷയങ്ങളും ചർച്ച ചെയ്യാനായി കോഴിക്കോട് പ്രത്യേക സംസ്ഥാന കമ്മിറ്റി ചേരുകയാണ്.
ഈ മാസം 13 മുതൽ 15 വരെയാണു യോഗം.പ്രത്യേക സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളും അനുബന്ധ നടപടികളെ സംബന്ധിച്ചും ആലോചിക്കാനാണു സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ചേരുന്നത്. തെരഞ്ഞെടുപ്പു തോൽവിയുമായി ബന്ധപ്പെട്ടു പാർട്ടി കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ മറികടന്നുകൊണ്ടുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിലപാടും പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ടു സിപിഐയുമായുള്ള തർക്കവും മറ്റു വിവാദങ്ങളുമാണു പ്രത്യേക സംസ്ഥാന കമ്മിറ്റിയിലെ പ്രധാന അജൻഡ.