Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cpm Palakkad

സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​ത്തി​നെ​തി​രേ ഒ​ളി​യ​ന്പു​മാ​യി പി.​കെ. ശ​ശി

പാ​​​ല​​​ക്കാ​​​ട്: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ ത​​​കൃ​​​തി​​​യാ​​​യി ന​​​ട​​​ക്ക​​​വേ സി​​​പി​​​എം പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രേ ഒ​​​ളി​​​യ​​​ന്പു​​​മാ​​​യി മു​​​ൻ എം​​​എ​​​ൽ​​​എ​​​യും കെ​​​ടി​​​ഡി​​​സി ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ പി.​​​കെ. ശ​​​ശി. സ്പി​​​രി​​​റ്റും ക​​​ള്ളും കൂ​​​ടി​​​ച്ചേ​​​രു​​​ന്പോ​​​ഴു​​​ള്ള ര​​​സ​​​ത​​​ന്ത്രം​​​ മാ​​​ത്രം അ​​​റി​​​യു​​​ന്ന​​​വ​​​ർ​​​ക്ക് ക​​​മ്യൂ​​​ണി​​​സ്റ്റ് സ്പി​​​രി​​​റ്റി​​​ന്‍റെ ര​​​സ​​​ത​​​ന്ത്രം അ​​​റി​​​യി​​​ല്ലെ​​​ന്ന് ശ​​​ശി ഫേ​​​സ്ബു​​​ക്കി​​​ൽ കു​​​റി​​​ച്ചു.

ല​​​ണ്ട​​​നി​​​ലെ മാ​​​ർ​​​ക്സി​​​ന്‍റെ ശ​​​വ​​​കു​​​ടീ​​​ര​​​ത്തി​​​നു സ​​​മീ​​​പ​​​ത്തു നി​​​ൽ​​​ക്കു​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ അ​​​ടി​​​യി​​​ലാ​​​ണ് പി.​​​കെ. ശ​​​ശി​​​യു​​​ടെ കു​​​റി​​​പ്പ്. “മാ​​​ർ​​​ക്സും മാ​​​ർ​​​ക്സി​​​സ​​​വും അ​​​ജ​​​യ്യ​​​വും അ​​​മ​​​ര​​​വും നി​​​ത്യ​​​വ​​​സ​​​ന്ത​​​വു​​​മാ​​​ണ്. എ​​​ന്നാ​​​ൽ സ്പി​​​രി​​​റ്റും ക​​​ള്ളും കൂ​​​ടി​​​ച്ചേ​​​രു​​​ന്പോ​​​ഴ​​​ത്തെ ര​​​സ​​​ത​​​ന്ത്രം​​​ മാ​​​ത്രം അ​​​റി​​​യു​​​ന്ന​​​വ​​​ർ​​​ക്ക് ക​​​മ്യൂ​​​ണി​​​സ്റ്റ് സ്പി​​​രി​​​റ്റി​​​ന്‍റെ ര​​​സ​​​ത​​​ന്ത്രം മ​​​ന​​​സി​​​ലാ​​​വി​​​ല്ല’’ - പോ​​​സ്റ്റി​​​ൽ പ​​​റ​​​യു​​​ന്നു.

ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ന്പ് പാ​​​ല​​​ക്കാ​​​ട് മീ​​​നാ​​​ക്ഷി​​​പു​​​ര​​​ത്ത് സ്പി​​​രി​​​റ്റ് ശേ​​​ഖ​​​രം പി​​​ടി​​​ച്ച കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ലോ​​​ക്ക​​​ൽ ക​​​മ്മി​​​റ്റി സെ​​​ക്ര​​​ട്ട​​​റി​​​ക്കു ജി​​​ല്ലാ നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് ആ​​​രോ​​​പ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു ശ​​​ശി​​​യു​​​ടെ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റ്. സാ​​​ന്പ​​​ത്തി​​​ക ആ​​​രോ​​​പ​​​ണ​​​ത്തെ​​​ത്തുട​​​ർ​​​ന്ന് ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യി​​​ൽ​​​നി​​​ന്നു ബ്രാ​​​ഞ്ചി​​​ലേ​​​ക്കു ത​​​രം​​​താ​​​ഴ്ത്ത​​​പ്പെ​​​ട്ട പി.​​​കെ. ശ​​​ശി ഏ​​​റെ​​​നാ​​​ളാ​​​യി നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ഇ​​​ട​​​ഞ്ഞു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​ത്ത​​​രം പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​കൊ​​​ണ്ടാ​​​ണ് പി.​​​കെ. ശ​​​ശി ബ്രാ​​​ഞ്ചി​​​ൽ​​​ത​​​ന്നെ ഇ​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് സി​​​പി​​​എം പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി ഇ.​​​എ​​​ൻ. സു​​​രേ​​​ഷ് ബാ​​​ബു തി​​​രി​​​ച്ച​​​ടി​​​ച്ചു.

Latest News

Corehub Up