ഇ.എൻ.സുരേഷ് ബാബു.
പാലക്കാട്: ലൈംഗികാതിക്രമ പരാതിയിൽ സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെതിരായ പാർട്ടി അന്വേഷണം അന്തിമഘട്ടത്തിൽ. പരാതിക്കാരിയുടെ മൊഴിയെടുപ്പ് ഉൾപ്പെടെയുള്ള പ്രധാന നടപടികൾ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ ആഭ്യന്തര പരാതി പരിഹാര സമിതി പൂർത്തിയാക്കിയതായാണ് സൂചന.
അഭിഭാഷക കൂടിയായ വനിതാ നേതാവാണ് സുരേഷ് ബാബുവിനെതിരെ പരാതി നൽകിയിരിക്കുന്നത്. പരാതിക്ക് ആധാരമായി ശക്തമായ ഡിജിറ്റൽ തെളിവുകളും യുവതി സമർപ്പിച്ചതായാണ് റിപ്പോർട്ടുകൾ. നേരത്തെ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നിൽ യുവതി നൽകിയ പരാതിയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
എന്നാൽ ഇക്കാര്യം പാർട്ടിയോ ജില്ലാ നേതൃത്വമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഐസിസി തയാറാക്കുന്ന അന്വേഷണ റിപ്പോർട്ടിന്റെയും ശിപാർശകളുടെയും അടിസ്ഥാനത്തിലാകും പാർട്ടി തുടർ നടപടികൾ സ്വീകരിക്കുക.
Tags : CPM Investigation E.N.SureshBabu Cpm Palakkad KeralaPolitics CPMInvestigation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash