ട്രെന്റ് ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് 160 റണ്‍സ് ജയം. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന്യൂസിലൻഡ് സ്വന്തമാക്കി. 373 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 212 റൺസ് എടുക്കാനെ കഴിഞ്ഞൊള്ളൂ.
സ്കോർ: ന്യൂസിലൻഡ് 438, 288/9 ഇംഗ്ലണ്ട് 354, 212. ആദ്യ ഇന്നിംഗ്സിൽ ന്യൂസിലൻഡ് 438 റൺസും രണ്ടാം ഇന്നിംഗ്സിൽ ഒമ്പതു വിക്കറ്റിന് 288 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയുമായിരുന്നു. ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സുകൾ 354, 212 റൺസുകളിൽ അവസാനിച്ചു. അതേസമയം ഇംഗ്ലീഷ് ഇതിഹാസ താരം ബെൻ സ്റ്റോക്സിന്റെ അന്താരാഷ്ട്ര കരിയറിലെ വിടവാങ്ങൽ മത്സരം കൂടിയായിരുന്നു ഇത്.
പരമ്പരയ്ക്കിടെ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച സ്റ്റോക്സിന് തോൽവിയോടെ മടങ്ങേണ്ടി വന്നത് ഇംഗ്ലീഷ് ആരാധകർക്ക് നിരാശയായി. സ്വന്തം മണ്ണിൽ 30 റൺസ് നേടി പുറത്തായ സ്റ്റോക്സിന് ട്രെന്റ് ബ്രിഡ്ജിലെ കാണികൾ എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് യാത്രയയപ്പ് നൽകിയത്.