പേരൂര്‍ക്കട: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ പ്രകാരം നാടുകടത്തി. പേട്ട ചായക്കുടി ലെയിന്‍ ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിനു സമീപം സിആര്‍എ 310 ജബാബ് ഹൗസില്‍ വേലായുധന് സന്തോഷ് എന്നുവിളിക്കുന്ന സന്തോഷ് കുമാറിനെ (42) യാണ് നാടുകടത്തിയത്. നിരന്തരമായി കുറ്റകൃത്യങ്ങളില്‍ ഏര്പ്പെട്ടുവന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സന്തോഷ് മുമ്പും കരുതല്‍ തടങ്കല്‍, നാടുകടത്തല്‍ ശിക്ഷകള്‍ക്കു വിധേയനായിട്ടുള്ളയാളാണ്. തിരുവനന്തപുരം നഗരപരിധിയില്‍ വഞ്ചിയൂര്‍, ഫോര്‍ട്ട് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരേ 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദേഹോപദ്രവം, കൊലപാതക ശ്രമം, ആക്രമണം എന്നീ കേസുകള്‍ ഇതില്‍ ഉള്‍പ്പെടും. 2026 ഡിസംബര്‍ അഞ്ചുവരെയാണ് തിരുവനന്തപുരം നഗരത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സന്തോഷ്കുമാറിനെ വിലക്കിയിട്ടുള്ളത്.