Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Criticize NSS

എന്‍എസ്എസിനെ വിമര്‍ശിക്കുന്നവരെ സമുദായാംഗങ്ങള്‍ തിരിച്ചറിയണം: ജി.സുകുമാരന്‍നായര്‍

ച​ങ്ങ​നാ​ശേ​രി: നാ​യ​ര്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി​യു​ടെ പ്ര​വ​ര്‍ത്ത​ന​ത്തെ​ക്കു​റി​ച്ചോ അ​തി​ന്‍റെ നി​ല​പാ​ടു​ക​ളെ കു​റി​ച്ചോ അ​റി​യാ​തെ വി​മ​ര്‍ശ​ന​മു​യ​ര്‍ത്തു​ന്ന​വ​രെ സ​മു​ദാ​യാം​ഗ​ങ്ങ​ള്‍ തി​രി​ച്ച​റി​യ​ണ​മെ​ന്ന് എ​ന്‍എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​ സു​കു​മാ​ര​ന്‍നാ​യ​ര്‍.

പെ​രു​ന്ന മ​ന്നംസ​മാ​ധി​മ​ണ്ഡ​പ​ത്തി​ല്‍ ന​ട​ന്ന മ​ന്നംസ​മാ​ധി​ദി​നാ​ച​ര​ണ ച​ട​ങ്ങി​ല്‍ സ​ന്ദേ​ശം ന​ല്‍കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ന്‍റ് ഡോ.​എം.​ ശ​ശി​കു​മാ​ര്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സെ​ക്ര​ട്ട​റി ഹ​രി​കു​മാ​ര്‍ കോ​യി​ക്ക​ല്‍, ട്ര​ഷ​റ​ര്‍ അ​ഡ്വ.​എ​ന്‍.​വി.​ അ​യ്യ​പ്പ​ന്‍പി​ള്ള, നാ​യ​ക​സ​ഭാം​ഗം കെ.​പി.​ നാ​രാ​യ​ണ​പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

എം​പി​മാ​രാ​യ കെ. ​ഫ്രാ​ന്‍സി​സ് ജോ​ര്‍ജ്, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, എം​എ​ല്‍എ​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ജോ​ബ് മൈ​ക്കി​ള്‍, ഡോ.​എ​ന്‍.​ ജ​യ​രാ​ജ്, മോ​ന്‍സ് ജോ​സ​ഫ്, മു​ന്‍ എം​എ​ല്‍എ മാ​രാ​യ പി.​സി.​ ജോ​ര്‍ജ്, ജോ​സ​ഫ് എം.​പു​തു​ശേ​രി തു​ട​ങ്ങി​യ​വ​ര്‍ സ​മാ​ധി​മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍ച്ച​ന ന​ട​ത്തി.

Latest News

Corehub Up