ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനത്തെക്കുറിച്ചോ അതിന്റെ നിലപാടുകളെ കുറിച്ചോ അറിയാതെ വിമര്ശനമുയര്ത്തുന്നവരെ സമുദായാംഗങ്ങള്‍ തിരിച്ചറിയണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍.
പെരുന്ന മന്നംസമാധിമണ്ഡപത്തില്‍ നടന്ന മന്നംസമാധിദിനാചരണ ചടങ്ങില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഡോ.എം. ശശികുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍, ട്രഷറര്‍ അഡ്വ.എന്‍.വി. അയ്യപ്പന്‍പിള്ള, നായകസഭാംഗം കെ.പി. നാരായണപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
എംപിമാരായ കെ. ഫ്രാന്‍സിസ് ജോര്‍ജ്, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ജോബ് മൈക്കിള്‍, ഡോ.എന്‍. ജയരാജ്, മോന്‍സ് ജോസഫ്, മുന്‍ എംഎല്‍എ മാരായ പി.സി. ജോര്‍ജ്, ജോസഫ് എം.പുതുശേരി തുടങ്ങിയവര്‍ സമാധിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
Tags : G. Sukumaran Nair criticize NSS Community members NSS General Secretary