Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Croatia

പ​ക​രം വീ​ട്ടി ബ്ര​സീ​ൽ: സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ക്രൊ​യേ​ഷ്യ​യെ ത​ക​ർ​ത്തു

ഫ്ളോ​റി​ഡ: ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ പ​രാ​ജ​യ​ത്തി​ന് ക്രൊ​യേ​ഷ്യ​യോ​ട് പ​ക​രം വീ​ട്ടി ബ്ര​സീ​ൽ. ചൊ​വ്വാ​ഴ്ച ന​ട​ന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ബ്ര​സീ​ൽ വി​ജ​യി​ച്ച​ത്.

ബ്ര​സീ​ലി​ന് വേ​ണ്ടി ഡാ​നി​ലോ​യും ഇ​ഗോ​ർ തി​യ​ഗോ​യും ഗ​ബ്രി​യേ​ൽ മാ​ർ​ട്ടി​നെ​ല്ലി​യു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡാ​നി​ലോ 45+2-ാം മി​നി​റ്റി​ലും തി​യാ​ഗോ 88-ാം മി​നി​റ്റി​ലും മാ​ർ‌​ട്ടി​നെ​ല്ലി 90+2-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ലോ​വ്രോ മാ​യെ​ർ ആ​ണ് ക്രൊ​യേ​ഷ്യ​യ്ക്ക് വേ​ണ്ടി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. 84-ാം മി​നി​റ്റി​ലാ​ണ് മാ​യെ​ർ ഗോ​ൾ നേ​ടി​യ​ത്.

Latest News

Corehub Up