x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്ക് ക്രൊയേഷ്യയിലേക്കു സ്ഥലംമാറ്റം


Published: March 14, 2026 03:48 AM IST | Updated: March 14, 2026 03:48 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​യും നേ​​​​പ്പാ​​​​ളി​​​​ലെ​​​​യും അ​​​​പ്പൊ​​​​സ്ത​​​​ലി​​​​ക് നു​​​​ൺ​​​​ഷ്യോ (വ​​​​ത്തി​​​​ക്കാ​​​​ൻ സ്ഥാ​​​​ന​​​​പ​​​​തി) ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ലെ​​​​യോ​​​​പോ​​​​ൾ​​​​ദൊ ജി​​​​റെ​​​​ല്ലി​​​​യെ യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​മാ​​​​യ ക്രൊ​​​​യേ​​​​ഷ്യ​​​​യി​​​​ലേ​​​​ക്കു ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ സ്ഥ​​​​ലം മാ​​​​റ്റി. ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു​​​​ള്ള പു​​​​തി​​​​യ അ​​​​പ്പൊ​​​​സ്ത​​​​ലി​​​​ക് നു​​​​ൺ​​​​ഷ്യോ​​​​യെ മാ​​​​ർ​​​​പാ​​​​പ്പ പി​​​​ന്നീ​​​​ട് പ്ര​​​​ഖ്യാ​​​​പി​​​​ക്കും.

2021 മാ​​​​ർ​​​​ച്ച് 13 മു​​​​ത​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​പ്പൊ​​​​സ്ത​​​​ലി​​​​ക് നു​​​​ൺ​​​​ഷ്യോ​​​​യാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു 73കാ​​​​ര​​​​നാ​​​​യ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ജി​​​​റെ​​​​ല്ലി. ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ പ്രെ​​​​ദൊ​​​​രെ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ അ​​​​ദ്ദേ​​​​ഹം 1987ലാ​​​​ണ് വ​​​​ത്തി​​​​ക്കാ​​​​ന്‍റെ ന​​​​യ​​​​ത​​​​ന്ത്ര വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​ത്.

അ​​​​മേ​​​​രി​​​​ക്ക, കാ​​​​മ​​​​റൂ​​​​ൺ, ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ അ​​​​പ്പൊ​​​​സ്ത​​​​ലി​​​​ക് നു​​​​ൺ​​​​ഷ്യേ​​​​ച്ച​​​​റു​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​ശേ​​​​ഷം വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​നു കീ​​​​ഴി​​​​ലെ പൊ​​​​തു​​​​കാ​​​​ര്യ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലും അ​​​​ദ്ദേ​​​​ഹം പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പി​​​​ന്നീ​​​​ട് ഇ​​​​ന്തോ​​​​നേ​​​​ഷ്യ, കി​​​​ഴ​​​​ക്ക​​​​ൻ തി​​​​മോ​​​​ർ, സിം​​​​ഗ​​​​പ്പു​​​​ർ, മ​​​​ലേ​​​​ഷ്യ, ബ്രൂ​​​​ണെ, വി​​​​യ​​​​റ്റ്നാം, ഇ​​​​സ്ര​​​​യേ​​​​ൽ, സൈ​​​​പ്ര​​​​സ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ അ​​​​പ്പൊ​​​​സ്ത​​​​ലി​​​​ക് നു​​​​ൺ​​​​ഷ്യോ​​​​യാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​ണു ഇ​​​​ന്ത്യ​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യി​​​​ലേ​​​​ക്കു മാ​​​​റി​​​​യ​​​​ത്.

Tags : Vatican ambassador India transferred Croatia

Recent News

Corehub Up