കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രോസിക്യൂഷന് ഹാജരാക്കിയ സാക്ഷികളുടെ എതിര് വിസ്താരം എറണാകുളം സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. മൂന്നാം സാക്ഷി അര്‍ജുനെയാണ് ഇന്നലെ പ്രതികളുടെ അഭിഭാഷകൻ ബി. രാമന്‍പിള്ള വിസ്താരിച്ചത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണനാണു കേസ് പരിഗണിക്കുന്നത്. ജി. മോഹന്‍രാജാണ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.
അഭിമന്യുവിനൊപ്പം കുത്തേറ്റയാളാണ് മൂന്നാംസാക്ഷി. സാക്ഷികളുടെ എതിര് വിസ്താരം ഇന്ന് തുടരും. ഏഴു ദൃക്സാക്ഷികളുടെ പ്രഥമ വിസ്താരം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. ഇവരെയാണു പ്രതിഭാഗം എതിര് വിസ്താരം നടത്തുന്നത്. പ്രതികള്‍ ഒരേ തരത്തിലെ വസ്ത്രം ധരിച്ചും മുഖം മൂടിയണിഞ്ഞുമാണ് എത്തിയത്.