റോം: ഇറ്റാലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസ് ടെന്നീസ് കിരീടം ലോക ഒന്നാം നന്പർ താരം യാനിക് സിന്നറിന്. ഫൈനലിൽ നോർവേയുടെ കാസ്പർ റൂഡിനെ 4-6, 4-6 സ്കോറിന് സിന്നർ പരാജയപ്പെടുത്തി. 1976ൽ അഡ്രിയാനോ പനറ്റയ്ക്ക് ശേഷം റോമിൽ കിരീടം ഉയർത്തുന്ന ആദ്യ ഇറ്റാലിയൻ പുരുഷ താരമാണ് സിന്നർ.