Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Culprit

Other Stories

ആ ​ത​ട​വു​കാ​ര​ൻ നി​ങ്ങ​ൾ​ത​ന്നെ!

ക​നേ​ഡി​യ​ൻ എ​ഴു​ത്തു​കാ​ര​നാ​യ വി​ല്യം പി. ​യ​ങ് 2007ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച മ​നോ​ഹ​ര​മാ​യ ഒ​രു നോ​വ​ലാ​ണ് "ദ ​ഷാ​ക്ക്.' പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട് അ​ധി​കം താ​മ​സി​യാ​തെ ബെ​സ്റ്റ് സെ​ല്ല​റാ​യി മാ​റി​യ ഈ ​നോ​വ​ലി​ന്‍റെ ര​ണ്ടു കോ​ടി​യി​ലേ​റെ കോ​പ്പി​ക​ൾ ഇ​തി​ന​കം വി​റ്റ​ഴി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. 2017ൽ ​ഈ നോ​വ​ലി​നെ ആ​ധാ​ര​മാ​ക്കി നി​ർ​മി​ക്ക​പ്പെ​ട്ട സി​നി​മ സാ​മാ​ന്യം ന​ല്ല ജ​ന​പ്രീ​തി നേ​ടി.

ഈ ​നോ​വ​ലി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്രം മാ​ക്ക് എ​ന്ന​റി​യ​പ്പെ​ടു​ന്ന മാ​ക്കെ​ൻ​സി ഫി​ലി​പ്പ് ആ​ണ്. ഭാ​ര്യ​യോ​ടും അ​ഞ്ചു മ​ക്ക​ളോ​ടു​മൊ​പ്പം സ​ന്തോ​ഷ​ക​ര​മാ​യ കു​ടും​ബ​ജീ​വി​ത​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തിന്‍റേ​ത്. ഒ​രു​ദി​വ​സം ത​ന്‍റെ കു​ട്ടി​ക​ളി​ൽ മൂ​ന്നു​പേ​രോ​ടൊ​പ്പം അദ്ദേഹം ഒ​രു ക്യാ​ന്പിം​ഗ് ട്രി​പ്പി​നു പോ​യി. അ​തി​നി​ട​യി​ൽ ര​ണ്ടു കു​ട്ടി​ക​ൾ ഒ​രു ക​ളി​വ​ള്ള​ത്തി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്ന് വ​ള്ളം​മ​റി​ഞ്ഞ് ഒ​രു കു​ട്ടി വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ണു.

അ​ല്പം അ​ക​ലെ​നി​ന്ന് അ​തു കാ​ണാ​നി​ട​യാ​യ മാ​ക്ക് അ​തി​വേ​ഗം ഓ​ടി​യെ​ത്തി മ​ക​നെ ര​ക്ഷി​ച്ചു. ആ​സ​മ​യം അ​യാ​ളു​ടെ ആ​റു​വ​യ​സു​കാ​രി മി​സി എ​ന്ന പൊ​ന്നോ​മ​ന​പ്പു​ത്രി ത​നി​ച്ചാ​യി​പ്പോ​യി. മാ​ക്ക് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴേ​ക്കും ആ​രോ അ​വ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തെ​ത്തു​ട​ർ​ന്ന് കാ​ട്ടി​ൽ ഒ​രു കു​ടി​ൽ ക​ണ്ടെ​ത്തി. ആ ​കു​ടി​ലി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് മി​സി​യു​ടെ ര​ക്തം​പു​ര​ണ്ട വ​സ്ത്ര​മാ​യി​രു​ന്നു. എ​ന്നാ​ൽ ആ ​കു​രു​ന്നി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

"ലി​റ്റി​ൽ ലേ​ഡി കി​ല്ല​ർ' എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന സീ​രി​യ​ൽ കി​ല്ല​റാ​ണ് മി​സി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് എ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. മി​സി​യു​ടെ കൊ​ല​പാ​ത​കം മാ​ക്കി​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​ഗാ​ധ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. മാ​ക്കി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആ ​ദുഃ​ഖം താ​ങ്ങാ​വു​ന്ന​തി​ല​ധി​ക​മാ​യി​രു​ന്നു. ദൈ​വം ഉ​ണ്ടെ​ങ്കി​ൽ ഇ​തെ​ങ്ങ​നെ സം​ഭ​വി​ച്ചു എ​ന്ന ചോ​ദ്യം അ​യാ​ളെ അ​ല​ട്ടാ​ൻ തു​ട​ങ്ങി. അ​തോ​ടൊ​പ്പം, ത​ന്‍റെ മ​ക​ളെ വ​ധി​ച്ച കൊ​ല​യാ​ളി​യോ​ടു​ള്ള വെ​റു​പ്പും വി​ദ്വേ​ഷ​വും വൈ​രാ​ഗ്യ​വും അ​യാ​ളു​ടെ മ​ന​സി​ൽ നി​റ​ഞ്ഞു​നി​ന്നു.

ഒ​രു​ദി​വ​സം മാ​ക്കി​ന് ഒ​രു ക​ത്തു ല​ഭി​ച്ചു. മ​ക​ൾ കൊ​ല്ല​പ്പെ​ട്ട സ്ഥ​ലം എ​ന്നു ക​രു​ത​പ്പെ​ട്ടി​രു​ന്ന കു​ടി​ലി​ലേ​ക്ക് ചെ​ല്ലാ​നാ​യി​രു​ന്നു ആ ​ക​ത്തി​ൽ അ​റി​യി​ച്ചി​രു​ന്ന​ത്. പ​പ്പാ എ​ന്ന പേ​രി​ലു​ള്ള ആ​ളാ​ണ് മാ​ക്കി​നെ അ​വി​ടേ​ക്കു ക്ഷ​ണി​ച്ച​ത്. ക​ത്തി​ലെ സ​ന്ദേ​ശം വി​ശ്വ​സി​ക്കാ​ൻ ആ​ദ്യം മാ​ക്കി​നു ക​ഴി​ഞ്ഞി​ല്ല. എ​ങ്കി​ലും ഒ​ടു​വി​ൽ അ​ദ്ദേ​ഹം ത​നി​യേ അ​വി​ടേ​ക്കു പോ​യി.

അ​വി​ടെ​യെ​ത്തി​യ മാ​ക്ക് ക​ണ്ടു​മു​ട്ടു​ന്ന​ത് ത്രി​യേ​ക​ദൈ​വ​ത്തി​ലെ പി​താ​വി​നെ​യും പു​ത്ര​നെ​യും പ​രി​ശു​ദ്ധാ​ത്മാ​വി​നെ​യു​മാ​ണ്. അ​വ​രു​മാ​യി ന​ട​ന്ന സം​ഭാ​ഷ​ണം മാ​ക്കി​നെ ആ​ഴ​ത്തി​ൽ സ്പ​ർ​ശി​ച്ചു. അ​ങ്ങ​നെ​യാ​ണ് ത​ന്‍റെ മ​ക​ളു​ടെ കൊ​ല​പാ​ത​കി​യോ​ട് ക്ഷ​മി​ച്ചാ​ൽ മാ​ത്ര​മേ ത​നി​ക്കു യ​ഥാ​ർ​ഥ മ​ന​ഃസ​മാ​ധാ​നം ല​ഭി​ക്കൂ എ​ന്ന തി​രി​ച്ച​റി​വ് അ​യാ​ൾ​ക്കു​ണ്ടാ​യ​ത്.

മ​ക​ളു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ ആ​ളോ​ട് ക്ഷ​മി​ക്ക​ണ​മെ​ന്ന ചി​ന്ത ആ​ദ്യം അ​ദ്ദേ​ഹ​ത്തി​നും അ​സ​ഹ്യ​മാ​യി തോ​ന്നി. ക്ഷ​മി​ക്കു​ന്ന​ത് കു​റ്റ​ത്തെ ന്യാ​യീ​ക​രി​ക്കു​ക​യ​ല്ല, പ്ര​ത്യു​ത സ്വ​ന്തം ഹൃ​ദ​യ​ത്തെ വെ​റു​പ്പി​ന്‍റെ ത​ട​വ​റ​യി​ൽ​നി​ന്നു മോ​ചി​പ്പി​ക്കു​ക​യാ​ണ് എ​ന്ന യാ​ഥാ​ർ​ഥ്യം പി​ന്നീ​ട​യാ​ൾ മ​ന​സി​ലാ​ക്കി. അ​ങ്ങ​നെ​യാ​ണ് ത​ന്‍റെ മ​ക​ളു​ടെ ഘാ​ത​ക​നോ​ടെ​ന്ന​പോ​ലെ സ്വ​ന്തം പി​താ​വി​നോ​ടും ക്ഷ​മി​ക്കാ​ൻ അ​യാ​ൾ ത​യാ​റാ​കു​ന്ന​ത്. മാ​ക്കി​ന്‍റെ പി​താ​വ് അ​യാ​ളെ പ​ല​രീ​തി​യി​ൽ ക​ഷ്ട​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ അ​യാ​ൾ​ക്ക് പി​താ​വി​നോ​ട് വ​ലി​യ വി​ദ്വേ​ഷ​മാ​യി​രു​ന്നു. ആ ​വി​ദ്വേ​ഷ​ത്തി​ൽ​നി​ന്നു മോ​ചി​ത​നാ​വാ​നും കു​ടി​ലി​ലെ അ​നു​ഭ​വ​ത്തി​ലൂ​ടെ അ​യാ​ൾ​ക്കു സാ​ധി​ച്ചു.

ഇം​ഗ്ലീ​ഷ് എ​ഴു​ത്തു​കാ​ര​നാ​യ ലൂ​യി​സ് സ്മീ​ഡ്സ് ഒ​രി​ക്ക​ൽ എ​ഴു​തി: ""ക്ഷ​മി​ക്കു​ക എ​ന്ന​ത് ത​ട​വു​കാ​ര​നെ മോ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ​യാ​ണ്. എ​ന്നാ​ൽ പി​ന്നീ​ടു നി​ങ്ങ​ൾ​ക്കു മ​ന​സി​ലാ​വും ആ ​ത​ട​വു​കാ​ര​ൻ നി​ങ്ങ​ൾ​ത​ന്നെ​യാ​യി​രു​ന്നു​വെ​ന്ന്.'' ന​മ്മെ ആ​ഴ​ത്തി​ൽ മു​റി​വേ​ൽ​പ്പി​ക്കു​ന്ന പ​ല സം​ഭ​വ​ങ്ങ​ളും ജീ​വി​ത​ത്തി​ൽ ന​ട​ക്കാ​റു​ണ്ട്. അ​വ​യി​ൽ ഭൂ​രി​ഭാ​ഗ​ത്തി​ന്‍റെ​യും കാ​ര​ണ​ക്കാ​ർ മ​റ്റു​ള്ള​വ​രാ​യി​രി​ക്കും. തന്മൂലം, ക്ഷ​മി​ക്കാ​ൻ സാ​ധി​ക്കാ​തെ അ​വ​രോ​ട് വി​ദ്വേ​ഷ​വും വൈ​രാ​ഗ്യ​വും വ​ച്ചു​പു​ല​ർ​ത്താ​നാ​ണ് പ​ല​രും തു​നി​യാ​റു​ള്ള​ത്.

എ​ന്നാ​ൽ അ​തു​കൊ​ണ്ടു സം​ഭ​വി​ക്കു​ന്ന​തെ​ന്താ​ണെ​ന്നോ? ഹൃ​ദ​യ​ത്തി​ലെ വെ​റു​പ്പും വി​ദ്വേ​ഷ​വും ന​മ്മെ അ​ക​ത്തു​നി​ന്നു ത​ക​ർ​ക്കു​ന്നു. അ​ങ്ങ​നെ ജീ​വി​തം കൂ​ടു​ത​ൽ ദു​രി​ത​പൂ​ർ​ണ​മാ​വു​ക​യും ചെ​യ്യു​ന്നു. നേ​രേ​മ​റി​ച്ച്, നാം ​മ​റ്റു​ള്ള​വ​രോ​ടു ക്ഷ​മി​ക്കു​ക​യാ​ണെ​ങ്കി​ലോ? ആ ​നി​മി​ഷം നാം ​പു​തി​യൊ​രു സ്വാ​ത​ന്ത്ര്യം അ​നു​ഭ​വി​ക്കാ​ൻ തു​ട​ങ്ങും. ഹൃ​ദ​യം സ​മാ​ധാ​ന​പൂ​രി​ത​മാ​വു​ക​യും ചെ​യ്യും.

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ, ""ക്ഷ​മി​ക്കു​ന്ന​തു ശ​ക്തന്മാ​രു​ടെ ഗു​ണ​മാ​ണ്, ദു​ർ​ബ​ല​ർ​ക്ക് ക്ഷ​മി​ക്കാ​ൻ ക​ഴി​യി​ല്ല.'' അ​ദ്ദേ​ഹം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത് വ​ള​രെ ശ​രി​യാ​ണ്. ദു​ർ​ബ​ല​ർ​ക്കു ക്ഷ​മി​ക്കാ​ൻ ക​ഴി​യി​ല്ല. അ​തു ശ​ക്തന്മാ​ർ​ക്കേ സാ​ധി​ക്കൂ. ആ ​ശ​ക്തി ആ​ധ്യാ​ത്മി​ക​ശ​ക്തി​യാ​ണെ​ന്നു​മാ​ത്രം. അ​തു ല​ഭി​ക്കു​ന്ന​താ​ക​ട്ടെ ദൈ​വ​ത്തി​ൽ​നി​ന്നു മാ​ത്ര​വും. അ​നീ​തി​യും വേ​ദ​ന​യും സ​ഹി​ക്കേ​ണ്ടി​വ​രു​ന്പോ​ൾ നാം ​ദൈ​വ​ത്തി​ലേ​ക്കു തി​രി​യ​ണം. അ​പ്പോ​ഴാ​ണ് ക്ഷ​മി​ക്കാ​നു​ള്ള അ​നു​ഗ്ര​ഹം ന​മു​ക്കു ല​ഭി​ക്കു​ക.

ഇ​നി, ദ ​ഷാ​ക്ക് എ​ന്ന നോ​വ​ലി​ലെ ക​ഥ​യി​ലേ​ക്കു തി​രി​കെ വ​ര​ട്ടെ. ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത​നു​സ​രി​ച്ച്, മാ​ക്ക് കാ​ട്ടി​നു​ള്ളി​ലേ​ക്കു യാ​ത്ര​ചെ​യ്തു എ​ന്ന​തു ശ​രി​യാ​ണ്. എ​ന്നാ​ൽ, അ​വി​ടെ എ​ത്തു​ന്ന​തി​നു​മു​ന്പ് ഒ​രു വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് അ​യാ​ൾ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. ആ ​അ​വ​സ്ഥ​യി​ലാ​യി​രു​ന്ന​പ്പോ​ഴാ​യി​രു​ന്നു ത്രി​യേ​ക ദൈ​വ​ത്തെ അ​യാ​ൾ ക​ണ്ട​തും ദൈ​വി​ക​മാ​യ സം​ഭാ​ഷ​ണം കേ​ട്ട​തും. ആ ​സം​ഭാ​ഷ​ണ​മാ​ക​ട്ടെ ഹൃ​ദ​യ​പൂ​ർ​വം ക്ഷ​മി​ക്കാ​ൻ അ​യാ​ൾ​ക്കു വ​ഴി​യൊ​രു​ക്കു​ന്ന​താ​യി​രു​ന്നു.

ജീ​വി​ത​ത്തി​ൽ ന​മു​ക്കെ​തി​രാ​യി ആ​ര്, എ​ന്തു തെ​റ്റു ചെ​യ്താ​ലും അ​തു ക്ഷ​മി​ക്കാ​നാ​ണ് യേ​ശു​നാ​ഥ​ൻ പ​ഠി​പ്പി​ച്ചി​ട്ടു​ള്ള​ത്. ​അ​തി​നു ത​യാ​റാ​യാ​ൽ ക്ഷ​മി​ക്കാ​നു​ള്ള ദൈ​വി​ക​ശ​ക്തി ന​മു​ക്കു ല​ഭി​ക്കു​ക​യും ചെ​യ്യും. അ​തു​വ​ഴി സാ​ധ്യ​മാ​കു​ന്ന​താ​ക​ട്ടെ സ​ന്പൂ​ർ​ണ​മാ​യ ഹൃ​ദ​യ​സ​മാ​ധാ​ന​വും.

Latest News

Corehub Up