Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Custody By Mistake

Pathanamthitta

എം​ഡി​എം​എ കേ​സി​ല്‍ ആ​ളു​മാ​റി യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്ന് പ​രാ​തി

അ​ടൂ​ര്‍: എം​ഡി​എം​എ കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് പ​ണം അ​യ​ച്ചു​ന​ല്‍​കി​യെ​ന്നാ​രോ​പി​ച്ച് യു​വാ​വി​നെ ആ​ളു​മാ​റി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി പ​രാ​തി. അ​ഞ്ചു മ​ണി​ക്കൂ​റോ​ളം ക​സ്റ്റ​ഡി​യി​ല്‍ വ​ച്ച​ശേ​ഷം അ​ന്വേ​ഷി​ക്കു​ന്ന​യാ​ള്‍ ഇ​യാ​ള​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ വി​ട്ട​യ​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തി​നി​ടെ പൊ​ലി​സ് മ​ര്‍​ദി​ച്ച​താ​യും യു​വാ​വ് പ​രാ​തി​പ്പെ​ട്ടു.

ഡി​വൈ​എ​ഫ്‌​ഐ പ​റ​ക്കോ​ട് മേ​ഖ​ലാ ക​മ്മി​റ്റി​യം​ഗം അ​ടൂ​ര്‍ പ​റ​ക്കോ​ട് സു​ബൈ​ര്‍ മ​ന്‍​സി​ലി​ല്‍ അ​ഫ്‌​സ​ലി​നെ​യാ​ണ് (28) എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ടം പൊ​ലി​സ് ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30ന് ​വീ​ട്ടി​ല്‍​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 2025ൽ ​പാ​ലാ​രി​വ​ട്ടം പൊ​ലി​സ് പി​ടി​കൂ​ടി​യ എം​ഡി​എം​എ കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് അ​ഫ്‌​സ​ലി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് 34,000 രൂ​പ അ​യ​ച്ചു​ന​ല്‍​കി​യെ​ന്നാ​ണ് പൊ​ലി​സ് പ​റ​ഞ്ഞ​തെ​ന്ന് അ​ഫ്‌​സ​ല്‍ ആ​രോ​പി​ച്ചു. എ​ന്നാ​ല്‍, അ​ത്ത​ര​മൊ​രു ബാ​ങ്ക് അ​ക്കൗ​ണ്ട് ത​നി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് യു​വാ​വി​ന്‍റെ ആ​രോ​പ​ണം.
വീ​ട്ടി​ല്‍​നി​ന്ന് കൈ​വി​ല​ങ്ങ​ണി​യി​ച്ച് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പാ​ലാ​രി​വ​ട്ടം പൊ​ലി​സി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ടൂ​ര്‍ സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പൊ​ലി​സ് ഓ​ഫീ​സ​ര്‍ മ​ര്‍​ദി​ച്ചെ​ന്നും അ​മ്മ​യെ പി​ടി​ച്ചു​ത​ള്ളി​യെ​ന്നും അ​ഫ്‌​സ​ല്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് അ​ടൂ​ര്‍ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ശേ​ഷം നൂ​റ​നാ​ട് ഭാ​ഗ​ത്തെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് കൊ​ണ്ടു​പോ​യി.

ഇ​തി​നി​ടെ​യാ​ണ് പൊ​ലി​സ് അ​ന്വേ​ഷി​ക്കു​ന്ന വ്യ​ക്തി​യ​ല്ല അ​ഫ്‌​സ​ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തെ​ന്നാ​ണ് പ​രാ​തി. തു​ട​ര്‍​ന്ന് നൂ​റ​നാ​ട് പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ഉ​പ​ദ്ര​വി​ച്ചി​ട്ടി​ല്ലെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം വി​ട്ട​യ​ച്ചു​വെ​ന്നും അ​ഫ്‌​സ​ല്‍ പ​റ​ഞ്ഞു.

അ​വ​ശ​നി​ല​യി​ലാ​യ​തോ​ടെ അ​ടൂ​രി​ലു​ള്ള സു​ഹൃ​ത്തു​ക്ക​ളെ നൂ​റ​നാ​ട്ടേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി അ​വ​രു​ടെ വാ​ഹ​ന​ത്തി​ല്‍ അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ടി. മ​ര്‍​ദ​ന​ത്തി​ല്‍ കാ​ലി​നും മു​ഖ​ത്തും പ​രി​ക്കേ​റ്റ​താ​യും അ​ഫ്‌​സ​ല്‍ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്ന് അ​ഫ്‌​സ​ല്‍ അ​റി​യി​ച്ചു.

Latest News

Corehub Up