Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cyber Investigations

സൈബര്‍ അന്വേഷണങ്ങള്‍ക്കായി ഏജന്‍റിക് എഐയുമായി പൊലിസിന്‍റെ ഹാക് കെപി 

കൊ​​​ച്ചി: കേ​​​ര​​​ള പൊ​​​ലി​​​സ് സൈ​​​ബ​​​ര്‍ഡോ​​​മി​​​ന്‍റെ ന​​​വീ​​​ക​​​ര​​​ണ സം​​​രം​​​ഭ​​​മാ​​​യ ഹാ​​​ക് കെ​​​പി (ഹാ​​​ക് ഫോ​​​ണ്‍ പൊ​​​ലി​​​സിം​​​ഗ്) 2026 ന്‍റെ ഏ​​​ഴാ​​​മ​​​ത് പ​​​തി​​​പ്പ് കൊ​​​ക്കൂ​​​ണ്‍ 2026 ന്‍റെ ഭാ​​​ഗ​​​മാ​​​യി കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ക്കും. ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ല്‍ പൊ​​​ലി​​​സ് നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍ക്ക് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ അ​​​ധി​​​ഷ്ഠി​​​ത പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ള്‍ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​ര്‍, നി​​​യ​​​മ​​​നി​​​ര്‍വ​​​ഹ​​​ണ രം​​​ഗ​​​ത്തെ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ള്‍, അ​​​ക്കാ​​​ദ​​​മി​​​ക് വി​​​ദ​​​ഗ്ധ​​​ര്‍, വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ലാ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ എ​​​ന്നി​​​വ​​​രെ ഒ​​​രു​​​മി​​​ച്ച് കൊ​​​ണ്ടു​​​വ​​​ന്നു​​​ള്ള പ​​​രി​​​ഹാ​​​ര പ​​​ദ്ധ​​​തി​​​യാ​​​ണ് ഹാ​​​ക്ക് കെ​​​പി​​​യി​​​ല്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

ഏ​​​ജ​​​ന്‍റി​​​ക് എ​​​ഐ ഫോ​​​ര്‍ ഇ​​​ന്‍വെ​​​സ്റ്റി​​​ഗേ​​​ഷ​​​ന്‍സ്- ഫ്രം ​​​എ​​​വി​​​ഡ​​​ന്‍സ് ടു ​​​ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍സ് എ​​​ന്ന​​​താ​​​ണ് പ്ര​​​മേ​​​യം. അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ക്കാ​​​നും വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യാ​​​നും ത​​​മ്മി​​​ല്‍ ബ​​​ന്ധി​​​പ്പി​​​ക്കാ​​​നും ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ല്‍ മ​​​ന​​​സി​​​ലാ​​​ക്കാ​​​നും സ​​​ഹാ​​​യി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക എ​​​ഐ ഏ​​​ജ​​​ന്‍റു​​​മാ​​​രെ​​​യും ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളെ​​​യും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ഇ​​​തി​​​ല്‍ ച​​​ര്‍ച്ച ചെ​​​യ്യും. എ​​​ഐ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മ്പോ​​​ള്‍ മ​​​നു​​​ഷ്യ​​​രു​​​ടെ മേ​​​ല്‍നോ​​​ട്ടം, സു​​​ര​​​ക്ഷ, പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം, ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തോ​​​ടെ​​​യു​​​ള്ള എ​​​ഐ ഉ​​​പ​​​യോ​​​ഗം എ​​​ന്നി​​​വ​​​യ്ക്കും പ്ര​​​ത്യേ​​​ക പ്രാ​​​ധാ​​​ന്യം ന​​​ല്‍കും.

ഹാ​​​ക് കെ​​​പി 2026ലേ​​​ക്ക് ഇ​​​ന്ത്യ​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് 1,100ല​​​ധി​​​കം അ​​​പേ​​​ക്ഷ​​​ക​​​ള്‍ ല​​​ഭി​​​ച്ചു. ആ​​​റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 11 വേ​​​ദി​​​ക​​​ളി​​​ല്‍ പ്രാ​​​ദേ​​​ശി​​​ക പി​​​ച്ചിം​​​ഗ് പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ന​​​ട​​​ത്തി 50 പ്ര​​​ധാ​​​ന ടീ​​​മു​​​ക​​​ളെ അ​​​വ​​​സാ​​​ന ഘ​​​ട്ട​​​ത്തി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഒ​​​ക്ടോ​​​ബ​​​ര്‍ അ​​​ഞ്ചു മു​​​ത​​​ല്‍ എ​​​ട്ടു വ​​​രെ കൊ​​​ച്ചി ക്രൗ​​​ണ്‍ പ്ലാ​​​സ​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന റെ​​​സി​​​ഡ​​​ന്‍ഷ്യ​​​ല്‍ ബൂ​​​ട്ട് ക്യാ​​​മ്പി​​​ല്‍ ഇ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും. ഫി​​​നാ​​​ലെ കൊ​​​ക്കൂ​​​ണ്‍ 2026നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ക്കും.

ഇ​​​തി​​​ലൂ​​​ടെ സൈ​​​ബ​​​ര്‍ സു​​​ര​​​ക്ഷാ വി​​​ദ​​​ഗ്ധ​​​ര്‍, നി​​​യ​​​മ​​​നി​​​ര്‍വ​​​ഹ​​​ണ ഏ​​​ജ​​​ന്‍സി​​​ക​​​ള്‍, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ര്‍, ഗ​​​വേ​​​ഷ​​​ക​​​ര്‍, മ​​​റ്റു ബ​​​ന്ധ​​​പ്പെ​​​ട്ട മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വി​​​ദ​​​ഗ്ധ​​​ര്‍ എ​​​ന്നി​​​വ​​​രു​​​മാ​​​യി നേ​​​രി​​​ട്ട് സം​​​വ​​​ദി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും. കൊ​​​ക്കൂ​​​ണ്‍ സ​​​മാ​​​പ​​​ന ച​​​ട​​​ങ്ങി​​​ല്‍ വി​​​ജ​​​യി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ക്കും. വി​​​ജ​​​യി​​​ക​​​ള്‍ക്ക് 10 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​ത്തു​​​ക​​​യു​​​ണ്ട്. വി​​​ജ​​​യി​​​ക​​​ള്‍ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന പ​​​ങ്കാ​​​ളി​​​ക​​​ള്‍ക്കും സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ ല​​​ഭി​​​ക്കും.

നി​​​യ​​​മ​​​നി​​​ര്‍വ​​​ഹ​​​ണ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ മേ​​​ഖ​​​ല​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​ര്‍ക്കും സ​​​മൂ​​​ഹ​​​ത്തി​​​നും മു​​​ന്നി​​​ല്‍ ത​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളും സാ​​​ങ്കേ​​​തി​​​ക പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ളും അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ല​​​ഭി​​​ക്കും. ഭാ​​​വി​​​യി​​​ല്‍ നി​​​യ​​​മ​​​നി​​​ര്‍വ​​​ഹ​​​ണ മേ​​​ഖ​​​ല​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ള്‍ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു ക​​​ഴി​​​വു​​​ള്ള പു​​​തി​​​യ ത​​​ല​​​മു​​​റ​​​യി​​​ലെ സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​രെ ക​​​ണ്ടെ​​​ത്തു​​​ക​​​യും അ​​​വ​​​രെ വ​​​ള​​​ര്‍ത്തി​​​യെ​​​ടു​​​ക്കു​​​ക​​​യു​​​മാ​​​ണു ല​​​ക്ഷ്യം.

Latest News

Corehub Up