Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dancing Missile

ഡാ​ൻ​സിം​ഗ് മി​സൈ​ലു​മാ​യി ഇ​റാ​ൻ; ആ​ദ്യ പ്ര​ഹ​രം അ​മേ​രി​ക്ക​യ്ക്ക്

ടെ​ഹ്റാ​ൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ഡാ​ൻ​സിം​ഗ് മി​സൈ​ലു​മാ​യി ഇ​റാ​ൻ രം​ഗ​ത്ത്. യു​എ​സ് താ​വ​ള​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് അ​ത്യാ​ധു​നി​ക ഡാ​ൻ​സിം​ഗ് മി​സൈ​ലു​ക​ൾ പ്ര​യോ​ഗി​ച്ച​താ​യി ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ദി​ശ​മാ​റി സ​ഞ്ച​രി​ക്കാ​ൻ ക​ഴി​വു​ള്ള ബാ​ലി​സ്റ്റി​ക് മി​സൈ​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്ത് വി​ക​സി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത് ഇ​റാ​ൻ ത​ന്നെ​യാ​ണ്. ഖ​ര ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കു​ന്ന ബാ​ലി​സ്റ്റി​ക് മി​സൈ​ലാ​ണ് ‘സെ​ജി​ൽ’ മി​സൈ​ൽ എ​ന്ന ഡാ​ൻ​സിം​ഗ് മി​സൈ​ലു​ക​ൾ.

2,000 കി​ലോ​മീ​റ്റ​ർ പ​രി​ധി​യു​ള്ള മി​സൈ​ലി​ന് 700 കി​ലോ​ഗ്രാം ആ​യു​ധം വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ദി​ശ​മാ​റാ​ൻ ക​ഴി​വു​ള്ള​തി​നാ​ൽ ഇ​സ്ര​യേ​ലി​ന്‍റെ അ​യ​ൺ​ഡോം പോ​ലു​ള്ള പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളെ മ​റി​ക​ട​ന്ന് ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

18 മീ​റ്റ​ർ നീ​ള​വും 1.25 മീ​റ്റ​ർ വ്യാ​സ​വു​മു​ള്ള മി​സൈ​ൽ അ​തി​വേ​ഗം വി​ക്ഷേ​പി​ക്കാ​ൻ സാ​ധി​ക്കും.1990 കാ​ല​ഘ​ട്ട​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലാ​ണ് സെ​ജി​ൽ മി​സൈ​ലി​ന്‍റെ രൂ​പ​ക​ൽ​പ​ന ആ​രം​ഭി​ച്ച​ത്. 2008ൽ ​ആ​യി​രു​ന്നു ആ​ദ്യ പ​രീ​ക്ഷ​ണം.

Latest News

Corehub Up