താമരശേരി: താമരശേരി ബസ് ബേയ്ക്ക് സമീപം മിനി ബൈപാസ് റോഡിൽ കേബിൾ വലിക്കുന്നതിനായി എടുത്ത കൂറ്റൻ കുഴി അപകട കെണിയാവുന്നു.
മഴ ആരംഭിച്ചതോടെ കുഴി അടക്കാനായി മുകളിലിട്ട മണ്ണ് ഒലിച്ചുപോയതോടെയാണ് കുഴി അപകടകെണിയായി മാറിയത്.ഏതു സമയത്തും കുഴിയിൽ ചാടി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്.
കുഴിയിൽ ചാടി ഇരുചക്രവാഹനങ്ങൾ അടിയിൽപ്പെടാനുള്ള സാധ്യതയും ഏറെയാണ്. മിനി ബൈപാസിൽ പല സ്ഥലങ്ങളിൽ ഇത്തരത്തിൽ മൂടാത്ത കുഴികളുണ്ട്.