Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Darkness

പ്രകാശം ഇരുൾപോലെയാണ്

വെ​​​​ളി​​​​ച്ചം​ ദുഃ​​​​ഖ​​​​മാ​​​​ണു​​​​ണ്ണീ ത​​​​മ​​​​സ​​​​ല്ലോ സു​​​​ഖ​​​​പ്ര​​​​ദം-സ്കൂ​​​​ൾ​​​​ കോ​​​​മ്പോ​​​​സി​​​​ഷ​​​​നി​​​​ൽ ഒ​​​​രി​​​​ക്ക​​​​ലെ​​​​ങ്കി​​​​ലും ഈ ​​​​വ​​​​രി​​​​ക​​​​ൾ നേ​​​​രി​​​​ടാ​​​​ത്ത​​​​വ​​​​രു​​​​ണ്ടോ? അ​​​​ക്കി​​​​ത്ത​​​​ത്തി​​​​ന്‍റെ ഇ​​​​രു​​​​പ​​​​താം നൂ​​​​റ്റാ​​​​ണ്ടി​​​ന്‍റെ ഇ​​​​തി​​​​ഹാ​​​​സ​​​​മെ​​​​ന്ന കാ​​​​വ്യ​​​​ത്തി​​​​ലേ​​​​താ​​​​ണ് വ​​​​രി​​​​ക​​​​ൾ. ഇ​​​​രു​​​​പ​​​​തു നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ൾ ക​​​​ഴി​​​​ഞ്ഞു; ഇ​​​​ത് അ​​​​ൽ​​​​ഗോ​​​​രി​​​​ത​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​രു​​​​പ​​​​ത്തൊ​​​​ന്നാം നൂ​​​​റ്റാ​​​​ണ്ടാ​​​​ണ്. ഇ​​​​തി​​​​ഹാ​​​​സ​​​​ത്തി​​​​ലെ ക​​​​വി​​​​വാ​​​​ക്യ​​​​ങ്ങ​​​​ൾ​​​​ക്ക് പ്ര​​​​വാ​​​​ച​​​​ക​​​​തു​​​​ല്യ​​​​മാ​​​​യ തെ​​​​ളി​​​​ച്ച​​​​മു​​​​ണ്ട്. മ​​​​നു​​​​ഷ്യ​​​​ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഇ​​​​ന്നു​​​​വ​​​​രെ പ്ര​​​​കാ​​​​ശം സ​​​​ത്യ​​​​ത്തി​​​​ന്‍റെ​​​യും അ​​​​റി​​​​വി​​​​ന്‍റെ​​​​യും ദൈ​​​​വി​​​​ക​​​​ത​​​​യു​​​​ടെ​​​​യും പ്ര​​​​തീ​​​​ക​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​രു​​​​ട്ട് അ​​​​ജ്ഞാ​​​​ന​​​​വും ഭ​​​​യ​​​​വും അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​വും. എ​​​​ല്ലാ മ​​​​ത​​​​സം​​​​ഹി​​​​ത​​​​ക​​​​ളും ഈ ​​​​ദ്വ​​​​ന്ദ്വം ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു.

ഡി​​​​ജി​​​​റ്റ​​​​ൽ​ ലോ​​​​ക​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​നം വെ​​​​ളി​​​​ച്ചം അ​​​ഥ​​​വാ പ്ര​​​​കാ​​​​ശ​​​​മാ​​​​ണ്. ന​​​​മ്മ​​​​ൾ കാ​​​​ണു​​​​ന്ന സ്ക്രീ​​​​നു​​​​ക​​​​ൾ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് കു​​​​ഞ്ഞു​​​​വെ​​​​ളി​​​​ച്ച​​​​ങ്ങ​​​​ളു​​​​ടെ പി​​​​ക്സ്​​​​ൽ ​​​​ലോ​​​​ക​​​​മാ​​​​ണ്. അ​​​​വ​​​​യു​​​​ടെ പ്ര​​​​കാ​​​​ശ​​​​വും വ​​​​ർ​​​​ണ​​​​ങ്ങ​​​​ളും മി​​​​ന്നാ​​​​യ​​​​ങ്ങ​​​​ളു​​​​മാ​​​​ണ് ചേ​​​​ലു​​​​ള്ള സ്റ്റാ​​​​റ്റ​​​​സു​​​​ക​​​​ളും കാ​​​​ഴ്ച​​​​യും ക​​​​ഥ​​​​യും കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ളു​​​​മാ​​​​കു​​​​ന്ന​​​​ത്.​ സ്മാ​​​​ർ​​​​ട്ട്‌​​​​ഫോ​​​​ണു​​​​ക​​​​ളി​​​​ലും കം​​​പ്യൂ​​​​ട്ട​​​​റു​​​​ക​​​​ളി​​​​ലും ന​​​​മ്മ​​​​ൾ കാ​​​​ണു​​​​ന്ന ചി​​​​ത്ര​​​​ങ്ങ​​​​ളും അ​​​​ക്ഷ​​​​ര​​​​ങ്ങ​​​​ളും യ​​​​ഥാ​​​​ർ​​​​ഥ​​​​ത്തി​​​​ൽ നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​യ പ്ര​​​​കാ​​​​ശ​​​​ത്തി​​​​ന്‍റെ കോ​​​​ഡി​​​​ംഗ് ​​​​കൊ​​​​ണ്ടു​​​​ള്ള ഒ​​​​രു​​​​ത​​​​രം ക​​​​ളി​​​​യാ​​​​ണ്.

ലോ​​​​ക​​​​ത്തി​​​​ന്‍റെ ഒ​​​​ര​​​​റ്റ​​​​ത്തു​​​​നി​​​​ന്ന് മ​​​​റ്റൊ​​​​ര​​​​റ്റ​​​​ത്തേ​​​​ക്ക് ഡാ​​​റ്റ എ​​​​ത്തി​​​​ക്കു​​​​ന്ന ഒ​​​​പ്റ്റി​​​​ക്ക​​​​ൽ ഫൈ​​​​ബ​​​​റു​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​തും പ്ര​​​​കാ​​​​ശ​​​​ത്തി​​​​ന്‍റെ ത​​​​ത്വ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ്. വെ​​​​ളി​​​​ച്ച​​​​പ്പെ​​​​ടു​​​​ക എ​​​​ന്ന​​​​താ​​​​ണ് ജീ​​​​വി​​​​ത​​​​ത്തി​​​ന്‍റെ ആ​​​​പ്ത​​​​വാ​​​​ക്യം. എ​​​​പ്പോ​​​​ഴും ദൃ​​​​ശ്യ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ക, നി​​​​ര​​​​ന്ത​​​​രം അ​​​​പ്ഡേ​​​​റ്റാ​​​​കു​​​​ക, പോ​​​​സ്റ്റ് ചെ​​​​യ്തു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക, ഓ​​​​ൺ​​​​ലൈ​​​​ൻ ആ​​​​യി​​​​രി​​​​ക്കു​​​​ക, പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക, കാ​​​​മ​​​​റ​​​​ക​​​​ളി​​​​ൽ പ​​​​തി​​​​യു​​​​ക, അ​​​​ൽ​​​​ഗോ​​​​രി​​​​ത​​​​ങ്ങ​​​​ളു​​​​ടെ സ്മൃ​​​​തി​​​​യി​​​​ൽ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ക, സ്ക്രീ​​​​നു​​​​ക​​​​ളി​​​​ൽ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ക, അ​​​​ൽ​​​​ഗോ​​​​രി​​​​ത​​​​ങ്ങ​​​​ളാ​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ക- ഈ ​​​​പ്ര​​​​കാ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ ത​​​​ത്വ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​ന്ന് ലോ​​​​ക​​​​ത്തെ ഭ​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്താ​​​​കു​​​​ന്നു എ​​​​ന്ന​​​​ത​​​​ല്ല എ​​​​ങ്ങ​​​​നെ കാ​​​​ണ​​​​പ്പെ​​​​ടു​​​​ന്നു എ​​​​ന്ന​​​​താ​​​​ണ് ജീ​​​​വി​​​​ത​​​​ത്തെ നി​​​​ർ​​​​ണ​​​​യി​​​​ക്കു​​​​ന്ന ഘ​​​​ട​​​​കം.

മ​​​​നു​​​​ഷ്യ​​​​ൻ ഡാ​​​റ്റ​​​​ക​​​​ൾ സൃ​​​​ഷ്ടി​​​​ച്ചു...

ഇ​​​​രു​​​​പ​​​​താം​ നൂ​​​​റ്റാ​​​​ണ്ടി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന നാ​​​​ളു​​​​ക​​​​ളി​​​​ൽ മ​​​​നു​​​​ഷ്യ​​​​ൻ കം​​​പ്യൂ​​​​ട്ട​​​​റി​​​​നും മൗ​​​​സി​​​​നും മു​​​​ന്നി​​​​ൽ ഭൗ​​​​തി​​​​ക​​​​മാ​​​​യി ബ​​​​ന്ധി​​​​ക്ക​​​​പ്പെ​​​​ട്ട അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ഡി​​​​ജി​​​​റ്റ​​​​ൽ​​​​ ലോ​​​​ക​​​​വു​​​​മാ​​​​യി സ​​​​മ്പ​​​​ർ​​​​ക്ക​​​​ത്തി​​​​ലേ​​​​ർ​​​​പ്പെ​​​​ടാ​​​​ൻ മ​​​​നു​​​​ഷ്യ​​​​ന് ഒ​​​​രു സ്ഥ​​​​ല​​​​ത്ത് ഇ​​​​രി​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നി​​​​രു​​​​ന്നു. ഡാ​​​​റ്റാ കേ​​​​ബി​​​​ളു​​​​ക​​​​ളു​​​​ടെ നൂ​​​​ലു​​​​ക​​​​ളാ​​​​ൽ ബ​​​​ന്ധി​​​​ത​​​​നാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ക​​​​ഴി​​​​ഞ്ഞ ഏ​​​​താ​​​​നും ദ​​​​ശാ​​​​ബ്ദ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണു​​​​ക​​​​ൾ വ്യാ​​​​പ​​​​ക​​​​മാ​​​​യ​​​​തോ​​​​ടെ മ​​​​നു​​​​ഷ്യ​​​​ൻ ആ ​​​​നൂ​​​​ൽ​​​​ബ​​​​ന്ധം പൊ​​​​ട്ടി​​​​ച്ചെ​​​​റി​​​​ഞ്ഞു.​ ഡെ​​​​സ്ക്‌ടോ​​​​പ് കം​​​പ്യൂ​​​​ട്ട​​​​റു​​​​ക​​​​ളി​​​​ൽനി​​​​ന്ന് സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണി​​​​ലേ​​​​ക്കു​​​​ള്ള പ​​​​രി​​​​ണാ​​​​മം കേ​​​​വ​​​​ലം സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യി​​​​ലു​​​​ണ്ടാ​​​​യ പു​​​​രോ​​​​ഗ​​​​തി മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല, മ​​​​റി​​​​ച്ച് മ​​​​നു​​​​ഷ്യ​​​​ന്‍റെ സാ​​​​മൂ​​​​ഹി​​​​ക സാം​​​​സ്കാ​​​​രി​​​​ക ഘ​​​​ട​​​​ന​​​​യെ​​​​ത്ത​​​​ന്നെ മാ​​​​റ്റി​​​​മ​​​​റി​​​​ച്ച ഒ​​​​ന്നാ​​​​യി​​​​രു​​​​ന്നു.

ച​​​​രി​​​​ത്രാ​​​​തീ​​​​ത​​​​കാ​​​​ലം മു​​​​ത​​​​ൽ മ​​​​നു​​​​ഷ്യ​​​​സം​​​​സ്കാ​​​​ര​​​​ത്തി​​​​ന്‍റെ യ​​​​ഥാ​​​​ർ​​​​ഥ ആ​​​​ത്മാ​​​​വ് സാ​​​​ന്നി​​​​ധ്യ​​​​മാ​​​​യി​​​​രു​​​​ന്നു. മ​​​​നു​​​​ഷ്യ​​​​ശ​​​​രീ​​​​രം അ​​​​വ​​​​ൻ ജീ​​​​വി​​​​ക്കു​​​​ന്ന സ്ഥ​​​​ല​​​​വും സ​​​​മ​​​​യ​​​​വു​​​​മാ​​​​യി സം​​​​ഗ​​​​മി​​​​ക്കു​​​​മ്പോ​​​​ഴാ​​​​ണ് അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ൾ രൂ​​​​പ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ഹോ​​​​മോ സാ​​​​പി​​​​യ​​​​ൻ​​​​സ് എ​​​​ന്ന മ​​​​നു​​​​ഷ്യ​​​​വ​​​​ർ​​​​ഗം ഭാ​​​​ഷ​​​​യും ഓ​​​​ർ​​​​മ​​​ക​​​​ളും സം​​​​സ്കാ​​​​ര​​​​വും ധാ​​​​ർ​​​​മി​​​​ക​​​​ത​​​​യും കെ​​​​ട്ടി​​​​യു​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത് സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലൂ​​​​ടെ​​​​യും അ​​​​ടു​​​​പ്പ​​​​ത്തി​​​​ലൂ​​​​ടെ​​​​യു​​​​മാ​​​​ണ്. സ്മാ​​​​ർ​​​​ട്ട്ഫോ​​​​ൺ യു​​​​ഗ​​​​ത്തി​​​​ൽ മ​​​​നു​​​​ഷ്യ​​​​ന്‍റെ സാ​​​​ന്നി​​​​ധ്യം ല​​​​ഭ്യ​​​​ത​​​​യാ​​​​യി. ഒ​​​​രി​​​​ട​​​​ത്തും പൂ​​​​ർ​​​​ണ​​​​മാ​​​​യി സ​​​​ന്നി​​​​ഹി​​​​ത​​​​ന​​​​ല്ലാ​​​​ത്ത​​​​തും എ​​​​ല്ലാ​​​​യി​​​​ട​​​​ത്തും ല​​​​ഭ്യ​​​​മാ​​​​യ​​​​തു​​​​മാ​​​​യ മ​​​​നു​​​​ഷ്യ​​​​നെ സ്മാ​​​​ർ​​​​ട്ട് ഫോ​​​​ണു​​​​ക​​​​ൾ ലോ​​​​ക​​​​ത്തി​​​​ന് സ​​​​മ്മാ​​​​നി​​​​ച്ചു.

ഫേസ്ബുക്ക് ഇന്ന് കു​​​​ട്ടി​​​​ക​​​​ളും യു​​​​വാ​​​​ക്ക​​​​ളു​​​​മി​​​​ല്ലാ​​​​ത്ത രാ​​​​ജ്യ​​​​മാ​​​​ണ്. ജെ​​​​ൻ​​​​സി​​​​ക​​​​ളും ആ​​​​ൽ​​​​ഫ​​​​യും ഇ​​​​ൻ​​​​സ്റ്റ​​​​യി​​​​ൽ അ​​​​ഭ​​​​യം പ്രാ​​​​പി​​​​ച്ചു. ഫേസ്ബു​​​​ക്കും ഇ​​​​ൻ​​​​സ്റ്റ​​​​യും ര​​​​ണ്ടു സം​​​​സ്കാ​​​​ര​​​​ങ്ങ​​​​ളാ​​​​ണ്.

ഫേ​​​​സ്ബു​​​​ക്ക് to ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം

ഫേ​​​​സ്ബു​​​​ക്ക് ഫാ​​​​മി​​​​ലി/ക​​​​മ്യൂ​​​​ണി​​​​റ്റി സ്പേ​​​​യ്സാ​​​​യി​​​​രു​​​​ന്നു. ഇ​​​​ൻ​​​​സ്റ്റാ വ്യ​​​​ക്തി​​​​കേ​​​​ന്ദ്രീകൃ​​​​ത​​​​വും പെ​​​​ർ​​​​ഫോ​​​​മ​​​​ൻ​​​​സി​​​​ൽ അ​​​​ധി​​​​ഷ്ഠി​​​​ത​​​​വു​​​​മാ​​​​യ ഇ​​​​ട​​​​മാ​​​​ണ്. സാ​​​​മൂ​​​​ഹ്യ​​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​മാ​​​​യ ര​​​​ണ്ടി​​​​ട​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​വ. ഫേസ്ബു​​​​ക്കു​​​​കാ​​​​ർ​​​​ക്ക് മി​​​​ക്ക​​​​വാ​​​​റും സാ​​​​മൂ​​​​ഹി​​​​ക​​​​മാ​​​​യ ത​​​​ല​​​​മു​​​​ണ്ട്. കു​​​​ടും​​​​ബം, അ​​​​യ​​​​ൽ​​​​പ​​​​ക്കം, പൂ​​​​ർ​​​​വ​​​​വി​​​​ദ്യാ​​​​ർ​​​​ഥി കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ൾ, നാ​​​​ട്ടു​​​​കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ൾ, രാ​​​​ഷ്‌​​​ട്രീ​​​​യ​​​​കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ൾ ഇ​​​​ങ്ങ​​​​നെ സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ ബ​​​​ന്ധ​​​​ങ്ങ​​​​ൾ മി​​​​ക്ക​​​​തും അ​​​​വി​​​​ടെ​​​​യു​​​​ണ്ട്. വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ പ്രൊ​​​​ഫൈ​​​​ലു​​​​ക​​​​ളാ​​​​ണ് കേ​​​​ന്ദ്ര​​​​ബി​​​​ന്ദു. ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ൽ ഞാ​​​​നാ​​​​ണ് താ​​​​രം. ജീ​​​​വി​​​​ത​​​​ത്തെ ബ്രാ​​​​ൻ​​​​ഡ്പോ​​​​ലെ വി​​​​പ​​​​ണ​​​​നം ചെ​​​​യ്യു​​​​ന്നു. പെ​​​​ർ​​​​ഫോ​​​​മ​​​​ൻ​​​​സാ​​​​ണ് അ​​​​വി​​​​ടെ കേ​​​​ന്ദ്ര​​​​സ്ഥാ​​​​ന​​​​ത്ത്. ഫേസ്ബു​​​​ക്കി​​​​ൽ ടെ​​​​ക്സ്റ്റു​​​​ക​​​​ളും ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ സ​​​​ർ​​​​വാ​​​​ധി​​​​പ​​​​ത്യ​​​​മാ​​​​ണ് ഇ​​​​ൻ​​​​സ്റ്റ​​​​യി​​​​ൽ. ഇ​​​​ൻ​​​​സ്റ്റ​​​​യി​​​​ലെ ബ​​​​ന്ധ​​​​ങ്ങ​​​​ൾ തിയ​​​​റ്റ​​​​റും കാ​​​​ണി​​​​യും​​​ പോ​​​​ലെ​​​​യാ​​​​ണ്. ഇ​​​​ഷ്ട​​​​പ്പെ​​​​ട്ടാ​​​​ൽ കൈ​​​യ​​​ടി​​​​ക്കു​​​​ക​​​​യും മ​​​​ടു​​​​ത്താ​​​​ൽ ഇ​​​റ​​​​ങ്ങി​​​​പോ​​​​വു​​​​ക​​​​യും ചെ​​​​യ്യും.

നി​​​​ങ്ങ​​​​ൾ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ്

ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ലോ യൂ​​​​ട്യൂ​​​​ബി​​​​ലോ വീ​​​​ഡി​​​​യോ കാ​​​​ണു​​​​മ്പോ​​​​ഴും ഗൂ​​​​ഗി​​​​ളി​​​​ൽ വെ​​​​റു​​​​തെ സെ​​​​ർ​​​​ച്ച് ചെ​​​​യ്യു​​​​മ്പോ​​​​ഴും ന​​​​മ്മു​​​​ടെ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ, മാ​​​​ന​​​​സി​​​​കാ​​​​വ​​​​സ്ഥ, രാ​​​​ഷ്‌​​ട്രീ​​​​യ ചാ​​​​യ്‌​​​​വു​​​​ക​​​​ൾ ഇ​​​​വ നി​​​​രീ​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു​​​​ണ്ട്.
ശേ​​​​ഖ​​​​രി​​​​ച്ച പെ​​​​രു​​​​മാ​​​​റ്റ​​​​ങ്ങ​​​​ളെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​ൽ​​​​ഗോ​​​​രി​​​​തം ഭാ​​​​വി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​ലു​​​​ക​​​​ളെ പ്ര​​​​വ​​​​ചി​​​​ക്കു​​​​ന്നു. ഇ​​​​യാ​​​​ൾ ഇ​​​​നി എ​​​​ന്ത് വാ​​​​ങ്ങും? അ​​​​ല്ലെ​​​​ങ്കി​​​​ൽ ഏ​​​​ത് ത​​​​രം രാ​​​​ഷ്‌​​ട്രീ​​​​യ പോ​​​​സ്റ്റു​​​​ക​​​​ളോ​​​​ടാ​​​​ണ് പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക? കൃ​​​​ത്യ​​​​മാ​​​​യി പ്ര​​​​വ​​​​ചി​​​​ക്കു​​​​ന്ന ഡാ​​​​റ്റ​​​​യാ​​​​ണ് ഫേ​​​​സ്ബു​​​​ക്കും ഗൂ​​​​ഗി​​​​ളും പ​​​​ര​​​​സ്യ​​​​ദാ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് കോ​​​​ടി​​​​ക​​​​ൾ​​​​ക്ക് വി​​​​ൽ​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​വി​​​​ടെ ഒ​​​​ന്നും സൗ​​​​ജ​​​​ന്യ​​​​മ​​​​ല്ല എ​​​​ന്ന് ഓ​​​​ർ​​​​ക്ക​​​​ണം.

ശ്ര​​​​ദ്ധ നാ​​​​ണ​​​​യ​​​​മാ​​​​ണ്

ശ്ര​​​​ദ്ധ​​​​യാ​​​​ണ് ഏ​​​​റ്റ​​​​വും വി​​​​ല​​​​യു​​​​ള്ള ക​​​​റ​​​​ൻ​​​​സി.​​​ ഇ​​​​രു​​​​പ​​​​ത്തി​​​​യൊ​​​​ന്നാം നൂ​​​​റ്റാ​​​​ണ്ടി​​​​ലെ ഏ​​​​റ്റ​​​​വും ശ​​​​ക്ത​​​​മാ​​​​യ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ണി​​​​ത്. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വി​​​​ര​​​​ൽ​​​​ത്തു​​​​മ്പി​​​​ലൂ​​​​ടെ സ​​​​മൃ​​​​ദ്ധ​​​​മാ​​​​യൊ​​​​ഴു​​​​കു​​​​മ്പോ​​​​ൾ വി​​​​ല​​​​പി​​​​ടി​​​​പ്പു​​​​ള്ള​​​​താ​​​​യി​​​​ മാ​​​​റു​​​​ന്ന​​​​ത് മ​​​​നു​​​​ഷ്യ​​ന്‍റെ ശ്ര​​​​ദ്ധ​​​​യാ​​​​ണ്. ശ്ര​​​​ദ്ധ ആ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ന്ന​​​​ത് മാ​​​​ത്രം അ​​​​തി​​​​ജീ​​​​വി​​​​ക്കും.

​അ​​​​റ്റ​​​​ൻ​​​​ഷ​​​​ൻ എ​​ൻ​​ജി​​നി​​​​യ​​​​റിം​​​​ഗി​​​​ന്‍റെ ഈ ​​​​ക​​​​ളി​​​​യി​​​​ൽ ടെ​​​​ക് ക​​​​മ്പ​​​​നി​​​​ക​​​​ൾ എ​​​​ന്തു ക​​​​ളി​​​​യും ക​​​​ളി​​​​ക്കും. ഫേ​​​​സ്ബു​​​​ക്ക്, ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം സ്ട്രീ​​​​മി​​​​ംഗ് ആ​​​​പ്പു​​​​ക​​​​ൾ ഇ​​​​വ​​​​യെ​​​​ല്ലാം മ​​​​നു​​​​ഷ്യ​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യെ പ​​​​ര​​​​മാ​​​​വ​​​​ധി​​​​ പി​​​​ടി​​​​ച്ചു​​​​നി​​​​ർ​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്നു. വീ​​​​ഡി​​​​യോ അ​​​​ഞ്ചു​​ സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ നോ​​​​ക്കി​​​​യാ​​​​ൽ അ​​​​ൽ​​​​ഗോ​​​​രി​​​​തം അ​​​​ത് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തും. ശ്ര​​​​ദ്ധ ഒ​​​​രു ഡാ​​​​റ്റ​​​​യാ​​​​യി മാ​​​​റി. ആ ​​​​ഡാ​​​​റ്റ പി​​​​ന്നീ​​​​ട് പ​​​​ര​​​​സ്യ ക​​​​മ്പ​​​​നി​​​​ക​​​​ൾ​​​​ക്കോ രാ​​​​ഷ്‌​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ ഐ​​​​ടി സെ​​​​ല്ലു​​​​ക​​​​ൾ​​​​ക്കോ കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​ന് രൂ​​​​പ​​​​യ്ക്ക് വി​​​​ൽ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു.

വെ​​​​ളി​​​​ച്ച​​​​മു​​​​ള്ള വ​​​​സ്തു ചു​​​​റ്റു​​​​പാ​​​​ടു​​​​ക​​​​ളെ പ്ര​​​​കാ​​​​ശി​​​​പ്പി​​​​ക്കും. വെ​​​​ളി​​​​ച്ച​​​​ത്തി​​​​ന്‍റെ സാ​​​​ർ​​​​വകാ​​​​ലി​​​​ക നി​​​​യ​​​​മ​​​​വും ഇ​​​​വി​​​​ടെ തെ​​​​റ്റു​​​​ക​​​​യാ​​​​ണ്. ആ​​​​റി​​​​ഞ്ചു ​​വെ​​​​ളി​​​​ച്ചം ചു​​​​റ്റു​​​​പാ​​​​ടു​​​​മു​​​​ള്ള ലോ​​​​ക​​​​ത്തെ​​​​യും മ​​​​നു​​​​ഷ്യ​​​​രെ​​​​യും ഇ​​​​രു​​​​ള​​​​ണി​​​​യി​​​​ക്കു​​​​ന്നു. ന​​​​മ്മു​​​​ടെ വി​​​​നോ​​​​ദ​​​​ങ്ങ​​​​ളെ​​​​യും വി​​​​ശ്ര​​​​മ​​​​വേ​​​​ള​​​​ക​​​​ളെ​​​​യും വി​​​​ല​​യ്​​​​ക്കെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന ഡി​​​​ജി​​​​റ്റ​​​​ൽ മു​​​​ത​​​​ലാ​​​​ളി​​ത്ത​​ത്തെ​​​​യും ആ​​​​ത്യ​​​​ന്തി​​​​ക സ​​​​ത്യ​​​​ങ്ങ​​​​ളെ​​​​യും സ്ക്രീ​​​​ൻ ഇ​​​​രു​​​​ളി​​​​ൽ​​​​ നി​​​​ർ​​​​ത്തു​​​​ന്നു.

ദൃ​​​​ശ്യ ​​​​ഋ​​​​തു​​​​ക്ക​​​​ളി​​​​ലൂ​​​​ടെ ഒ​​​​ഴു​​​​കി​​​​പ്പ​​​​ര​​​​ക്കു​​​​മ്പോ​​​​ൾ കണ്ണും ചെ​​​​വി​​​​യു​​​​മ​​​​ല്ലാ​​​​ത്ത ഇ​​​​ന്ദ്രിയ​​​​ങ്ങ​​​​ൾ ഇ​​​​രു​​​​ളി​​​​ൽ ​​​​നി​​​​ന്ന് കി​​​​ത​​​​യ്ക്കു​​​​ന്നു​​​​ണ്ട്. സ​​​​ർ​​​​വ​​​​ലോ​​​​ക​​​​ഡി​​​​ജി​​​​റ്റ​​​​ൽ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളേ, മ​​​​ൺ​​​​സൂ​​​​ൺ വ​​​​ന്നു. മ​​​​ഴ കാ​​​​ഴ്ച മാ​​​​ത്ര​​​​മ​​​​ല്ല; കു​​​​ളി​​​​രാ​​​​ണ്. വെ​​​​യി​​​​ലി​​​​ന്‍റെ ജാ​​​​ല​​​​ക​​​​ത്തി​​​​ലൂടെ ചെ​​​​യ്യു​​​​ന്ന മ​​​​ഴ​​​​ വെ​​​​ളി​​​​ച്ചം ക​​​​ണ്ടി​​​​ട്ടു​​​​ണ്ടോ? ഇ​​​​ല​​​​ത്തു​​​​മ്പി​​​​ൽ​​​​നി​​​​ന്ന് ഇ​​​​റ്റു​​​​വീ​​​​ഴു​​​​ന്ന ജ​​​​ല​​​​ക​​​​ണ​​​​ങ്ങ​​​​ൾ ഭൂ​​​​മി​​​​യെ ന​​​​ന​​​​യ്ക്കു​​​​ന്ന​​​​തു ക​​​​ണ്ടി​​​​ട്ടു​​​​ണ്ടോ? പ​​​​ട​​​​രു​​​​ന്ന ഭൂ​​​​മി​​​​മ​​​​ണം അ​​​​നു​​​​ഭ​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ടോ?
ഉ​​​​ത്ത​​​​രം ഇ​​​​ല്ലെ​​​​ന്നാ​​​​ണെ​​​​ങ്കി​​​​ൽ ഇ​​​​നി​​​​യും ന​​​​ഷ്ട​​​​പ്പെ​​​​ടാ​​​​ൻ ച​​​​ങ്ങ​​​​ല​​​​ക​​​​ൾ ബാ​​​​ക്കി​​​​യു​​​​ണ്ട്.

Latest News

Corehub Up