x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഴി​വി​ള​ക്കു​ക​ള്‍ തെ​ളി​യു​ന്നി​ല്ല; അന്ധകാരത്തിൽ ന​ഗ​രം


Published: December 2, 2025 02:07 AM IST | Updated: December 2, 2025 02:07 AM IST

ച​ങ്ങ​നാ​ശേ​രി: എ​ന്‍എ​ച്ച് 183 (എം​സി റോ​ഡ്) വ​ഴി​വി​ള​ക്കു​ക​ള്‍ തെ​ളി​യു​ന്നി​ല്ല. ച​ങ്ങ​നാ​ശേ​രി ന​ഗ​രം ഇ​രു​ട്ടി​ല്‍.


പെ​രു​ന്ന മു​ത​ല്‍ മ​തു​മൂ​ല വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് വ​ഴി​വി​ള​ക്കു​ക​ള്‍ പ്ര​കാ​ശി​ക്കാ​ത്ത​ത്. ന​ഗ​ര​ത്തി​ലെ മി​ക്ക ഇ​ട​വ​ഴി​ക​ളി​ലും വി​ര​ലി​ലെ​ണ്ണാ​വു​ന്ന​ത്ര വി​ള​ക്കു​ക​ള്‍ മാ​ത്ര​മാ​ണ് തെ​ളി​യു​ന്ന​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ വെ​ളി​ച്ചം മാ​ത്ര​മാ​ണ് ന​ഗ​ര​ത്തി​ല്‍ ല​ഭി​ക്കു​ന്ന​ത്. സ്ഥാ​പ​ന​ങ്ങ​ള​ട​ച്ച് വി​ള​ക്കു​ക​ള്‍ അ​ണ​യ്ക്കു​ന്ന​തോ​ടെ ന​ഗ​രം ഇ​രു​ട്ടി​ലാ​വു​ക​യാ​ണ്.


വി​വി​ധ ജം​ഗ്ഷ​നു​ക​ളി​ലെ ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ളും ക​ണ്ണ​ട​ച്ച നി​ല​യി​ലാ​ണ്. റെ​യി​ല്‍വേ ബൈ​പാ​സ് ജം​ഗ്ഷ​നി​ലെ ഒ​രു ഹൈ​മാ​സ്റ്റ് വി​ള​ക്കു മാ​ത്ര​മേ തെ​ളി​യു​ന്നു​ള്ളൂ. രാ​ത്രി വാ​ഴൂ​ര്‍ റോ​ഡി​ലെ റെ​യി​ല്‍വേ മേ​ല്‍പാ​ലം ഇ​രു​ട്ടി​ലാ​വു​ക​യാ​ണ്. ട്രെ​യി​ന്‍ യാ​ത്ര​ക്കാ​ര്‍ ബ​സ് കാ​ത്തു​നി​ല്‍ക്കു​ന്ന സെ​ന്‍റ് ആ​ന്‍സ് സ്‌​കൂ​ള്‍ ജം​ഗ്ഷ​നും കൂ​രി​രു​ട്ടി​ലാ​ണ്.


പാ​റേ​ല്‍ പ​ള്ളി തി​രു​നാ​ള്‍, ക്രി​സ്മ​സ്, ച​ന്ദ​ന​ക്കു​ടം, ചി​റ​പ്പ് ആ​ഘോ​ഷ​ങ്ങ​ള്‍ അ​ടു​ത്തി​ട്ടും വ​ഴി​വി​ള​ക്കു​ക​ള്‍ തെ​ളി​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്.


ച​ങ്ങ​നാ​ശേ​രി ബൈ​പാ​സും ഇ​രു​ട്ടി​ന്‍റെ പി​ടി​യി​ലാ​ണ്. ഇ​രു​ട്ടി​ന്‍റെ മ​റ​വി​ല്‍ തെ​രു​വു​നാ​യ്ക്ക​ളും സാ​മൂ​ഹ്യ​വി​രു​ദ്ധ, ക്രി​മി​ന​ല്‍ സം​ഘ​ങ്ങ​ളും ന​ഗ​ര​ത്തി​ല്‍ പി​ടി​മു​റു​ക്കു​ന്നു​ണ്ട്.ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ർ റോ​ഡി​ൽ മാ​മ്മൂ​ട്-​ക​റു​ക​ച്ചാ​ൽ ഭാ​ഗ​ത്തും വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യു​ന്നി​ല്ല.

Tags : local nattuvishesham darkness

Recent News

Corehub Up