Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Datingapp

പു​രു​ഷ​ന്മാ​ർ​ക്ക് ഇ​നി ആ​ദ്യം സ​ന്ദേ​ശ​മ​യ​ക്കാം; 'വു​മ​ൺ ഫ​സ്റ്റ്' നി​യ​മ​ത്തി​ൽ മാ​റ്റം വ​രു​ത്തി ബം​ബി​ൾ

ന്യൂ​ഡ​ൽ​ഹി: ജ​ന​പ്രി​യ ഡേ​റ്റിം​ഗ് ആ​പ്പാ​യ ബം​ബി​ൾ ത​ങ്ങ​ളു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ​ന്ദേ​ശ​മ​യ​ക്ക​ൽ നി​യ​മ​ത്തി​ൽ വ​ലി​യ മാ​റ്റം വ​രു​ത്തി. ഇ​നി മു​ത​ൽ സ്ത്രീ​ക​ൾ​ക്ക് പു​റ​മെ പു​രു​ഷ​ന്മാ​ർ​ക്കും ആ​ദ്യം സ​ന്ദേ​ശ​മ​യ​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.

2014ൽ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത് മു​ത​ൽ സ്ത്രീ​ക​ൾ​ക്ക് മാ​ത്രം ആ​ദ്യ സ​ന്ദേ​ശ​മ​യ​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യി​രു​ന്ന 'വു​മ​ൺ ഫ​സ്റ്റ്' ന​യ​ത്തി​നാ​ണ് ഇ​തി​ലൂ​ടെ മാ​റ്റം വ​രു​ന്ന​ത്.

ഡേ​റ്റിം​ഗ് ആ​പ്പു​ക​ളി​ൽ ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ​ങ്കാ​ളി​ത്തം കു​റ​യു​ന്ന​തും വ​ള​ർ​ച്ച മ​ന്ദ​ഗ​തി​യി​ലാ​കു​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​പു​തി​യ പ​രി​ഷ്കാ​രം. ആ​പ്പി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ 66 ശ​ത​മാ​നം സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​ർ ആ​ദ്യം സം​ഭാ​ഷ​ണം തു​ട​ങ്ങു​ന്ന​താ​ണ് ത​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​തെ​ന്നും, ഇ​ത് മാ​ന​സി​ക സ​മ്മ​ർ​ദ്ദം കു​റ​യ്ക്കു​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

സ്ത്രീ​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ആ​പ്പ് രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും, അ​ത് ഒ​രു പ്ര​ത്യേ​ക രീ​തി​യി​ൽ മാ​ത്രം പ​രി​മി​ത​പ്പെ​ടു​ത്താ​ന​ല്ല ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും ബം​ബി​ൾ സി​ഇ​ഓ വി​റ്റ്നി വു​ൾ​ഫ് ഹെ​ർ​ഡ് വ്യ​ക്ത​മാ​ക്കി.

ആ​ദ്യ സ​ന്ദേ​ശ​ത്തി​ന് മ​റു​പ​ടി ന​ൽ​കാ​നു​ള്ള സ​മ​യം 24 മ​ണി​ക്കൂ​റി​ൽ നി​ന്ന് 72 മ​ണി​ക്കൂ​റാ​യി ഉ​യ​ർ​ത്തി. കാ​ന​ഡ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഈ ​മാ​റ്റം ചാ​റ്റു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​നും സം​ഭാ​ഷ​ണ​ങ്ങ​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കാ​നും സ​ഹാ​യി​ച്ച​താ​യി ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു.

സ്വൈ​പ്പിം​ഗ് ഒ​ഴി​വാ​ക്കി​യു​ള്ള പു​തി​യ ഫീ​ച്ച​റു​ക​ൾ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ, നേ​രി​ട്ടു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ൾ എ​ന്നി​വ​യും ബം​ബി​ൾ പ​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ര​ണ്ടാം പാ​ദ​ത്തി​ൽ ക​മ്പ​നി​യു​ടെ വ​രു​മാ​ന​ത്തി​ൽ 15.2 ശ​ത​മാ​ന​ത്തി​ന്‍റെ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബം​ബി​ൾ പു​തി​യ മാ​റ്റ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up