എടക്കര: എടക്കര ടൗണിൽ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന വയോധികനെ മരിച്ച നിലയിൽ കാണപ്പെട്ടു. ചേനപ്പറന്പിൽ സുരേന്ദ്രനെയാണ് (68) തിങ്കളാഴ്ച ഉച്ചക്ക് ടൗണിന് പിന്നിലെ കെട്ടിടത്തിന്റെ കോണിക്കൂട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഈ കോണിക്കൂടിനടിയിലാണ് ഇയാൾ വർഷങ്ങളായി രാത്രി കിടന്നിരുന്നത്. കഴിഞ്ഞ ഇരുപത് വർഷമായി ഇയാൾ എടക്കര ടൗണിലുണ്ട്. മൂത്തേടത്ത് ബന്ധുക്കൾ ഉള്ളതായി എടക്കര പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം നിലന്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.