ചേർപ്പ്: തൃപ്രയാറിൽ വർക്ക് ഷോപ്പ് ഉടമയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. ചേർപ്പ് തിരുവുള്ളക്കാവ് സ്വദേശി പെരുവനത്ത് വീട്ടിൽ രാജൻ(74) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ചെമ്മാപ്പിള്ളി കടവിനു സമീപം മൃതദേഹം കണ്ടത്. തുടർന്ന് പോലീസ് എത്തി വഞ്ചിക്കാരുടെ സഹായത്തോടെ മൃതദേഹം കരയ്ക്കടുപ്പിച്ച് മോർച്ചറിയിലേക്ക് മാറ്റി.
തൃപ്രയാർ പാലത്തിനടുത്ത് രാജ് കാർടെക്ക് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. വലപ്പാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: നിർമല. മക്കൾ: റാനിമ, രേഷ്മ, റെനീഷ്. മരുമക്കൾ: മഹേഷ്, പ്രവീൺ, അനല.