തൃശൂർ: ക്രൈസ്തവർക്കുനേരേ വടക്കേ ഇന്ത്യയിൽ നടക്കുന്ന അതിക്രമങ്ങൾ കേരളത്തിൽ ആവർത്തിക്കാനാണു നീക്കമെങ്കിൽ കേരളം ഒറ്റക്കെട്ടായി നേരിടുമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ക്രൈസ്തവസഭയ്ക്കും ബിഷപ്പുമാർക്കും എതിരേയുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകൾ അപലപനീയമാണ്. ബിഷപ്പുമാരെയും കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും ആക്ഷേപിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ജനാധിപത്യത്തിൽ ബിഷപ്പുമാർക്കും സഭാപിതാക്കൻമാർക്കും സ്വാതന്ത്ര്യമുണ്ട്.
എസ്ഡിപിഐയും പിഡിപിയുമായി സിപിഎമ്മിനു ശക്തമായ ബന്ധം ഉണ്ടായിരുന്നു. അതൊന്നും കേരളത്തിലെ ജനങ്ങൾ അംഗീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.