Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Death For Scooter

Alappuzha

ടി​പ്പ​റിടി​ച്ച് സ്‌​കൂ​ട്ട​ർ യാ​ത്രി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം; അപകടകാരണം ലോ​റി ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യും അ​ശാ​സ്ത്രീ​യ ഓ​ട​നി​ര്‍​മാ​ണ​വും

മാ​വേ​ലി​ക്ക​ര: ജി​ല്ലാ ആ​ശു​പ​ത്രി ജം​ഗ്ഷ​നു സ​മീ​പം സ്‌​കൂ​ട്ട​ർ യാ​ത്രി​ക ടി​പ്പ​റിടി​ച്ചു മ​രി​ച്ചു. ചെ​ന്നി​ത്ത​ല സൗ​ത്ത് മു​ണ്ടു​വേ​ലി​ക്ക​ട​വ് ത​ട്ടാ​രു​പ​റ​മ്പി​ൽ ആ​ൻ​സി​വി​ല്ല​യി​ൽ ബാ​ബു ജോ​ർ​ജിന്‍റെ ഭാ​ര്യ ആ​നി (56) ആ​ണ് മ​രി​ച്ച​ത്. മാ​വേ​ലി​ക്ക​ര-​പ​ന്ത​ളം പ്ര​ധാ​ന പാ​ത​യി​ൽ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ പത്തിനായി​രു​ന്നു അ​പ​ക​ടം.

ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽനി​ന്നും ക​ര​യാ​വ​ട്ടം ഭാ​ഗ​ത്തേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​കു​ക​യാ​യി​രു​ന്ന ആ​നി ബാ​ബു​വി​നെ അ​തേ​ദി​ശ​യി​ൽ എ​ത്തി​യ ടി​പ്പ​ർ ത​ട്ടു​ക​യാ​യി​രു​ന്നു. ടി​പ്പ​റി​​ന്‍റെ ഇ​ടി​യേ​റ്റ സ്കൂ​ട്ട​ർ റോ​ഡി​​ന്‍റെ ഇ​ട​തു ഭാ​ഗ​ത്തേ​ക്കു നീ​ങ്ങി​യെ​ങ്കി​ലും പാ​ത​യ്ക്കു സ​മീ​പ​മു​ള്ള ഓ​ട​യു​ടെ സ്ലാ​ബു​ക​ൾ ഉ​യ​ർ​ന്നു നി​ന്ന​തി​നാ​ൽ അ​തി​ൽ​ക​യ​റി നി​യ​ന്ത്ര​ണം തെ​റ്റി ടി​പ്പ​റി​ന​ട​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ടി​പ്പ​റി​​ന്‍റെ പി​ൻ​ച​ക്ര​ങ്ങ​ൾ ആ​നി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി ഇ​റ​ങ്ങി. ഉ​ട​ൻ​ത​ന്നെ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മ​ക​ൾ: ആ​ൻ​സി.

അപകടകാരണം ലോ​റി ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യും അ​ശാ​സ്ത്രീ​യ ഓ​ട​നി​ര്‍​മാ​ണ​വും

മാ​വേ​ലി​ക്ക​ര: ത​ട്ടാ​ര​മ്പ​ലം-​പ​ന്ത​ളം പാ​ത​യി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി ജം​ഗ്ഷ​നു സ​മീ​പം ടി​പ്പ​റിടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​യാ​യ വീ​ട്ട​മ്മ​യു​ടെ ദാ​രു​ണാ​ന്ത്യ​ത്തി​നു കാ​ര​ണ​മാ​യ​ത് ടി​പ്പ​ര്‍ ലോ​റി ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യും അ​ശാ​സ്ത്രീ​യ ഓ​ട​നി​ര്‍​മാ​ണ​വും. ചെ​ന്നി​ത്ത​ല സൗ​ത്ത് മു​ണ്ടു​വേ​ലി​ക്ക​ട​വ് ത​ട്ടാ​രു​പ​റ​മ്പി​ല്‍ ആ​ന്‍​സി​വി​ല്ല​യി​ല്‍ ബാ​ബു​ ജോ​ര്‍​ജിന്‍റെ ഭാ​ര്യ ആ​നി ബാ​ബു (56) ആ​ണ് മ​രി​ച്ച​ത്.

ആ​ശു​പ​ത്രി ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ പത്തിനായി​രു​ന്നു അ​പ​ക​ടം. റോ​ഡി​​ന്‍റെ ഇ​ട​തു​വ​ശം ചേ​ര്‍​ന്ന് സാ​വ​ധാ​ന​ത്തി​ല്‍ വ​രി​ക​യാ​യി​രു​ന്ന സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​യെ അ​തേ ദേ​ശ​യി​ലെ​ത്തി​യ ടി​പ്പ​ര്‍ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ത​ട്ടു​ക​യാ​യി​രു​ന്നു. ലോ​റി ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ റോ​ഡി​​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്തേ​ക്ക് സ്‌​കൂ​ട്ട​ര്‍ പ​ര​മാ​വ​ധി ചേ​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഉ​യ​ര​ത്തി​ല്‍ ഓ​ട നി​ര്‍​മി​ച്ച​തി​നാ​ല്‍ ക​ഴി​ഞ്ഞി​ല്ല. നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​ര്‍ മ​റി​യു​ക​യും ടി​പ്പ​റി​​ന്‍റെ പി​ന്‍​ച​ക്ര​ങ്ങ​ള്‍ ആ​നി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യുമാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് റോ​ഡി​നു വീ​തി​ക്കുറ​വും വ​ള​വു​മാ​ണ്. മു​ന്നി​ല്‍ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കും. പി​ന്നാ​ലെ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​രി​കു​ചേ​ര്‍​ന്ന് മ​റി​ക​ട​ക്കു​മ്പോ​ള്‍ ഇ​ട​ത്തേ​ക്ക് ഒ​തു​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ഓ​ട​യി​ല്‍ ത​ട്ടി​മ​റി​ഞ്ഞ് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഈ ​ഭാ​ഗ​ത്ത് സം​ഭ​വി​ച്ചി​ട്ടു​ള്ള​തെ​ന്ന് സ​മീ​പ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

അ​ശ്ര​ദ്ധ​മാ​യി സ്‌​കൂ​ട്ട​റി​നെ മ​റി​ക​ട​ക്കാ​ന്‍ ടി​പ്പ​ര്‍ ലോ​റി ഡ്രൈ​വ​ര്‍ ശ്ര​മി​ച്ച​താ​ണ് ഇ​ന്ന​ലെ അ​പ​ക​ട​ത്തി​നു കാ​ര​ണ​വും. മാ​വേ​ലി​ക്ക​ര ഭാ​ഗ​ത്തു നി​ന്നും നി​ര​വ​ധി ടോ​റ​സ്, ടി​പ്പ​ര്‍ ലോ​റി​ക​ളാ​ണ് ഒ​ന്നി​നു പി​ന്നാ​ലെ ഒ​ന്നാ​യാ​ണ് എ​ത്തി​യ​ത്. മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ടോ​റ​സ് സ്‌​കൂ​ട്ട​റി​നെ മ​റി​ക​ട​ന്നു പോ​കു​ന്ന​തും പി​ന്നാ​ലെ എ​ത്തി​യ ടി​പ്പ​ര്‍ ഇ​ട​ത്തേ​ക്കു കൂ​ടു​ത​ല്‍ ചേ​ര്‍​ക്കു​ന്ന​തും മു​ന്‍​ഭാ​ഗം ത​ട്ടി സ്‌​കൂ​ട്ട​ര്‍ മ​റി​യു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. സ്‌​കൂ​ട്ട​റി​ല്‍ ത​ട്ടി​യ​പ്പോ​ഴെ​ങ്കി​ലും ലോ​റി നി​ര്‍​ത്തി​യി​രു​ന്നെ​ങ്കി​ല്‍ ദാ​രു​ണാ​ന്ത്യം സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്ന​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.


അ​ശാ​സ്ത്രീ​യ​മാ​യി റോ​ഡി​ല്‍നി​ന്ന് വ​ലി​യ ഉ​യ​ര​ത്തി​ല്‍ ഓ​ടനി​ര്‍​മി​ച്ച​ത് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഇ​തി​ന​കം നി​ര​വ​ധി പേ​രു​ടെ ജീ​വ​നു​ക​ളാ​ണ് പൊ​ലി​ഞ്ഞ​ത്. റോ​ഡി​​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ താ​ഴ്ച​യി​ല്‍ ഓ​ട​നി​ര്‍​മി​ച്ച് മു​ക​ള്‍ വ​ശ​ത്ത് കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബ് സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​യ​ര്‍​ത്തി​യും താ​ഴ്ത്തി​യും പ​ല രീ​തി​യി​ല്‍ ഓ​ട നി​ര്‍​മി​ച്ച് സ്ലാ​ബ് ഇ​ട്ടി​രി​ക്ക​ന്ന​തി​നാ​ല്‍ കാ​ല്‍​ന​ട​യാ​ത്രി​ക​ര്‍​ക്കും ഗു​ണം ചെ​യ്യി​ല്ല. റോ​ഡി​​ന്‍റെ വീ​തി കു​റ​യു​ക​യും അ​ത്യാ​വ​ശ്യ​വേ​ള​യി​ല്‍ വ​ശ​ത്തേ​ക്ക് വാ​ഹ​നം ഓ​ടി​ച്ചുമാ​റ്റാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​മാ​ണ്.

അ​ശാ​സ്ത്രീ​യ ഓ​ട​നി​ര്‍​മാ​ണ​വും

Latest News

Corehub Up