Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Debt Crisis Report

കി​ഫ്ബി വാ​യ്പ​ക​ൾ വ​ൻ ബാ​ധ്യ​ത, ആ​കെ ക​ടം 5.07 ല​ക്ഷം കോ​ടി; സം​സ്ഥാ​നം ക​ട​ക്കെ​ണി​യി​ലെ​ന്ന് ധ​വ​ള​പ​ത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം അ​തി​ഗു​രു​ത​ര​മാ​യ ധ​ന​പ്ര​തി​സ​ന്ധി​യി​ലെ​ന്ന് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട ധ​വ​ള​പ​ത്രം. കേ​ര​ള​ത്തി​ന്‍റെ ആ​കെ ക​ട​ബാ​ധ്യ​ത 5.07 ല​ക്ഷം കോ​ടി രൂ​പ​യാ​യി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ധ​വ​ള​പ​ത്രം വ്യ​ക്ത​മാ​ക്കു​ന്നു.‌‌

സം​സ്ഥാ​ന​ത്തി​ന്‍റെ വ​രു​മാ​ന​ത്തി​ന്‍റെ ഏ​ക​ദേ​ശം 80 ശ​ത​മാ​ന​വും ശ​മ്പ​ളം, പെ​ൻ​ഷ​ൻ, പ​ലി​ശ അ​ട​വ് എ​ന്നി​വ​യ്ക്കാ​ണ് ചെ​ല​വാ​കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യം ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സാ​മ്പ​ത്തി​ക​മാ​യി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് വി​ല​യി​രു​ത്തു​ന്നു.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ വി​ര​മി​ക്ക​ൽ പ്രാ​യം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ അ​നു​ഭ​വ​സ​മ്പ​ത്ത് പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന പ്രാ​യ​ത്തി​ലാ​ണു വി​ര​മി​ക്കു​ന്ന​ത്. വി​ര​മി​ക്ക​ൽ പ്രാ​യം ഒ​രു വ​ർ​ഷം വ​ർ​ധി​പ്പി​ക്കു​മ്പോ​ൾ സം​സ്ഥാ​ന​ത്തി​ന് ഏ​ക​ദേ​ശം 6,000 കോ​ടി രൂ​പ​യു​ടെ വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ച്ചെ​ല​വ് ലാ​ഭി​ക്കാ​നാ​കു​മെ​ന്നും റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

സം​സ്ഥാ​നം ക​ടു​ത്ത ട്ര​ഷ​റി പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും 2025-ൽ ​മാ​ത്രം 262 ദി​വ​സം വേ​യ്സ് ആ​ൻ​ഡ് മീ​ൻ​സ് അ​ഡ്വാ​ൻ​സി​നെ​യും 84 ദി​വ​സം ഓ​വ​ർ​ഡ്രാ​ഫ്റ്റി​നെ​യും ആ​ശ്ര​യി​ക്കേ​ണ്ടി വ​ന്നു​വെ​ന്ന​ത് ഖ​ജ​നാ​വി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തു​ന്നു.

സം​സ്ഥാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​നാ​യു​ള്ള മൂ​ല​ധ​ന ചെ​ല​വ് രാ​ജ്യ​ത്തെ ത​ന്നെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ലാ​ണെ​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. കി​ഫ്‌​ബി (വ​ഴി എ​ടു​ത്തി​ട്ടു​ള്ള ഏ​ക​ദേ​ശം 21,000 കോ​ടി രൂ​പ​യു​ടെ വാ​യ്പാ ബാ​ധ്യ​ത യ​ഥാ​ർ​ഥ​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ ത​ന്നെ ക​ട​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​തി​ന് പു​റ​മെ കെ​എ​സ്ആ​ർ​ടി​സി, വാ​ട്ട​ർ അ​തോ​റി​റ്റി തു​ട​ങ്ങി​യ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​കെ സ​ഞ്ചി​ത ന​ഷ്ടം 78,851 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. സാ​മ്പ​ത്തി​ക ഞെ​രു​ക്കം കാ​ര​ണം പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗം, ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കാ​യു​ള്ള പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.

 

 

Latest News

Corehub Up