കട്ടിപ്പാറ: കട്ടിപ്പാറപഞ്ചായത്തിൽ അമ്പായത്തോട്ടിലെ ഇറച്ചിപ്പാറയിൽ പുഴയുടെ സമീപം പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട് കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റ് പൂട്ടാനുള്ള തീരുമാനത്തെ മൈക്കാവ് സെന്റ്മേരീസ് യാക്കോബായ സുറിയാനി പള്ളി മാനേജിംഗ് കമ്മറ്റി സ്വാഗതം ചെയ്തു.ഫ്രഷ് കട്ടിനെതിരേ സമരം നയിച്ച മുഴുവൻ രാഷ്ട്രീയ പാർട്ടികൾക്കും സാമൂഹിക സാംസ്കാരിക സംഘടനകൾക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
വികാരി ഫാ. ബേസിൽ തമ്പി പടിഞ്ഞാറേക്കര, യാക്കോബായ സഭ വർക്കിംഗ് കമ്മറ്റി മെമ്പർ ബേബി ജേക്കബ് പീടിയേക്കൽ, ട്രസ്റ്റി ജയേഷ് വർഗീസ് പറ കണ്ടത്തിൽ, പൗലോസ് പാറേക്കര, സെക്രട്ടറി തമ്പി പറ കണ്ടത്തിൽ, മുൻ ട്രസ്റ്റിമാരായ തമ്പി വായിക്കാട്ട്, ബേബി കാരിക്കാത്തറയിൽ, സാലി പീടിയേക്കൽ, എൽദോ കോതാ പ്ലാക്കൽ, മനു നൊടിയാമോളയിൽ,ബൈജു പറകണ്ടത്തിൽ, മാനേജ് പറകണ്ടത്തിൽ, യൂത്ത് അസോസിയഷൻ സെക്രട്ടറി രാജേഷ് എന്നിവർ പ്രസംഗിച്ചു.