Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Decreased

ഏ​പ്രി​ലി​ൽ എ​ൽ​പി​ജി ഉ​പ​ഭോ​ഗം കു​റ​ഞ്ഞു

ന്യൂ​​ഡ​​ൽ​​ഹി: ഏ​​പ്രി​​ലി​​ൽ ഇ​​ന്ത്യ​​യി​​ലെ എ​​ൽ​​പി​​ജി ഉ​​പ​​ഭോ​​ഗ​​ത്തി​​ൽ 16 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ കു​​ത്ത​​നെ​​യു​​ള്ള ഇ​​ടി​​വ്. പ​​ശ്ചി​​മേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷ​​ത്തെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ വി​​ത​​ര​​ണ ത​​ട​​സ​​ങ്ങ​​ൾ ഗാ​​ർ​​ഹി​​ക-​​വാ​​ണി​​ജ്യ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു​​ള്ള പാ​​ച​​ക​​വാ​​ത​​ക ല​​ഭ്യ​​ത​​യെ ബാ​​ധി​​ച്ച​​താ​​ണ് കാ​​ര​​ണ​​മെ​​ന്ന് ഒൗ​​ദ്യോ​​ഗി​​ക ക​​ണ​​ക്കു​​ക​​ൾ പ​​റ​​യു​​ന്നു.

ഏ​​പ്രി​​ലി​​ൽ 2.2 മി​​ല്യ​​ണ്‍ ട​​ണ്ണി​​ന്‍റെ എ​​ൽ​​പി​​ജി ഉ​​പ​​ഭോ​​ഗ​​മാ​​ണ് ന​​ട​​ന്ന​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ മാ​​സ​​ത്തെ 2.62 മി​​ല്യ​​ണ്‍ ട​​ണ്ണി​​നേ​​ക്കാ​​ൾ 16.16 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ കു​​റ​​വാ​​ണ്. 2024 ഏ​​പ്രി​​ലി​​ലെ 2.45 മി​​ല്യ​​ണ്‍ ട​​ണ്ണി​​നേ​​ക്കാ​​ൾ 10.5 ശ​​ത​​മാ​​നം കു​​റ​​വാ​​ണ്.

പെ​​ട്രോ​​ളി​​യം പ്ലാ​​നിം​​ഗ് ആ​​ൻ​​ഡ് അ​​നാ​​ലി​​സി​​സ് സെ​​ല്ലി​​ന്‍റെ (പി​​പി​​എ​​സി) ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം മു​​ൻ മാ​​സം മാ​​ർ​​ച്ചി​​ലെ 2.379 മി​​ല്യ​​ണ്‍ ട​​ണ്‍ ഉ​​പ​​ഭോ​​ഗ​​ത്തേ​​ക്കാ​​ൾ കു​​റ​​ഞ്ഞ മാ​​സ​​വും ഇ​​താ​​യി​​രു​​ന്നു.

രാ​​ജ്യം എ​​ൽ​​പി​​ജി ആ​​വ​​ശ്യ​​ക​​ത​​യു​​ടെ 60 ശ​​ത​​മാ​​ന​​വും ഇ​​റ​​ക്കു​​മ​​തി​​യെ​​യാ​​ണ് ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. ഇ​​തി​​ന്‍റെ ഭൂ​​രി​​ഭാ​​ഗ​​വും ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് വ​​ഴി​​യാ​​ണ് എ​​ത്തു​​ന്ന​​ത്. എ​​ന്നാ​​ൽ, ഇ​​റാ​​നെ​​തി​​രേ യു​​എ​​സി​​ന്‍റെ​​യും ഇ​​സ്ര​​യേ​​ലി​​ന്‍റെ​​യും ആ​​ക്ര​​മ​​ണ​​ത്തെയും അ​​തി​​ന് ടെ​​ഹ്റാ​​ൻ ന​​ല്കി​​യ മ​​റു​​പ​​ടി​​യെ​​യും തു​​ട​​ർ​​ന്ന് ക​​ട​​ലി​​ടു​​ക്ക് നി​​ല​​വി​​ൽ അ​​ട​​ഞ്ഞു​​കി​​ട​​ക്കു​​ക​​യാ​​ണ്.

സൗ​​ദി അ​​റേ​​ബ്യ, യു​​എ​​ഇ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള വി​​ത​​ര​​ണം ത​​ട​​സ​​പ്പെ​​ട്ട​​തോ​​ടെ ഗാ​​ർ​​ഹി​​ക ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു​​ള്ള പാ​​ച​​ക​​വാ​​ത​​ക ല​​ഭ്യ​​ത ഉ​​റ​​പ്പു​​വ​​രു​​ത്ത​​ന്ന​​തി​​നാ​​യി ഹോ​​ട്ട​​ലു​​ക​​ൾ, വ്യ​​വ​​സാ​​യ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു​​ള്ള എ​​ൽ​​പി​​ജി വി​​ത​​ര​​ണം സ​​ർ​​ക്കാ​​ർ വെ​​ട്ടി​​ക്കു​​റ​​ച്ചു.

കൂ​​ടാ​​തെ, ര​​ണ്ടു സി​​ലി​​ണ്ട​​റു​​ക​​ൾ ബു​​ക്ക് ചെ​​യ്യു​​ന്ന​​തി​​നി​​ട​​യി​​ലു​​ള്ള ഇ​​ട​​വേ​​ള വ​​ർ​​ധി​​പ്പി​​ച്ചു​​കൊ​​ണ്ട് ഗാ​​ർ​​ഹി​​ക ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കു​​ള്ള വി​​ത​​ര​​ണ​​ത്തി​​ലും നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തി.

പി​​പി​​എ​​സി​​യു​​ടെ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, മാ​​ർ​​ച്ചി​​ലു​​ണ്ടാ​​യ 12.8 ശ​​ത​​മാ​​നം വാ​​ർ​​ഷി​​ക ഇ​​ടി​​വി​​നേ​​ക്കാ​​ൾ കൂ​​ടു​​ത​​ലാ​​യി​​രു​​ന്നു ഏ​​പ്രി​​ലി​​ലെ എ​​ൽ​​പി​​ജി ഉ​​പ​​ഭോ​​ഗ​​ത്തി​​ലു​​ണ്ടാ​​യ ഇ​​ടി​​വ്.

വി​​റ​​കി​​നും പ​​രി​​സ്ഥി​​തി​​ക്ക് ദോ​​ഷ​​മു​​ണ്ടാ​​ക്കു​​ന്ന മ​​റ്റ് ഇ​​ന്ധ​​ന​​ങ്ങ​​ൾ​​ക്കും പ​​ക​​രം പ​​രി​​സ്ഥി​​തി സൗ​​ഹൃ​​ദ​​മാ​​യ ഇ​​ന്ധ​​ന​​ങ്ങ​​ൾ സ​​ർ​​ക്കാ​​ർ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഫ​​ല​​മാ​​യി ക​​ഴി​​ഞ്ഞ കു​​റെ വ​​ർ​​ഷ​​ങ്ങ​​ളാ​​യി എ​​ൽ​​പി​​ജി ഉ​​പ​​ഭോ​​ഗം രാ​​ജ്യ​​ത്ത് ഉ​​യ​​ർ​​ന്നി​​രു​​ന്നു.

യു​​ദ്ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന പ​​ല ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളും വ്യോ​​മ​​പാ​​ത​​ക​​ൾ അ​​ട​​ച്ച​​തിനെയും വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ നി​​ർ​​ത്തി​​വ​​ച്ച​​തി​​നെ​​യും തു​​ട​​ർ​​ന്ന് ജെ​​റ്റ് ഫ്യു​​വ​​ലി​​ന്‍റെ ഉ​​പ​​ഭോ​​ഗം മു​​ൻ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് ഏ​​പ്രി​​ലി​​ൽ 1.37 ശ​​ത​​മാ​​നം കു​​റ​​ഞ്ഞ് 7,61,000 ട​​ണ്ണാ​​യി. മാ​​ർ​​ച്ചി​​ലെ 8,07,000 ട​​ണ്ണി​​നെ​​ക്കാ​​ൾ കു​​റ​​വാ​​ണ്.
യു​​ദ്ധം ബാ​​ധി​​ച്ച് മ​​റ്റ് ര​​ണ്ട് ഇ​​ന്ധ​​ന​​ങ്ങ​​ൾ പോ​​ലെ ഡീ​​സ​​ൽ, പെട്രോൾ വി​​ല്പ​​ന​​യി​​ലും കു​​റ​​വു​​ണ്ടാ​​യി.

District News

കോ​ഴി ല​ഭ്യ​ത കു​റ​ഞ്ഞു; ചി​ക്ക​ൻ​വി​ല പ​റ​ക്കുന്നു

കൊ​ല്ലം: ക്രി​സ്മ​സും ന്യൂ ഇയ​റും ക​ഴി​ഞ്ഞി​ട്ടും പി​ടി​ത​രാ​തെ കു​തി​ച്ചു​യ​ർ​ന്നു ചി​ക്ക​ൻ വി​ല. ജി​ല്ല​യി​ൽ ഒ​രു​കി​ലോ ചി​ക്ക​ന്‍റെ വി​ല 185 രൂ​പ​യാ​യി​രു​ന്നു. നാ​ട​ൻ കോ​ഴി​ക്ക് 220- 230 രൂ​പ വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

പ്രാ​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ൽ വി​ല​യി​ൽ മാ​റ്റം വ​രാം. ക്രി​സ്മ​സി​ന് 160 രൂ​പ​യാ​യി​രു​ന്നു വി​ല. ക്രി​സ്മ​സ് അ​ടു​പ്പി​ച്ച് എ​ല്ലാ​വ​ർ​ഷ​വും വി​ല അ​ല്പം ഉ​യ​രു​മെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വ​ർ​ധി​ച്ച​തെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. കോ​ഴി ല​ഭ്യ​ത​യു​ടെ കു​റ​വ് പ​റ​ഞ്ഞാ​ണ് വി​ല കൂ​ട്ടു​ന്ന​ത്. എ​ന്നാ​ൽ വി​ല കൂ​ട്ടാ​ൻ ചി​ല ഫാ​മു​ക​ൾ പൂ​ഴ്ത്തി​വ​യ്ക്കു​ക​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

അതേ സമയം അ​ടു​ക്ക​ള ബ​ജ​റ്റ് താ​ളം തെ​റ്റി​ച്ചു കു​തി​ച്ചു​യ​ർ​ന്ന വെ​ളി​ച്ചെ​ണ്ണ വി​ല​യി​ൽ ആ​ശ്വാ​സം. തേ​ങ്ങ​യും കൊ​പ്രാ​യും കൂ​ടു​ത​ൽ ല​ഭ്യ​മാ​കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വെ​ളി​ച്ചെ​ണ്ണ വി​ല​യി​ൽ കു​റ​വു​ണ്ടാ​യ​തെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. നി​ല​വി​ൽ 245 രൂ​പ മു​ത​ൽ 1 ലി​റ്റ​ർ വെ​ളി​ച്ചെ​ണ്ണ ല​ഭ്യ​മാ​ണ്.
വി​വി​ധ ക​മ്പ​നി​ക​ൾ പ​ല വി​ല​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. കേ​ര​ഫെ​ഡി​ന്‍റെ വെ​ളി​ച്ചെ​ണ്ണ​യ്ക്ക് 360 രൂ​പ​യാ​ണ്. ഓ​ണ​ക്കാ​ല​ത്ത് തേ​ങ്ങ​യു​ടെ​യും വെ​ളി​ച്ചെ​ണ്ണ​യു​ടെ​യും കൊ​പ്രാ​യു​ടെ​യും വി​ല വ​ലി​യ​തോ​തി​ൽ ഉ​യ​ർ​ന്നി​രു​ന്നു.

വെ​ളി​ച്ചെ​ണ്ണ വി​ല ലി​റ്റ​റി​ന് 500 രൂ​പ​യ്ക്ക് മു​ക​ളി​ലെ​ത്തി റെ​ക്കാ​ർ​ഡി​ട്ടി​രു​ന്നു. കൊ​പ്ര​യ്ക്ക് 300 രൂ​പ​യാ​യി​രു​ന്നു മൊ​ത്ത​വി​ല. ഇ​പ്പോ​ൾ കൊ​പ്ര​യു​ടെ മൊ​ത്ത​വി​ല കു​റ​ഞ്ഞ് 220 രൂ​പ​യി​ലെ​ത്തി.

മൊ​ത്ത​വി​പ​ണി​യി​ൽ 35- 40 രൂ​പ വ​രെ ഉ​ണ്ടാ​യി​രു​ന്ന പൊ​തി​ക്കാ​ത്ത തേ​ങ്ങ ഒ​ന്നി​ന് 32 രൂ​പ​യും കി​ലോ​യ്ക്ക് 75 രൂ​പ ഉ​ണ്ടാ​യി​രു​ന്ന പൊ​തി​ച്ച തേ​ങ്ങ​യ്ക്ക് 60 രൂ​പ​യാ​യും കു​റ​ഞ്ഞു. കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ജി​ല്ല​യി​ലേ​ക്ക് തേ​ങ്ങ എ​ത്തു​ന്നു​ണ്ട്. ക​രു​നാ​ഗ​പ്പ​ള്ളി, കാ​യം​കു​ളം ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​ണ് പൊ​തി​ക്കാ​ത്ത തേ​ങ്ങ കൂ​ടു​ത​ലാ​യും എ​ത്തു​ന്ന​ത്.

 

Latest News

Corehub Up