x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും എ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ കു​റ​ഞ്ഞ​താ​യി ക​ണ​ക്ക്

വെബ്ഡെസ്ക്
Published: July 14, 2026 12:56 AM IST | Updated: July 14, 2026 12:56 AM IST

പ്രതീകാത്മക ചിത്രം

കോ​​​ഴി​​​ക്കോ​​​ട്: മു​​​ന്‍ വ​​​ര്‍​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്ത് ഈ ​​​വ​​​ര്‍​ഷം സ്ത്രീ​​​ക​​​ള്‍​ക്കും കു​​​ട്ടി​​​ക​​​ള്‍​ക്കും ​എ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ള്‍ താ​​​ര​​​ത​​​മ്യേ​​​നെ കു​​​റ​​​ഞ്ഞു​​​വെ​​​ന്നു പോ​​​ലീ​​​സി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ള്‍.

ഈ ​​​വ​​​ര്‍​ഷം ആ​​​റു​​​ മാ​​​സം പി​​​ന്നി​​​ട്ട​​​പ്പോ​​​ള്‍ സ്ത്രീ​​​ക​​​ള്‍​ക്കെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ള്‍​ക്ക്, ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍​ഷ​​​ത്തേ​​​തി​​​ന്‍റെ ഏ​​​ക​​​ദേ​​​ശം മൂ​​​ന്നി​​​ലൊ​​​ന്നു കേ​​​സു​​​ക​​​ളെ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ളൂ. ഈ ​​​വ​​​ര്‍​ഷം ജൂ​​​ണ്‍ 30 വ​​​രെ പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത് 6736 കേ​​​സു​​​ക​​​ളാ​​​ണ്. 2025 ല്‍ 12 ​​​മാ​​​സം കൊ​​​ണ്ട് 18305 കേ​​​സു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​രു​​​ന്നു.

കു​​​ട്ടി​​​ക​​​ള്‍​ക്കെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ള്‍​ക്ക് 5537 കേ​​​സു​​​ക​​​ളാ​​​ണ് 2025ല്‍ ​​​ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്. ഈ ​​​വ​​​ര്‍​ഷം ജൂ​​​ണ്‍ 30 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം 1886 കേ​​​സു​​​ക​​​ളാ​​​ണ് സം​​​സ്ഥാ​​​ന​​​മൊ​​​ട്ടാ​​​കെ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്.

2023 മു​​​ത​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് സ​​​ത്രീ​​​ക​​​ള്‍​ക്കെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ല്‍ നേ​​​രി​​​യ കു​​​റ​​​വു​​​ണ്ടെ​​​ന്നും ക​​​ണ​​​ക്കു​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. 2023ല്‍ 18980, 2024​​​ല്‍ 18887 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് പോ​​​ലീ​​​സ് കേ​​​സു​​​ക​​​ള്‍.

2020 മു​​​ത​​​ലു​​​ള്ള ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു ​വ​​​ര്‍​ഷ​​​ത്തി​​​നി​​​ട​​​യി​​​ല്‍ 2023ലാ​​​ണ് കു​​​ട്ടി​​​ക​​​ള്‍​ക്കെ​​​തി​​​രാ​​​യ കൂ​​​ടു​​​ത​​​ല്‍ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ള്‍ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത്; 5903. 2024 ല്‍ ​​​ഇ​​​ത് 5140 ആ​​​യി കു​​​റ​​​ഞ്ഞു. 2025 ല്‍ 4753 ​​​പോ​​​ക്‌​​​സോ കേ​​​സു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത സ്ഥാ​​​ന​​​ത്ത് ഈ ​​​വ​​​ര്‍​ഷം അ​​​ഞ്ചു​​​ മാ​​​സം കൊ​​​ണ്ട് 1776 കേ​​​സു​​​ക​​​ളേ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ളൂ.

2025ല്‍ 4753 ​​​പോ​​​ക്‌​​​സോ കേ​​​സു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​രു​​​ന്നു. ഈ ​​​വ​​​ര്‍​ഷം അ​​​ഞ്ചു​​​മാ​​​സം​​കൊ​​​ണ്ട് പോ​​​ലീ​​​സ് രേ​​​ഖ​​​ക​​​ളി​​​ലു​​​ള്ള​​​ത് 1776 കേ​​​സു​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണ്. പ്ര​​​ത്യേ​​​ക കാ​​​ല​​​യ​​​ള​​​വു വ​​​ച്ച് ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​മ്പോ​​​ള്‍ താ​​​ര​​​ത​​​മ്യേ​​​നെ ഈ ​​​വ​​​ര്‍​ഷം പോ​​​ക്‌​​​സോ കേ​​​സു​​​ക​​​ള്‍ കു​​​റ​​​വാ​​​ണെ​​​ന്നു കാ​​​ണാം.

പോ​​​ക്‌​​​സോ കേ​​​സു​​​ക​​​ള്‍ മ​​​ല​​​പ്പു​​​റ​​​ത്തും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പോ​​​ലീ​​​സ് റൂ​​​റ​​​ലി​​​ലു​​​മാ​​ണു കൂ​​​ടു​​​ത​​​ല്‍. മ​​​ല​​​പ്പു​​​റ​​​ത്ത് ആ​​​റു​​​ മാ​​​സം കൊ​​​ണ്ട് 1792 കേ​​​സു​​​ക​​​ളും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ലി​​​ല്‍ 1573 കേ​​​സു​​​ക​​​ളും റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ ആ​​​റു വ​​​ര്‍​ഷ​​​ങ്ങ​​​ളാ​​​യി നേ​​​രി​​​യ തോ​​​തി​​​ല്‍ ബ​​​ലാ​​​ത്സം​​​ഗ കേ​​​സു​​​ക​​​ള്‍ വ​​​ര്‍​ധി​​​ച്ചു​​​വ​​​രു​​​ക​​​യാ​​​ണ്. 2025ല്‍ 2,952 ​​​ഇ​​​ത്ത​​​രം കേ​​​സു​​​ക​​​ളാ​​​ണ് റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്ത​​​ത്. ഈ ​​​വ​​​ര്‍​ഷം ആ​​​ദ്യ അ​​​ഞ്ചു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ 1,071 കേ​​​സു​​​ക​​​ളേ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ളൂ.

ഭ​​​ര്‍​ത്താ​​​വോ മ​​​റ്റു ബ​​​ന്ധു​​​ക്ക​​​ളോ ന​​​ട​​​ത്തു​​​ന്ന പീ​​​ഡ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 1,329 കേ​​​സു​​​ക​​​ളാ​​​ണ് ഈ ​​​വ​​​ര്‍​ഷം മേ​​​യ് വ​​​രെ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്ത​​​ത്. 2021, 2022 വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ ഇ​​​ത് അ​​​യ്യാ​​​യി​​​ര​​​ത്തോ​​​ട് അ​​​ടു​​​ത്തി​​​രു​​​ന്നു.

ഈ ​​​വ​​​ര്‍​ഷം മേ​​​യ് വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം സം​​​സ്ഥാ​​​ന​​​ത്ത് സ്ത്രീ​​​ധ​​​ന പീ​​​ഡ​​​ന മ​​​ര​​​ണ​​​ങ്ങ​​​ളൊ​​​ന്നും റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്ന​​​ത് ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഇ​​​തേ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ആ​​​റു കേ​​​സു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു.

Tags : Violence women children estimated decreased

Recent News

Corehub Up