എടക്കര: ചുങ്കത്തറ ഗ്രാമ പഞ്ചായത്തിലെ മൈലാടംപൊട്ടി മരിയസദനം ജോസ് പടി റോഡ് നാടിന് സമര്‍പ്പിച്ചു.
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന ആശ്രിതരില്ലാത്തവരെ സൗജന്യമായി പരിരക്ഷിക്കുന്ന മരിയസദനത്തിലേക്കുള്ള റോഡാണ് നിര്‍മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. മൈമൂന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ റിയാസ് ചുങ്കത്തറ, ബ്ലോക്ക് മെമ്പര്‍ ഡെയ്സി റോയ്, പഞ്ചായത്ത് മെമ്പര്‍ കെ.വൈ. ബിജു, ഫാ. തോമസ് മാത്യു കാഞ്ഞിരമുകളില്‍, സിസ്റ്റര്‍ എല്‍സ ജോസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജോസ് കൊല്ലംപറമ്പില്‍, സാമുവേല്‍ തെക്കേല്‍, ജോജി, അനില്‍ നെച്ചിമടന്, സോമന്, ഉസ്മാന് പയ്യശ്ശേരി, സണ്ണി കട്ടച്ചിറ, എം. ഷൈജു, എം. ഷിജു, സന്തോഷ്, ലാലു മൈലാടം പൊട്ടി എന്നിവര്‍ പ്രസംഗിച്ചു.