പൊന്നൂക്കര: രക്താർബുദം ബാധിച്ച് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന ആറു വയസുകാരി ചികിത്സാസഹായം തേടുന്നു. പൊന്നൂക്കര സ്വദേശി കാട്ടിപറന്പിൽ ഷൈജു-സുഷിര ദന്പതികളുടെ മൂന്നു മക്കളിൽ ഇളയമകളായ അനവധ്യ(6)യാണ് ഉദാരമതികളുടെ കാരുണ്യം തേടുന്നത്. ഭാര്യയും മൂന്നു മക്കളും കിടപ്പുരോഗികളായ വയോധികരും അടങ്ങുന്നതാണു ഷൈജുവിന്റെ കുടുംബം.
സുരക്ഷിതമായി താമസിക്കാൻ നല്ലൊരു വീടുപോലുമില്ലാത്ത അവസ്ഥയാണ്. കൂലിപ്പണിക്കാരനായ ഷൈജുവിന്റെ തുച്ഛവരുമാനത്തെ ആശ്രയിച്ചാണു കുടുംബം കഴിയുന്നത്. അനവധ്യയുടെ തുടർചികിത്സയ്ക്കായി പണം കണ്ടെത്താൻ വഴിയില്ലാത്ത അവസ്ഥയിലാണ് ഷൈജുവും കുടുംബവും. ഇതേത്തുടർന്ന് അനവധ്യയുടെ ചികിത്സയ്ക്കായി സഹായസമിതി രൂപീകരിച്ചു.
അനവധ്യയുടെ പിതാവ് ഷൈജുവിന്റെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ഒല്ലൂർ ശാഖയിൽ ജോയിന്റ് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നന്പർ: 0060053000042178. ഐഎഫ്എസ്സി കോഡ്: എസ്ഐബിഎൽ-0000060. ഗൂഗിൾപേ നന്പർ: 9645893581.