Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Defence

3.25 ല​ക്ഷം കോ​ടി​യു​ടെ വ​ൻ പ്ര​തി​രോ​ധ ഇ​ട​പാ​ട്: 114 റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഇ​ന്ത്യ ഒ​രു​ങ്ങു​ന്നു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ക​രു​ത്ത് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ഫ്രാ​ൻ​സി​ൽ നി​ന്ന് 114 റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള മെ​ഗാ പ്ര​തി​രോ​ധ ക​രാ​റി​ലേ​ക്ക് ഇ​ന്ത്യ. അ​ത്യാ​ധു​നി​ക 4.5 ജ​ന​റേ​ഷ​ൻ മ​ൾ​ട്ടി​റോ​ൾ വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള ഔ​ദ്യോ​ഗി​ക അ​പേ​ക്ഷ​യാ​യ 'ലെ​റ്റ​ർ ഓ​ഫ് റി​ക്വ​സ്റ്റ്' ഇ​ന്ത്യ ത​യ്യാ​റാ​ക്കി. വ​രും ആ​ഴ്ച​ക​ളി​ൽ ത​ന്നെ ഈ ​രേ​ഖ ഫ്രാ​ൻ​സി​ന് കൈ​മാ​റു​മെ​ന്ന് പ്ര​തി​രോ​ധ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ഏ​ക​ദേ​ശം 3.25 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് ഈ ​വ​ൻ ക​രാ​റി​ന്‍റെ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

വ്യോ​മ​സേ​നാ മേ​ധാ​വി എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ എ.​പി. സിം​ഗ് ജൂ​ൺ ആ​ദ്യ​വാ​രം ഫ്രാ​ൻ​സ് സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്. ഇ​തി​ന് പി​ന്നാ​ലെ ജൂ​ൺ 15 മു​ത​ൽ 17 വ​രെ ജി7 ​ഉ​ച്ച​കോ​ടി​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഫ്രാ​ൻ​സി​ലെ​ത്തും. ഈ ​സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ക​രാ​റി​ന് അ​ന്തി​മ രൂ​പം ന​ൽ​കും. സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള കാ​ബി​ന​റ്റ് ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തി​ന് ശേ​ഷം ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ അ​ന്തി​മ ക​രാ​ർ ഒ​പ്പു​വെ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ക​രാ​റി​ലെ 114 വി​മാ​ന​ങ്ങ​ളി​ൽ 24 എ​ണ്ണം ഫ്രാ​ൻ​സ് നേ​രി​ട്ട് നി​ർ​മ്മി​ച്ച് ന​ൽ​കും. ബാ​ക്കി 90 വി​മാ​ന​ങ്ങ​ളും ഫ്ര​ഞ്ച് ക​മ്പ​നി​യാ​യ ദ​സ്സാ​ൾ​ട്ട് ഏ​വി​യേ​ഷ​നും ഇ​ന്ത്യ​ൻ ക​മ്പ​നി​യും സം​യു​ക്ത​മാ​യി ഇ​ന്ത്യ​യി​ൽ വെ​ച്ച് ത​ന്നെ നി​ർ​മി​ക്കും. ഈ ​വി​മാ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ 50 ശ​ത​മാ​ന​ത്തോ​ളം ത​ദ്ദേ​ശീ​യ സാ​ങ്കേ​തി​ക​വി​ദ്യ​യും ഉ​ത്പ​ന്ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കും.

ചൈ​ന, പാ​കി​സ്ഥാ​ൻ അ​തി​ർ​ത്തി​ക​ളി​ൽ നി​ന്നു​ള്ള ഇ​ര​ട്ട ഭീ​ഷ​ണി നേ​രി​ടാ​ൻ വ്യോ​മ​സേ​ന​യ്ക്ക് കു​റ​ഞ്ഞ​ത് 42.5 സ്ക്വാ​ഡ്ര​ൻ ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ നി​ല​വി​ൽ ഇ​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​യ രീ​തി​യി​ൽ 29 ആ​യി ചു​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഈ ​കു​റ​വ് നി​ക​ത്താ​നാ​ണ് ഇ​ന്ത്യ​യു​ടെ മ​ൾ​ട്ടി-​റോ​ൾ ഫൈ​റ്റ​ർ എ​യ​ർ​ക്രാ​ഫ്റ്റ് പ്രോ​ഗ്രാ​മി​ലൂ​ടെ ഈ ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്.

 

Latest News

Corehub Up