x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സമുദ്രസുരക്ഷയ്ക്കും പ്രതിരോധത്തിനും 5083 കോടിയുടെ കരാറിൽ ഒപ്പിട്ടു


Published: March 4, 2026 12:12 AM IST | Updated: March 4, 2026 12:12 AM IST

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ സ​മു​ദ്ര​സു​ര​ക്ഷ​യും പ്ര​തി​രോ​ധ​ശേ​ഷി​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 5083 കോ​ടി രൂ​പ​യു​ടെ ര​ണ്ട് ക​രാ​റു​ക​ളി​ൽ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഒ​പ്പു​വ​ച്ചു.

ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡി​നാ​യി ആ​റ് അ​ത്യാ​ധു​നി​ക അ​ഡ്വാ​ൻ​സ്ഡ് ലൈ​റ്റ് ഹെ​ലി​കോ​പ്റ്റ​റു​ക​ളും ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ക്കാ​യി റ​ഷ്യ​ൻ നി​ർ​മി​ത ഷി​ൽ മി​സൈ​ലു​ക​ളു​മാ​ണ് ഈ ​ക​രാ​റി​ലൂ​ടെ ല​ഭി​ക്കു​ക.

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഹി​ന്ദു​സ്ഥാ​ൻ ഏ​റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡു​മാ​യാ​ണ് (എ​ച്ച്എ​എ​ൽ) 2901 കോ​ടി രൂ​പ​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ ക​രാ​ർ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ര​ട്ട എ​ൻ​ജി​നു​ള്ള ഈ ​ഹെ​ലി​കോ​പ്റ്റ​റു​ക​ൾ തീ​ര​ദേ​ശ നി​രീ​ക്ഷ​ണ​ത്തി​നും ക​ട​ലി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കും. ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ വ്യോ​മ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി 2182 കോ​ടി രൂ​പ​യു​ടെ ര​ണ്ടാ​മ​ത്തെ ക​രാ​ർ റ​ഷ്യ​ൻ ഏ​ജ​ൻ​സി​യാ​യ റോ​സോ​ബോ​റോ​ണെ​ക്സ്പോ​ർ​ട്ടു​മാ​യി ഒ​പ്പി​ട്ടു.

ഉ​പ​രി​ത​ല​ത്തി​ൽ​നി​ന്ന് വാ​യു​വി​ലേ​ക്ക് ലം​ബ​മാ​യി വി​ക്ഷേ​പി​ക്കാ​വു​ന്ന ഷി​ൽ മി​സൈ​ലു​ക​ൾ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്ന് നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ലു​ക​ളെ സം​ര​ക്ഷി​ക്കും. ഏ​ത് കാ​ലാ​വ​സ്ഥ​യി​ലും അ​തി​വേ​ഗ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​യാ​ണി​ത്.

Tags : agreements maritime security defence signed

Recent News

Corehub Up